കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്‍ബാനക്ക് വീഞ്ഞ് വേണ്ട, കത്തോലിക്കരെ തള്ളി മാര്‍ത്തോമ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മദ്യ നിരോധനം ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ വൈന്‍ ഉപയോഗത്തിനും ബാധകമാക്കണം എന്ന വെളളാപ്പള്ളി നടേശന്റെ ആവശ്യം നയിക്കുന്നത് പുതിയ വിവാദങ്ങളിലേക്ക്. പള്ളികളില്‍ കുര്‍ബാനക്ക് വീഞ്ഞ് ഉപയോഗിക്കണം എന്ന നിര്‍ബന്ധമില്ലെന്നാണ് മാര്‍ത്തോമ വിഭാഗം വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം പറയുന്നത്.

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ കത്തോലിക്ക വിഭാഗം രംഗത്ത് വന്നിരുന്നു. വീഞ്ഞ് ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Mar Crysostom

എന്നാല്‍ കുര്‍ബാനക്ക് വീഞ്ഞ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ക്രിസ്ത്യന്‍ സഭകള്‍ പുന:പരിശോധന നടത്തണം എന്നാണ് മാര്‍ ക്രിസോസ്റ്റം പറയുന്നത്. വീഞ്ഞിന് പകരം മുന്തിരിങ്ങ വെള്ളത്തിലിട്ട് പണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കത്തോലിക്കരും മാര്‍ത്തോമക്കാരും തമ്മിലുള്ള തര്‍ക്കത്തിലേക്കാണ് ഈ വീഞ്ഞ് വിവാദം പോകുന്നതെന്നാണ് വിവരം. ക്രിസോസ്റ്റത്തിന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് കെസിബിസി വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.

കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ക്ക് വീഞ്ഞ് ഉത്പാദനത്തിനായി 23 അബ്കാരി ലൈസസന്‍സുകള്‍ ഉള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സമ്പൂര്‍ണ മദ്യ നിരോധനത്തെ പിന്തുണക്കുമ്പോഴും വീഞ്ഞിനെ വിശ്വാസത്തിന്റെ ഭാഗമായി നില നിര്‍ത്തണം എന്നാണ് കത്തോലിക്ക വിഭാഗം ആവശ്യപ്പെടുന്നത്.

മദ്യ നിരോധനത്തെ മാര്‍ത്തോമ വിഭാഗം സ്വാഗതം ചെയ്യുന്നുവെന്ന് മാര്‍ ക്രിസോസ്റ്റം അറിയിച്ചു. എന്നാല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്ര നിലനിര്‍ത്തി മറ്റ് ബാറുകള്‍ പൂട്ടിക്കുന്ന നടപടിയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Wine is not necessary for Holy Mass: Mar Chrysostom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X