ചുരമില്ലാത്ത വയനാട് റോഡ്; പൂഴിത്തോട് വ്യാപാരികളുടെ ശ്രദ്ധ ക്ഷണിക്കല്‍ യാത്ര

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : ചുരമില്ലാത്ത വയനാട് റോഡ് എന്നറിയപ്പെടുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുക എന്ന ഉദ്ദേശത്തോടെ വ്യാപാരി വ്യവസായി ഏകോപന സമതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ യാത്ര സംഘടിപ്പിച്ചു.

മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം ഇന്ന്

പേരാമ്പ്ര പട്ടണത്തിന്റെയും മലയോര മേഖലയുടെ വികസനത്തില്‍ ഒരു കുതിച്ചു ചാട്ടമാവും പ്രസ്തുത റോഡ് യാഥാര്‍ത്ഥ്യമായാല്‍. തിങ്കളാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നിര്‍ദ്ദിഷ്ട പാതയിലൂടെ കാല്‍ നടയാത്രയായി പൂഴിത്തോട് നിന്നും പടിഞ്ഞാറത്തറക്ക് ശ്രദ്ധ ക്ഷണിക്കല്‍ യാത്ര നടത്തിയത്. പൂഴിത്തോട് മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള ജനങ്ങളും യാത്രയില്‍ പങ്കാളികളായി. വ്യാപാരി യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു, ഷരീഫ് ചീക്കിലോട്, സാജിദ് ഊരാളത്ത്, എന്‍.പി. വിധു, സന്ദീപന്‍ കോരങ്കണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത് പേരാണു കാനനപാത താണ്ടിയത്.

wayanadroad

കാലത്ത് പൂഴിത്തോട് വെച്ച് പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ പാറ്റാനി ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ വ്യാപാരി പൂഴിത്തോട് യൂണിറ്റ് പ്രസിഡന്റ് ജോസ് ആന്റണി അധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്തു മെമ്പര്‍ ഷൈല ജയിംസ്', വാര്‍ഡ് മെമ്പര്‍ ടി. ഡി. ഷൈല, എ. ടി. അപ്പച്ചന്‍, ബോബന്‍ വെട്ടിക്കല്‍, ഷാജന്‍ ഈറ്റത്തോട്ടം, ആവള ഹമീദ്, ബാബു പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


യാത്ര വൈകിട്ട് പടിഞ്ഞാറത്തറയില്‍ എത്തിച്ചേര്‍ന്നു. ജാഥാംഗങ്ങള്‍ക്കു നാട്ടുകാര്‍ പടിഞ്ഞാറത്തറ കുറ്റിയാം വയലില്‍ വരവേല്‍പ്പ് നല്‍കി. വയനാട് കുറ്റിയാംവയലില്‍ പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സജേഷ്, കുറ്റിയാം വയല്‍ പള്ളി വികാരി ഫാ.മനോജ് കാക്കോനാല്‍, വാര്‍ഡ് മെമ്പര്‍ ശാന്തിനി തുടങ്ങിയവര്‍ ചേര്‍ന്നാണു യാത്രയെ സ്വീകരിച്ചത്. തുടര്‍ന്നു കാപ്പിക്കളം, പന്തിപ്പൊയ്യില്‍ തുടങ്ങിയ മേഖലകളില്‍ സ്വീകരണമേറ്റു വാങ്ങി പടിഞ്ഞാറത്തറയില്‍ സമാപിച്ചു. സമാപന സമ്മേളനം എ. കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നും ബദല്‍ റോഡ് വിഷയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും എം.എല്‍.എ. പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി പടിഞ്ഞാറത്തറ യൂണിറ്റ് പ്രസിഡന്റ് കെ.പി അബ്ദു റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.ടി ദേവസ്യ, സുരേഷ്ബാബു കൈലാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
wayanad road without churam-puzhithod traders journey

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്