വിന്‍സെന്റിന്റെ രഹസ്യങ്ങളെല്ലാം പരസ്യമാവും!! മൊബൈല്‍ പരിശോധിക്കും!! പോലീസ് തേടുന്നത്...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ മൊബൈല്‍ ഫോണ്‍ ഫോഫന്‍സി പരിശോധനയ്ക്ക് അയക്കാനൊരുങ്ങുകയാണ് പോലീസ്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ് എംഎല്‍എ. വിന്‍സെന്റ് നല്‍കിയ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തന്നെ വീട്ടിലും കടയിലും വച്ച് എംഎല്‍എ പീഡിപ്പിച്ചെന്ന് അയല്‍വാസിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. നാലു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കാവ്യ പലതും മറയ്ക്കുന്നു ? ആ മറുപടിയാണ് കാരണം...വീണ്ടും മൊഴിയെടുക്കും!!

 ഫോറന്‍സിക് പരിശോധന നടത്തും

ഫോറന്‍സിക് പരിശോധന നടത്തും

വിന്‍സെന്റിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പോലീസ് തിരുമാനിച്ചു. പരാതി നല്‍കിയ വീട്ടമ്മയുമായുള്ള എംഎല്‍എയുടെ ഫോണ്‍ സംഭാഷണം വീണ്ടെടുക്കുകയാണ് പോലീസിന്റെ ലക്ഷ്യം.

തെളിവെടുപ്പില്ല

തെളിവെടുപ്പില്ല

സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ എംഎല്‍എയുമായി തെളിവെടുപ്പ് നടത്തില്ലെന്നു പോലീസ് അറിയിച്ചു. ഇന്നു വൈകീട്ട് വരെയാണ് എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരു ദിവസം മാത്രമം കോടതി അനുവദിച്ചുള്ളൂ.

സിപിഎമ്മിന്റെ ഗൂഡാലോചന

സിപിഎമ്മിന്റെ ഗൂഡാലോചന

തനിക്കെതിരായ കേസിനു പിന്നില്‍ സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്നാണ് വിന്‍സെന്റ് ആരോപിക്കുന്നത്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയും നെയ്യാറ്റിന്‍കര എംഎല്‍എയുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റ് ചെയ്തിട്ടില്ല

തെറ്റ് ചെയ്തിട്ടില്ല

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വിന്‍സെന്റ് പറയുന്നത്. കേസിനെ നിയമപരമായി തന്നെ നേരിടും. നോട്ടീസ് പോലും നല്‍കാതെ സമീപിച്ചിട്ടും പോലീസുമായി താന്‍ പൂര്‍ണമായി സഹകരിച്ചുവെന്ന് എംഎല്‍എ പറഞ്ഞു.

ആത്മഹത്യക്കു ശ്രമിച്ചു

ആത്മഹത്യക്കു ശ്രമിച്ചു

വീട്ടമ്മ ഉറക്കഗുളിക കഴിച്ചു ആത്മഹത്യക്കു ശ്രമിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. ഇവരുടെ ഭര്‍ത്താവാണ് എംഎല്‍എയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്.

യുഡിഎഫ് പിന്തുണ

യുഡിഎഫ് പിന്തുണ

കേസില്‍ കുടുങ്ങി അറസ്റ്റ് ചെയ്യപ്പെട്ട വിന്‍സെന്റിന് യുഡിഎഫ് കഴിഞ്ഞ ദിവസം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ കേസിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും പാര്‍ട്ടി പറഞ്ഞു.

Congress MLA M Vincent Arrested
കെട്ടിച്ചമച്ച കേസ്

കെട്ടിച്ചമച്ച കേസ്

വിന്‍സെന്റിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് യുഡിഎഫ് പറയുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ ഈ തീരുമാനം കൈക്കൊണ്ടത്. കോണ്‍ഗ്രസിനെതിരേ ആരോപണമുന്നയിച്ച് യുഡിഎഫിനെ തകര്‍ക്കാനാണ് ശ്രമമെന്നും നേതാക്കള്‍ പറഞ്ഞു.

English summary
MLA M Vincent's mobile phone will send forensic test
Please Wait while comments are loading...