ലൈംഗിക ബന്ധം രഹസ്യമായി ചിത്രീകരിച്ച് മതംമാറ്റത്തിന് പ്രേരിപ്പിച്ചു, പിന്നെ സിറിയലിലേക്ക് കടത്താന്‍?

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ലൈംഗികബന്ധം ചിത്രീകരിച്ച് മതം മാറ്റാൻ പ്രേരിപ്പിച്ചു | Oneindia Malayalam

  പറവൂര്‍: ലൗ ജിഹാദ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്ന പരാതിയില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

  പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്നാണ് പരാതി. ഗുജറാത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കേസിലെ പ്രതികള്‍ക്ക് ഐസിസുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നാണ് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കിയിരിക്കുന്നത്.

  ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ഒന്നാണ് ഇത്. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അത് രഹസ്യമായി ചിത്രീകരിച്ച് മതംമാറ്റത്തിന് നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്ന്.

  പത്തനംതിട്ട സ്വദേശിനി

  പത്തനംതിട്ട സ്വദേശിനി

  പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടി ബെംഗളൂരുലില്‍ പഠനത്തിനിടെയാണ് മുഖ്യ പ്രതി മുഹമ്മദ് റിയാസിനെ പരിചയപ്പെടുന്നത്. ഈ പരിചയം വളര്‍ന്നാണ് ഇപ്പോള്‍ ഇത്തരം ഒരു അവസ്ഥയില്‍ എത്തി നില്‍ക്കുന്നത്.

  ശാരീരിക ബന്ധം

  ശാരീരിക ബന്ധം

  മുഹമ്മദ് റിയാസുമായി പെണ്‍കുട്ടിയ്ക്ക് ശാരീരിക ബന്ധം ഉണ്ടായിരുന്നു. ഇത് രഹസ്യമായി ചിത്രീകരിക്കുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

  റിയാസിനൊപ്പം പോയി

  റിയാസിനൊപ്പം പോയി

  ഈ സംഭവങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയം മാതാപിതാക്കള്‍ ഇടപെട്ട് ഗുജറാത്തിലേക്ക് തിരിച്ചുകൊണ്ടുപോയിരുന്നു. എന്നാല്‍ റിയാസ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് റിയാസിനൊപ്പം പോകാന്‍ ആണ് താത്പര്യം എന്ന് പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു.

  സൗദിയിലേക്ക്

  സൗദിയിലേക്ക്

  കോടതിയുടെ അനുമതിയോടെ റിയാസിനൊപ്പം പോയ പെണ്‍കുട്ടി എറണാകുളം ജില്ലയില്‍ റിയാസിന്റെ ബന്ധുക്കളും വീടുകളിലും വാടകവീടുകളിലും ആയി താമസിക്കുകയായിരുന്നു. ഇതിനിടെയാണ് സൗദിയിലേക്ക് പോയത്. അവിടെ വച്ചാണ് പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.

  സിറിയയിലേക്ക് കടത്താന്‍

  സിറിയയിലേക്ക് കടത്താന്‍

  തന്നെ സിറിയയിലേക്ക് കടത്താന്‍ ശ്രമം നടക്കുന്നു എന്നാണ് പെണ്‍കുട്ടിയുടെ ആക്ഷേപം. ഇത്തരം ഒരു സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരു സുഹൃത്തിന്റെ സഹായത്തോടെ സൗദിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇക്കാര്യം നാട്ടില്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു എന്നും പറയുന്നുണ്ട്.

  വീണ്ടും കോടതിയില്‍

  വീണ്ടും കോടതിയില്‍

  മുഹമ്മദ് റിയാസിനെതിരെ യുവതി ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. നിര്‍ബന്ധിത മതംമാറ്റം എന്ന ആരോപണവും യുവതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് സൗദി അറേബ്യയിലേക്ക് കൊണ്ടുപോയത് എന്നും യുവതി പരാതിയില്‍ പറയുന്നു.

  രണ്ട് പേര്‍ അറസ്റ്റില്‍

  രണ്ട് പേര്‍ അറസ്റ്റില്‍

  യുവതിയുടെ പരാതിയില്‍ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ്, മാഞ്ഞാലി തലക്കാട്ട് വീട്ടില്‍ സിയാദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. റിയാസിന്റെ ബന്ധുവാണ് ഫയാസ്. ഇയാളുടെ വീട്ടിലും പെണ്‍കുട്ടി താമസിച്ചിട്ടുണ്ട്.

  ഐസിസ് ബന്ധം

  ഐസിസ് ബന്ധം

  എന്തിനാണ് പെണ്‍കുട്ടിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചത് എന്ന രീതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിലെ പ്രതികള്‍ക്ക് ഐസിസ് ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. മുഹമ്മദ് റിയാസിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. മുഹമ്മദ് റിയാസ് വിദേശത്തേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Malayali woman's complaint in High Court that she was forced to convert to Islam and tried to transport to Syria

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്