ചിരിക്കാത്ത പിണറായിയെ ചിരിപ്പിച്ച ഉഴവൂർ!പുലിമുരുകനും ഞെട്ടി,സിനിമയിലും!പരാജയപ്പെട്ടത് ഒരാളോട് മാത്രം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നർമ്മത്തിൽ പൊതിഞ്ഞ പ്രസംഗങ്ങളിലൂടെ മലയാളികളെ കൈയിലെടുത്ത ഉഴവൂർ വിജയൻ ഇനി ഓർമ്മ. ഇകെ നായനാർക്കും, ലോനപ്പൻ നമ്പാടനും ശേഷം നർമ്മം കലർന്ന പ്രസംഗശൈലിയിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രത്യേകയിടം സ്വന്തമാക്കിയ നേതാവായിരുന്നു ഉഴവൂർ.

മലയാളി നടിയുടെ നഗ്നചിത്രങ്ങൾ വാട്സാപ്പിൽ!ആളെ പിടികൂടി!പ്രചരിപ്പിച്ചവരെല്ലാം അകത്താകും...സംഭവിച്ചത്..

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വിൻസെന്റ് എംഎൽഎ ജയിലിൽ! ബലാത്സംഗക്കുറ്റവും, വീട്ടമ്മയോട് ചെയ്തത്...

രാഷ്ട്രീയ എതിരാളികളെ പോലും ചിരിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹം അവർക്കെതിരെ വിമർശനങ്ങളുന്നയിച്ചിരുന്നത്. ഇടതുമുന്നണിയുടെ പരിപാടികളിൽ ഉഴവൂരിന്റെ പ്രസംഗം കേൾക്കാനായി മാത്രം ജനങ്ങൾ തടിച്ചുകൂടിയിരുന്നു. വ്യത്യസ്തമായ പ്രസംഗ ശൈലിയിലൂടെ ഇടതുമുന്നണിയുടെ ജനപ്രിയ മുഖമായി മാറുകയായിരുന്നു ഉഴവൂർ. പൊതുവെ ഗൗരവക്കാരനായ മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഉഴവൂരിന്റെ പ്രസംഗം കേട്ട് പൊട്ടിച്ചിരിച്ചത് നമ്മൾ കണ്ടതാണ്.

മലപ്പുറത്ത് വയോധികൻ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു; കൊല്ലാൻ വന്ന ചാവേറിന് ദാരുണാന്ത്യം...

കോട്ടയത്ത്...

കോട്ടയത്ത്...

കോട്ടയം ജില്ലയിലെ ഉഴവൂർ കുറിച്ചിത്താനത്താണ് ഉഴവൂർ വിജയന്റെ ജനനം. കെഎസ് യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ച ഉഴവൂർ യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും സജീവമായി പ്രവർത്തിച്ചു.

എൻസിപിയിലേക്ക്...

എൻസിപിയിലേക്ക്...

പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ ഉഴവൂർ വിജയൻ കോൺഗ്രസ് എസിനൊപ്പം നിന്നു. ഇതിനുശേഷം കോൺഗ്രസ് എസിലെ നേതാക്കളോടൊപ്പം എൻസിപിയിലേക്ക് ചേക്കേറി.

നർമ്മത്തിൽ പൊതിഞ്ഞ...

നർമ്മത്തിൽ പൊതിഞ്ഞ...

നർമ്മത്തിൽ പൊതിഞ്ഞ കിടിലൻ പ്രസംഗങ്ങളിലൂടെയാണ് ഉഴവൂർ വിജയൻ ജനമനസുകളിൽ ഇടംപിടിക്കുന്നത്. തന്റെ വ്യത്യസ്തമായ പ്രസംഗ ശൈലിയിലൂടെ ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു അദ്ദേഹം.

പിണറായി വിജയനെ...

പിണറായി വിജയനെ...

നോട്ട് നിരോധനത്തിന് ശേഷം ഇടതുമുന്നണി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കേരള ജനതയെ രക്ഷിക്കാനെത്തിയ പുലിമുരുകനാണ് പിണറായി വിജയനെന്നാണ് ഉഴവൂർ വിജയൻ വിശേഷിപ്പിച്ചത്. ഉഴവൂരിന്റെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന പിണറായി വിജയനും മറ്റു നേതാക്കളും പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ഇന്നും നവമാധ്യമങ്ങളിൽ വൈറലാണ്.

നർമ്മത്തിലൂടെ മർമ്മത്തടിക്കും...

നർമ്മത്തിലൂടെ മർമ്മത്തടിക്കും...

നർമ്മത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ മർമ്മത്തടിക്കുന്ന ഉഴവൂർ വിജയന്റെ പ്രസംഗം എതിർ പാർട്ടിക്കാർ വരെ ആസ്വദിച്ചിരുന്നു എന്നതാണ് സത്യം. ആക്ഷേപ ഹാസ്യത്തിലൂടെ എതിരാളികളെ വിറപ്പിക്കാനും ഉഴവൂരിന് സാധിച്ചിരുന്നു.

എൻസിപിയിൽ സജീവം...

എൻസിപിയിൽ സജീവം...

എൻസിപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ ദേശീയ സമിതിയിലും അംഗമായിരുന്നു. അതിനു മുൻപ് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി, സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

ബോർഡുകളിൽ...

ബോർഡുകളിൽ...

വിഎസ് സർക്കാരിന്റെ കാലത്ത് വികലാംഗ ക്ഷേമ ബോർഡ് ചെയർമാനായിരുന്നു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉപദേശക സമിതിയിലും, മലിനീകരണ നിയന്ത്രണ ബോർഡിലും അദ്ദേഹം അംഗമായിരുന്നു.

സിനിമയിലും...

സിനിമയിലും...

പ്രസംഗങ്ങളിലൂടെ മലയാളികളെ പൊട്ടി ചിരിപ്പിച്ച ഉഴവൂർ വിജയൻ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നാലു മലയാള സിനിമകളിൽ അതിഥിതാരമായാണ് അദ്ദേഹം അഭിനയിച്ചത്.

പരാജയപ്പെട്ടു...

പരാജയപ്പെട്ടു...

സമരങ്ങളിലും പ്രചാരണ പരിപാടികളിലും സജീവമായിരുന്ന ഉഴവൂർ ഒരൊറ്റ തവണ മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പാർലമെന്ററി മോഹങ്ങളില്ലാത്ത നേതാവായിരുന്നു ഉഴവൂർ. എന്നാലും 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കെഎം മാണിക്കെതിരെ മത്സരിക്കാൻ ഇടതുമുന്നണി നിയോഗിച്ചത് ഉഴവൂരിനെയായിരുന്നു. കെഎം മാണിയോട് വൻ മാർജിനിലാണ് അദ്ദേഹം പരാജയപ്പെട്ടത്.

English summary
uzhavoor vijayan speech about pinarayi vijayan.
Please Wait while comments are loading...