ഉമ്മൻ ചാണ്ടിയെ കൈവിട്ട് വിഎം സുധീരൻ.. സോളാർ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗുരുതരം!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിന്റെ പേരില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച പ്രതിപക്ഷം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായിരിക്കുകയാണ്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ അഴിമതിക്ക് കുടപിടിച്ചുവെന്നുമുള്ള കണ്ടെത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ്സില്‍ രണ്ടഭിപ്രായം ഉയര്‍ന്നിരിക്കുന്നു. സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു. സോളാര്‍ കമ്മീഷനെ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചതാണ്. ആ കമ്മീഷനാണ് ഉമ്മന്‍ചാണ്ടിക്കും മറ്റ് അംഗങ്ങള്‍ക്കും എതിരെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. അക്കാരണം കൊണ്ട് തന്നെ ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നാണ് വിഎം സുധീരന്‍ പ്രതികരിച്ചിരിക്കുന്നത്.

ദിലീപിനെ ചെന്ന് കണ്ടത് നടിയുടെ കേസിലെ സാക്ഷികളടക്കം.. നടന് തിരിച്ചടിയായി ഹൈക്കോടതിയിൽ പരാതി!

oommen

എന്നാല്‍ സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്. സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തി എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ചെന്നിത്തല ഉന്നയിക്കുകയുമുണ്ടായി. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷണ ഉദ്യോഗസ്ഥനെ വീട്ടിലെക്ക് വിളിച്ചു വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നുമാണ് ആരോപണം. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് സിപിഎം നടത്തുന്നത്. 33 കേസുകളില്‍ പ്രതിയായ സരിതയുടെ വാക്ക് കേട്ട് കേസെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചെ്ന്നിത്തല പറഞ്ഞു. സരിതയ്ക്ക് വിശ്വാസ്യത ഇല്ലെന്ന് ഹൈക്കോടതി പോലും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ വിശ്വസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏത് ലോകത്താണ് ജീവിക്കുന്നത് എന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ആരോപണങ്ങളല്ലാതെ സരിതയെ ലൈഗികമായി ചൂഷണം ചെയ്തതിനോ പണം കൈപ്പറ്റിയതിനോ തെളിവുകളില്ലെന്നും ചെന്നിത്തല പറഞ്ഞു.

sudheeran

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ അഴിമതിക്ക് കേസെടുക്കാനുള്ള തെളിവുണ്ടെന്നാണ് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. സരിത എസ് നായരെ ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ നാണിപ്പിക്കുന്ന വിവരങ്ങളാണ് സോളാര്‍ കമ്മീഷന്‍ റിപ്പോർട്ടിലുള്ളത്. മാത്രമല്ല അന്നത്തെ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയതിനും തെളിവുള്ളതായി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സര്‍ക്കാര്‍ സോളാര്‍ റിപ്പോര്‍്ട്ട് പുറത്ത് വിട്ടത്. റിപ്പോര്‍ട്ടിന്മേല്‍ സര്‍്ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചു കഴിഞ്ഞു. ലൈംഗിക ആരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്താനാണ് തീരുമാനം.

English summary
VM Sudheeran's reaction to Solar Commission Report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്