കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാടിനെ മുൾമുനയിൽ നിർത്തി കാട്ടാനകൾ! പടക്കം പൊട്ടിച്ചിട്ടും നോ രക്ഷ...

പ്രദേശത്ത് ജനങ്ങൾ തിങ്ങിക്കൂടി നിൽക്കുന്നതാണ് കാട്ടാനകളെ തുരത്താൻ സാധിക്കാത്തതിന് കാരണം.

Google Oneindia Malayalam News

പാലക്കാട്: കോട്ടായിലെത്തിയ കാട്ടാനകളെ ഇതുവരെ ജനവാസമേഖലയിൽ നിന്നും തുരത്താനായില്ല. ചൊവ്വാഴ്ച പുലർച്ചെ മന്ദംപള്ളിയിലെത്തിയ കൊമ്പനും കുട്ടിയാനയും നിലവിൽ കാവശേരി ആറമ്പുഴയിലാണ് തമ്പടിച്ചിരിക്കുന്നത്. പ്രദേശത്ത് ജനങ്ങൾ തിങ്ങിക്കൂടി നിൽക്കുന്നതാണ് കാട്ടാനകളെ തുരത്താൻ സാധിക്കാത്തതിന് കാരണം.

തിരുവനന്തപുരം മൃഗശാലയിൽ സിംഹക്കൂട്ടിലേക്ക് ചാടി യുവാവിന്റെ അതിസാഹസം! ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം..തിരുവനന്തപുരം മൃഗശാലയിൽ സിംഹക്കൂട്ടിലേക്ക് ചാടി യുവാവിന്റെ അതിസാഹസം! ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം..

വാളയാർ കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് എത്തിയ കാട്ടാനകളെ വന്നവഴി തന്നെ കാട്ടിലേക്ക് തുരത്താനാണ് വനംവകുപ്പിന്റെ ശ്രമം. എന്നാൽ ജനങ്ങൾ പ്രദേശത്ത് തിങ്ങിക്കുടി നിൽക്കുന്നത് ഈ ശ്രമത്തിന് വെല്ലുവിളിയാകുന്നുണ്ട്. പ്രദേശത്തേക്ക് വരുന്ന ജനങ്ങളെ നിയന്ത്രിക്കാൻ റവന്യും ഉദ്യോഗസ്ഥരും പോലീസും രംഗത്തെത്തി.

elephant

കഴിഞ്ഞദിവസം രാവിലെ നാട്ടിലിറങ്ങിയ കാട്ടാനകൾ രാത്രിയോടെ കാവിൽ ഭഗവതി ക്ഷേത്രത്തിന് സമീപം എത്തിയിരുന്നു. ഇവിടെനിന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും പന്തം കത്തിച്ചും ആനകളെ കുറച്ച് ദൂരം തുരത്തിയോടിച്ചെങ്കിലും കാട്ടാനകൾ കാവശേരിയിലെത്തി തമ്പടിച്ചു. ആറമ്പുഴയിലെ വനംവകുപ്പിന്റെ സ്ഥലത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഇവിടെനിന്ന് തുരത്തിയോടിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ആനകൾ മുന്നോട്ട് നീങ്ങാത്തതാണ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിരിക്കുന്നത്.

കൂടുതൽ വാർത്തകൾ:

<strong>കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവിന്റെ പ്രതികാരം! പാമ്പിന്റെ തല വായിലെടുത്ത് ചവച്ചു! ബോധം പോയി</strong>കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവിന്റെ പ്രതികാരം! പാമ്പിന്റെ തല വായിലെടുത്ത് ചവച്ചു! ബോധം പോയി

മൂന്നാമത് കെട്ടിയ ഇമ്രാൻ ഖാനെതിരെ രണ്ടാം ഭാര്യ! താൻ ഭാര്യയായിരിക്കുമ്പോൾ ബുഷ്റയുമായി ബന്ധം... മൂന്നാമത് കെട്ടിയ ഇമ്രാൻ ഖാനെതിരെ രണ്ടാം ഭാര്യ! താൻ ഭാര്യയായിരിക്കുമ്പോൾ ബുഷ്റയുമായി ബന്ധം...

English summary
wild elephants reached in kottayi, palakkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X