• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ബല്‍റാമിന്റെ ശ്രമം വിറളി പിടിപ്പിക്കല്‍; മറച്ചുവച്ച വസ്തുതകള്‍!! സൗഹൃദത്തോടെ ദീപാ നിഷാന്ത് പറയുന്നത്

  • By Ashif

  കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന്‍ ബാലികാപീഡകനാണെന്ന് അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ രംഗത്തെത്തിയ വിടി ബല്‍റാം എംഎല്‍എക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരേ കടുത്ത ഭാഷയിലാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നത്. ബല്‍റാമിന്റെ പോസ്റ്റ് വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തിയിരുന്നു. ഇതില്‍ ചില വസ്തുതകള്‍ മറച്ചുവച്ചാണ് ബല്‍റാം കാര്യങ്ങള്‍ അവതരിപ്പിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ബല്‍റാമിന്റെ പോസ്റ്റ് അനവസരത്തിലുള്ളതെന്നും തെറ്റിദ്ധാരണജനകവുമാണെന്ന് വിമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശീന്ത് രംഗത്തെത്തിയിരിക്കുന്നത്.

   വിവാദങ്ങള്‍ക്ക് തുടക്കം ഇങ്ങനെ

  വിവാദങ്ങള്‍ക്ക് തുടക്കം ഇങ്ങനെ

  എകെജി ബാലികാ പീഡനകനെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കമന്റിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതിനെതിരേ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. ഹിന്ദു ദിനപത്രത്തിലെ ലേഖനങ്ങളും എകെജിയുടെ ആത്മകഥയും ഉദ്ധരിച്ചായിരുന്നു ബല്‍റാമിന്റെ വിശദീകരണം.

  വാദത്തിന്റെ ചുരുക്കം

  വാദത്തിന്റെ ചുരുക്കം

  വിവാഹ സമയം സുശീലാ ഗോപാലന്റെ വയസ് 22 ആയിരുന്നുവത്രെ. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം എന്ന് നേരത്തെ ചില രേഖകളില്‍ കാണുന്നുണ്ട്. അപ്പോള്‍ പ്രണയം തുടങ്ങുന്ന കാലത്ത് അവര്‍ക്ക് എത്ര പ്രായമുണ്ടാകുമെന്നത് കണക്കാക്കാവുന്നതേ ഉള്ളൂ എന്നാണ് ബല്‍റാമിന്റെ വിശദീകരണത്തിന്റെ ചുരുക്കം.

  കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു കൊട്ട്

  കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു കൊട്ട്

  കൂടെ കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു കൊട്ടും അദ്ദേഹം നല്‍കി. എകെജിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്‍മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നുവെന്ന് വരില്ലെന്നും ബല്‍റാം തന്റെ പോസ്റ്റില്‍ വ്യക്തമാക്കുകയുണ്ടായി.

  തെറ്റിദ്ധാരണ ജനകം

  തെറ്റിദ്ധാരണ ജനകം

  എന്നാല്‍ ബല്‍റാമിന്റെ പോസ്റ്റ് തെറ്റിദ്ധാരണ ജനകവും വസ്തുതാവിരുദ്ധവുമാണെന്ന് ദീപാ നിശാന്ത് പറയുന്നു. പ്രണയം തുടങ്ങിയ കാലം ചൂണ്ടിക്കാട്ടി പീഡകനെന്ന് വിളിക്കുന്നത് കാര്യങ്ങള്‍ വളച്ചൊടിക്കലാണെന്ന് അവര്‍ സൂചിപ്പിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും ദീപാ നിശാന്ത് പറഞ്ഞു.

  ദീപാ നിശാന്ത് പറയുന്നത്

  ദീപാ നിശാന്ത് പറയുന്നത്

  ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ- ആ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാല്‍ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ട്.

  മധ്യവര്‍ഗ സദാചാരബോധം

  മധ്യവര്‍ഗ സദാചാരബോധം

  ജയില്‍ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു എന്ന വാചകം വിശദീകരണ പോസ്റ്റില്‍ ബല്‍റാം എഴുതുന്നത് മധ്യവര്‍ഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി എന്ന വസ്തുത സമര്‍ത്ഥമായി മറയ്ക്കുകയും ചെയ്യുന്നു... സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ. അത് ഖേദം രേഖപ്പെടുത്തി പിന്‍വലിക്കേണ്ട പരാമര്‍ശമാണെന്ന കാര്യത്തില്‍ സംശയമില്ല.

  തീര്‍ത്തും വ്യക്തിപരം

  തീര്‍ത്തും വ്യക്തിപരം

  പിന്‍കുറിപ്പ് പ്രധാനമല്ല: തീര്‍ത്തും വ്യക്തിപരമാണ്: നിശാന്തിനെ പരിചയപ്പെടുമ്പോള്‍ എന്റെ പ്രായം 14 ആണ്. എല്‍കെജി, യുകെജി കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തില്‍ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും ബാലപീഡനമാകുമോ എന്തോ? ഒരു മോശം പരാമര്‍ശത്തെ നേരിടേണ്ടത് അതിലും മോശം പരാമര്‍ശങ്ങള്‍ തിരിച്ചും നടത്തിയിട്ടല്ല എന്ന് താഴെ കമന്റിടാന്‍ പോകുന്നവരെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് സൂചിപ്പിച്ചാണ് ദീപാ നിശാന്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

  ഹിന്ദുവിലെ ലേഖനം

  ഹിന്ദുവിലെ ലേഖനം

  ഹിന്ദുവിലെ ലേഖനം, എകെജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ സഹിതം വിടി ബല്‍റാം തന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ- ആദ്യത്തേത് 'പോരാട്ടകാലങ്ങളിലെ പ്രണയം' എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത. 'ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്' എകെ ഗോപാലന്‍ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു.

  ഒളിവുകാലം

  ഒളിവുകാലം

  നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എകെജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

  ആദ്യം തോന്നിയ കുറ്റബോധം

  ആദ്യം തോന്നിയ കുറ്റബോധം

  രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങള്‍ സാക്ഷാല്‍ എകെ ഗോപാലന്റെ ആത്മകഥയില്‍ നിന്ന്. ഒളിവില്‍ കഴിയുന്ന കാലത്ത് അഭയം നല്‍കിയ വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളില്‍ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്.

   പ്രണയാര്‍ദ്രമായ മനസ്

  പ്രണയാര്‍ദ്രമായ മനസ്

  ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാര്‍ദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലില്‍ നിന്ന് പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന 'മമത'യും ആത്മകഥയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.

   എകെജി വിഗ്രഹമായിരിക്കാം

  എകെജി വിഗ്രഹമായിരിക്കാം

  എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല. പറയേണ്ടത് പറഞ്ഞിട്ടേ പോകുന്നുള്ളൂ.

  English summary
  VT Balram Comments about AKG: Deepa Nishsanth Response

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more