കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠം ഒന്ന് നിയമ ലംഘനം; വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തിയ വാഹനങ്ങള്‍ കുടുങ്ങി

  • By Desk
Google Oneindia Malayalam News

കാക്കനാട്: സ്‌കൂള്‍ തുറന്ന് ആദ്യദിവസം മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധിയില്‍ കുടുങ്ങിയത് നിരവധി സ്‌കൂള്‍ വാഹനങ്ങള്‍. വാഹനകുപ്പിന്‍റെ പരിശോധനയ്ക്കു ഹാജരാക്കാതെ കുട്ടികളുമായി സര്‍വീസ് നടത്തിയ വാഹനങ്ങളാണ് പിടിയിലായത്. സുരക്ഷാ സ്റ്റിക്കറും മതിയായ രേഖകളില്ലാതെയും സര്‍വീസ് നടത്തിയ വാഹനങ്ങളാണ് അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയത്. കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറ ഭാഗത്തും നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പിടിയിലായതില്‍ ഏറെയും വിവിധ സ്‌കൂളുകളുടെ ഉടമസ്ഥതയിലുള്ളതാണ്. ചില വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധന പോലും നടത്താതെയാണ് കുട്ടികളെ കയറ്റി സര്‍വീസ് നടത്തിയത്. റോഡ് നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ സ്‌കൂള്‍ ബസുകളും കുടുങ്ങി.

പ്രീമണ്‍സൂണ്‍ പരിശോധനയില്‍ പങ്കെടുക്കാതെയും സുരക്ഷാ സ്റ്റിക്കര്‍ പതിക്കാതെയും ഓടിയ വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.റോഡ് നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ സ്‌കൂള്‍ ബസുകളും കുടുങ്ങി. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്‍റെ സുരക്ഷാ സ്റ്റിക്കര്‍ നിര്‍ബന്ധമാണ്. ഫിറ്റ്നസ് പരിശോധ നടത്തി സുരക്ഷ സ്റ്റിക്കര്‍ പതിപ്പിക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാത്രാണ് വിദ്യാര്‍ഥികളെ കയറ്റി സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. വാഹന വകുപ്പിന്‍റെ സുരക്ഷ പരിശോധനകള്‍ നടത്താതെ സര്‍വീസ് നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വാഹനങ്ങളില്‍ സമഗ്ര പരിശോധനയാണു നടത്തിയിരുന്നു. വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചു നോക്കി വാഹനം സര്‍വീസ് നടത്താന്‍ പക്കാകണ്ടീഷനിലാണെന്ന് വിലയിരുത്തിയ ശേഷമാണ് സുരക്ഷ സ്റ്റിക്കല്‍ നല്‍കിയത്. സുരക്ഷ ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്കു ഗൈഡ് ലൈനും നല്‍കിയിരുന്നു. ഇതിനിടെ ചില സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനയ്ക്കു ഹാജരാക്കാതെ കുട്ടികളുമായി സര്‍വീസ് നടത്തുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്.

ernakulam

വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം പൂര്‍ണമായി പാലിക്കുന്നുണ്ടോയെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്ന് എറണാകുളം ആര്‍ടിഒ റെജി പി. വര്‍ഗീസ് പറഞ്ഞു. മതിയായ രേഖകള്‍ ഇല്ലാതെയും വിദ്യാര്‍ഥികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതിനെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എന്‍ഫോഴ്സുമെന്‍റ് ആര്‍ടിഒ കെ.എം. ഷാജിയും വ്യക്തമാക്കി.
English summary
vehicles which services for students are in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X