കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശരിക്കും പൊലീസാണെങ്കില്‍ ശബരിമല, കെ റെയില്‍ സമരക്കാരെ അടിച്ച പൊലീസുകാരെ തല്ലിക്കൊന്നേനെ'; സുരേഷ് ഗോപി

Google Oneindia Malayalam News

കോഴിക്കോട്: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഫലപ്രദമായി പൊലീസ് വേഷം അവതരിപ്പിച്ച് സൂപ്പര്‍താര നിരയിലേക്ക് ഉയര്‍ന്ന താരമാണ് സുരേഷ് ഗോപി. ബി ജെ പി എം പിയായ ശേഷം സിനിമയില്‍ നിന്ന് അവധി എടുത്ത താരം ഇപ്പോള്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതോടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.

പൊലീസ് വേഷത്തില്‍ എത്തിയ പാപ്പന്‍ എന്ന സിനിമ ദിവസങ്ങള്‍ക്ക് മുന്‍പാണ് റിലീസ് ആയത്. ഇപ്പോഴിതാ റിയല്‍ ലൈഫില്‍ പൊലീസ് ആയിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

'വിവോ ഫോണ്‍ ആരുടേതെന്ന് ക്രൈംബ്രാഞ്ചിനറിയാം?' പെട്ടു എന്നുറപ്പായ ദിലീപിന്റെ അവസാന ശ്രമമെന്ന് ബൈജു കൊട്ടാരക്കര'വിവോ ഫോണ്‍ ആരുടേതെന്ന് ക്രൈംബ്രാഞ്ചിനറിയാം?' പെട്ടു എന്നുറപ്പായ ദിലീപിന്റെ അവസാന ശ്രമമെന്ന് ബൈജു കൊട്ടാരക്കര

1

ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സത്യസന്ധമായി ചെയ്യുമ്പോഴാണ് സിനിമയില്‍ ഒരു പൊലീസുകാരന്‍ സൂപ്പറാകുന്നത് ന്നും താന്‍ ഒരു ഐ പി എസുകാരനായിരുന്നു എങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നു എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

2

അതോടൊപ്പം ശബരിമല യുവതി പ്രവേശന വിധിയോട് അനുബന്ധിച്ച് അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് തനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ലെന്നും താന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നു എങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ എന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

3

അവരൊന്നും തന്നെ ഒരു കല്ലെറിയുകയോ കുപ്പി കഷ്ണം എടുത്ത് എറിയുകയോ എന്തെങ്കിലും ദ്രോഹത്തിനോ നിന്നിട്ടില്ല. ശരണം വിളിച്ചവരെ, അല്ലെങ്കില്‍ ശരണമന്ത്രം ഓതി നടന്നവരെ ആണ് ഉപദ്രവിച്ചിരിക്കുന്നത്. ഗാന്ധിയന്‍ മോഡലിലായിരുന്നു ശബരിമലയിലെ അവരുടെ സമരം എന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.

4

ജനാധിപത്യത്തില്‍ പൊലീസ് ആധിപത്യം എന്നില്ല, മുഖ്യമന്ത്രി ആധിപത്യം എന്നില്ല. പ്രധാനമന്ത്രി ആധിപത്യം എന്നില്ല. ജനാധിപത്യമാണെങ്കില്‍ ജനമാണ് ആദ്യത്തെ വാക്ക് എന്നും അദ്ദേഹം ഒാര്‍മിപ്പിച്ചു. ശബരിമലയുടെ കാര്യത്തില്‍ അത് ഭക്തരുടെ മാത്രം സമരമായിരുന്നു എന്നും അവരുടെ അലമുറയിട്ടുള്ള വിളിയായിരുന്നു. അതിനെ അടിച്ചൊതുക്കി എന്നും സുരേഷ് ഗോപി പറയുന്നു.

'വീഡിയോയിലെ സ്ത്രീ ശബ്ദം, നടന്നതെല്ലാം ഉഭയകക്ഷിസമ്മതത്തോടെയെന്ന് സ്ഥാപിക്കാന്‍ ശ്രമം..'സംവിധായകന്‍'വീഡിയോയിലെ സ്ത്രീ ശബ്ദം, നടന്നതെല്ലാം ഉഭയകക്ഷിസമ്മതത്തോടെയെന്ന് സ്ഥാപിക്കാന്‍ ശ്രമം..'സംവിധായകന്‍

5

താന്‍ ഒരു ഐ പി എസുകാരനായിരുന്നു എങ്കില്‍ രാജ്യത്തെ പ്രധാനമന്ത്രിയെ മറന്ന്, മുഖ്യമന്ത്രിയെ മറന്ന് മറ്റു തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ആളുകളെയും മറന്ന് കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

6

2016 ലാണ് സുരേഷ് ഗോപി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയായിരുന്നു സുരേഷ് ഗോപി. കലാകാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

7

ഇക്കാലയളവില്‍ സുരേഷ് ഗോപി നിരവധി വിവാദത്തിലും പെട്ടിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം ശബരിമലയിലെ പ്രതിഷ്ഠയായ അയ്യപ്പന്റെ നാമം വിളിച്ചതില്‍ അന്നത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കിയിരുന്നു. ബി ജെ പി ജില്ലാ പാര്‍ട്ടി മേധാവികളുടെ ശുപാര്‍ശ കത്തുകള്‍ക്കൊപ്പം അഭ്യര്‍ത്ഥന കത്തുകള്‍ ചേര്‍ത്താല്‍ മാത്രമേ താന്‍ സ്വീകരിക്കുകയുള്ളൂവെന്ന് സുരേഷ് ഗോപി പറഞ്ഞതും വിവാദമായിരുന്നു.

വന്നു...കണ്ടു...കീഴടക്കി; മീര അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും കലക്കന്‍

English summary
what would you do if you were the police in real life here is suresh gopi's answer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X