പക്രം തളം ചുരം റോഡ് വന മേഖലയില്‍വ്യാപക മാലിന്യ നിക്ഷേപം:വനം വകുപ്പ് അധികൃര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: പക്രം തളം ചുരം റോഡ് വന മേഖലയില്‍ മാലിന്യ നിക്ഷേപം വ്യാപകമായിട്ടും വനം വകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.

പത്താം വളവിനും പതിനൊന്നാം വളവിനും ഇടയിലുള്ള സംരക്ഷിത വനമേഖലയിലാണ് അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചാക്കില്‍ കെട്ടി നിക്ഷേപിക്കുന്നത്.രാത്രി വാഹനങ്ങളില്‍ കൊണ്ടുവരുന്ന കോഴി മാലിന്യങ്ങളടക്കം വനത്തിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് പോകുകയാണത്രെ.രൂക്ഷമായ ദുര്‍ഗന്ധം കാരണം ചുരം റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്.

waste

വനത്തിനുള്ളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറയുന്നത് ഒട്ടേറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.പക്രം തളം വന മേഖലയില്‍ ചാര്‍ജ്ജുള്ള ബീറ്റ് ഓഫിസര്‍ പലപ്പോഴും ഇവിടെ എത്താറില്ലെന്നും ആക്ഷേപമുണ്ട്.


മുമ്പ് മാലിന്യ നിക്ഷേപം വ്യാപകമായതിനെ തുടര്‍ന്ന് നാട്ടുകാരും വന സംരക്ഷണ സമിതി പ്രവര്‍ത്തകരും വനം വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ രാത്രി കാവലിരുന്നു മാലിന്യവുമായി വരുന്ന വാഹനങ്ങള്‍ പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് കുറച്ചു കാലത്തേക്ക് നിലച്ച മാലിന്യ നിക്ഷേപം ജീവനക്കാരുടെ സാന്നിധ്യം ഇല്ലാതായതോടെ അടുത്ത കാലത്ത് വീണ്ടും സജീവമാവുകയായിരുന്നു.

പരിസ്ഥിതിയെ തകര്‍ത്ത് വലകെട്ടില്‍ അനധികൃത കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകം

ചുരത്തിലുള്ള വന സംരക്ഷണ സമിതി ഓഫിസിനടുത്ത് തന്നെയാണ് മാലിന്യ നിക്ഷേപം വന്‍ തോതില്‍ നടക്കുന്നത്.ഈ ഓഫിസ് പലപ്പോഴും തുറക്കാറുപോലുമില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. മാലിന്യ നിക്ഷേപം വ്യാപകമായതോടെ റോഡിനോട് ചേര്‍ന്ന കുടിവെള്ള സ്രോതസ്സടക്കം മലിനമാവുകയാണ്.ചുരം റോഡില്‍ സാമുഹ്യ വിരുദ്ധ ശല്യവും രൂക്ഷമായിട്ടുണ്ട്.

English summary
Waste disposal in forest area

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്