ഇന്നസെന്റ് പൊട്ടന്‍ കളിക്കുന്നു!! മുകേഷിനെ വിട്ട് പേടിപ്പിക്കരുത്!! വിനയന്‍ കൊലമാസ്...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. ഇന്നസെന്റിന്റെ വിവാദമായി കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തെയാണ് വിനയന്‍ രൂക്ഷമായ ഭാഷയില്‍ കളിയാക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്നസെന്റിനെയും താരസംഘടനയായ അമ്മയെയും വിനയന്‍ പരിഹസിച്ചത്. ഒന്നുമറിയാത്ത ആളെപ്പോലെ ഇന്നസെന്റ് പൊട്ടന്‍ കളിക്കുകയാണെന്ന് വിനയന്‍ ആരോപിച്ചു.സിനിമാരംഗത്തെ സ്ത്രീകളെക്കുറിച്ച് ഇന്നസെന്റ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. നടി മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടുമെന്ന് ഒരു ചോദ്യത്തിനു മറുപടിയായി ഇന്നസെന്റ് പറഞ്ഞതാണ് വിവാദമായത്. പിന്നീട് ഇത് നിഷേധിച്ച അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

പൊട്ടന്‍ കളിക്കുന്നു

പൊട്ടന്‍ കളിക്കുന്നു

ഇന്നസെന്റിന്റെ ഈ വാര്‍ത്താസമ്മേളനത്തിനെക്കുറിച്ചാണ് വിനയന്റെ പരാമര്‍ശം. ഒന്നുമറിയാത്ത ആളെപ്പോലെ ഇന്നസെന്റ് പൊട്ടന്‍ കളിക്കുകയാണെന്ന് വിനയന്‍ കുറ്റപ്പടുത്തി.

സ്ത്രീവിരോധി

സ്ത്രീവിരോധി

സിനിമാരംഗത്തെ കള്ളക്കളികളെക്കുറിച്ച് തുറന്നു പറഞ്ഞ നടിമാരെ അധിക്ഷേപിക്കുന്ന തരത്തിലാണ് ഇന്നസെന്റ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. താങ്കള്‍ സ്ത്രീ വിരോധിയാണെന്നും വിനയന്‍ ആരപിച്ചു.

പരിഹാസവും

പരിഹാസവും

ഇന്നസെന്റിനെതിരേ ആരോപണമുന്നയിക്കുന്നതോടൊപ്പം താരസംഘനയായ അമ്മയെ വിനയന്‍ പരിഹസിക്കുകയും ചെയ്തു. താന്‍ ഇതു പറഞ്ഞെന്നു കരുതി മുകേഷിനെ വിട്ട് പേടിപ്പിക്കരുതെന്നും തന്റെ കുറിപ്പില്‍ വിനയന്‍ പരിഹസിച്ചു.

എന്തുപറ്റി

എന്തുപറ്റി

സ്ത്രീവിരുദ്ധ പ്രസ്താവനകളും ഇത്രമാത്രം വിവരദോഷങ്ങളും വീണ്ടും വിളമ്പി സാംസ്‌കാരിക കേരളത്തെ മലീമസമാക്കാന്‍ ഇന്നസെന്റ് ചേട്ടന് എന്തുപറ്റിയെന്നു ചോദിച്ചാണ് വിനയന്റെ കുറിപ്പ് തുടങ്ങുന്നത്.

അമ്മ പ്രസിഡന്റ് മാത്രമല്ല

അമ്മ പ്രസിഡന്റ് മാത്രമല്ല

ഏതെങ്കിലും നടിക്ക് കിടക്ക പങ്കിടേണ്ടിവന്നാല്‍ അത് അവരുടെ കൈയിലിരിപ്പ് കൊണ്ടായിരിക്കുമെന്ന സ്ത്രീ വിരുദ്ധത പറഞ്ഞ താങ്കള്‍ അമ്മ പ്രസിഡന്റ് മാത്രമല്ല ചാലക്കുടി പാര്‍ലമെന്റിലേക്കുള്ള ജനപ്രതിനിധി കൂടിയാണെന്ന് ഓര്‍ക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.

വിലക്കിനെക്കുറിച്ച് പറഞ്ഞപ്പോള്‍

വിലക്കിനെക്കുറിച്ച് പറഞ്ഞപ്പോള്‍

ഒമ്പതു വര്‍ഷമായി തനിക്കെതിരേ നടന്ന അപ്രഖ്യാപിത വിലക്കിനെപ്പറ്റി പല തവണ താങ്കളോട് പറഞ്ഞപ്പോഴും എനിക്കൊന്നുമറിയില്ല വിനയായെന്ന് താങ്ങള്‍ മറുപടി പറഞ്ഞത് ഇപ്പോള്‍ ഓര്‍ത്തു പോവുകയാണെന്ന് വിനയന്‍ പറഞ്ഞു.

എല്ലായിടത്തും രക്ഷപ്പെടാനാവില്ല

എല്ലായിടത്തും രക്ഷപ്പെടാനാവില്ല

കോമഡി കളിച്ച് എല്ലായിടത്തും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് താങ്കള്‍ ഓര്‍ക്കണം. മനസ്സില്‍ തോന്നിയ പ്രതികരണം മിതമായ ഭാഷയില്‍ പറഞ്ഞുവെന്നേയുള്ളൂ. മുകേഷിനെ പോലുള്ളവരെക്കൊണ്ട് തന്നെ വിരട്ടരുത്. അമ്മയെപ്പറ്റി ഒരക്ഷരം മിണ്ടിയാല്‍ വിലക്കുമെന്ന് അദ്ദേഹമാണല്ലോ ജനറല്‍ ബോഡിയില്‍ പറഞ്ഞതെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Vinayan mocks Innocent and amma through facebook post
Please Wait while comments are loading...