കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് 'കുരിശ്' തന്നെ...!! പിണറായി കുരിശിലേറും!!വാഗമണില്‍ കുരിശ് കൃഷി!! ഒന്നും രണ്ടുമല്ല, 15 കുരിശ്!!

പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് 200 ഏക്കര്‍ ഭൂമി കൈയ്യേറിയ സ്പിരിറ്റ് ഇന്‍ ജീസസ് ടോം സക്കറിയയുടെ കുടുംബമായ വെള്ളൂക്കുന്നേലാണ് വാഗമണിലും ഭൂമി കൈയ്യേറിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

വാഗമണ്‍: പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് കുരിശ് സ്ഥാപിച്ച് കൈയ്യേറിയ ഭൂമി കുരിശ് പൊളിച്ച് നീക്കി റവന്യൂ സംഘം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. വാഗമണിലും സമാനമായ കൈയ്യേറ്റങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് റവന്യൂ സംഘം. കുരിശ് സ്ഥാപിച്ച് വ്യാപക കൈയ്യേറ്റം നടത്തിയിരിക്കുന്നതായി റവന്യൂ സംഘം കണ്ടെത്തിയിരിക്കുകയാണ്.

15 കുരിശുകള്‍ സ്ഥാപിച്ചാണ് വാഗമണില്‍ ഭൂമി കൈയ്യേറിയത്. ഇത് കൂടാതെ 35 ഏക്കറും കൈയ്യേറിയിട്ടുണ്ട്. പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് 200 ഏക്കര്‍ കൈയ്യേറിയ സ്പിരിറ്റ് ഇന്‍ ജീസസ് ടോം സഖറിയയുടെ കുടുംബമായ വെളളിക്കുന്നേലാണ് വാഗമണിലും ഭൂമി കൈയ്യേറിയിരിക്കുന്നത്. ഇത് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും റവന്യൂസംഘം ആരംഭിച്ചു കഴിഞ്ഞു.

 35 ഏക്കര്‍ കൈയ്യേറി

35 ഏക്കര്‍ കൈയ്യേറി

കാഞ്ഞാര്‍ പുള്ളിക്കാനം മേജര്‍ ഡിസ്ട്രിക്ട് റോഡിനിരുവശത്തുമായിട്ടാണ് വ്യാപക ഭൂമി കൈയ്യേറ്റം തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. 35 ഏക്കര്‍ ഭൂമിയാണ് കൈയ്യേറിയിരിക്കുന്നത്. 15 കുരിശുകള്‍ സ്ഥാപിച്ചും ഭൂമി കൈയ്യേറിയിട്ടുണ്ട്.

 നിര്‍ബാധം തുടരുന്നു

നിര്‍ബാധം തുടരുന്നു

റോഡിന്റെ മറുവശത്താണ് 316 സര്‍വെ നമ്പറിലെ 12 ഏക്കര്‍ ഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചിരിക്കുന്നത്. 15 കുരിശുകള്‍ സ്ഥാപിച്ചാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിരിക്കുന്നത്. രണ്ടു മാസം മുമ്പാണ് ഒരു കുരിശ് സ്്ഥാപിച്ചതെന്നാണ് വിവരം. ഇതിനടുത്ത് നാല് ഏക്കര്‍ പട്ടയ ഭൂമിയും ഉണ്ട്. കുരിശിന് സമീപത്തേക്ക് പാതയും വെട്ടിത്തെളിച്ചിട്ടുണ്ട്.

 നോട്ടീസ് നല്‍കി

നോട്ടീസ് നല്‍കി

പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് 200 ഏക്കര്‍ ഭൂമി കൈയ്യേറിയ സ്പിരിറ്റ് ഇന്‍ ജീസസ് ടോം സക്കറിയയുടെ കുടുംബമായ വെള്ളൂക്കുന്നേലാണ് വാഗമണിലും ഭൂമി കൈയ്യേറിയിരിക്കുന്നത്. വെളളുക്കുന്നേല്‍ കുടുംബത്തിലെ ഉണ്ണിക്കുഞ്ഞ് ജോര്‍ജ് എന്നയാള്‍ ഉള്‍പ്പെടെയുള്ളവരാണ് ഭൂമി കൈയ്യേറിയിരിക്കുന്നത്. ഇയാള്‍ക്ക് റവന്യൂ സംഘം നോട്ടീസ് നല്‍കി.

 15 ഏക്കര്‍

15 ഏക്കര്‍

സര്‍വെ നമ്പര്‍ 305/2 ല്‍ ഉള്‍പ്പെട്ട 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഉണ്ണിക്കുഞ്ഞ് കൈയ്യേറിയിരിക്കുന്നത്. ഇവിടെ വന്‍ തോതില്‍ മലയിഞ്ചി കൃഷിയും ചെയ്തിട്ടുണ്ട്. കൂടാതെ ഇവിടെ ഷെഡ് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെയും നിര്‍മ്മാണങ്ങളും കൃഷിയും നിര്‍ത്തി വയ്ക്കണമെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വള്ളിക്കാപ്പില്‍ ജോര്‍ജിന്റെ മകന്‍ മാത്യുവാണ് മറ്റൊരു കൈയ്യേറ്റക്കാരന്‍. സര്‍വെ നമ്പര്‍ 307/ 2 ലെ എട്ടേക്കര്‍ ഭൂമിയാണ് ഇയാള്‍ കൈയ്യേറിയത്. ഇയാളെ കണ്ടെത്താനാകാത്തതില്‍ നോട്ടീസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

 നടപടി തുടരും

നടപടി തുടരും

ഈ ഭാഗത്തെ പ്രധാന റോഡിനോട് ചേര്‍ന്ന സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം റവന്യൂ സംഘം പൊളിച്ചു നീക്കി. ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് റവന്യൂ സംഘം പറയുന്നത്.

 വന്‍ വിവാദം

വന്‍ വിവാദം

പാപ്പാത്തിച്ചോലയില്‍ കുരിശിന്റെ മറവില്‍ നടത്തിയ ഭൂമി കൈയ്യേറ്റം സബ് കളക്ടറുടെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു. ഇവിടെ സ്ഥാപിചചിരുന്ന കുരിശും സംഘം പൊളിച്ച് നീക്കി. ഇത് ഏറെ വിവാദമായിരുന്നു. സബ് കളക്ടറുടെ നടപടിയെ കേരളം ഒന്നടങ്കം പ്രശംസിക്കുമ്പോള്‍ മുഖ്യമന്ത്രി സംഘത്തെ വിമര്ഞശിച്ചതും ഏറെ വിവാദമായി .

English summary
wagamon land encroachment with cross.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X