18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയത് ഇരട്ടക്കുട്ടികളെ! കണ്ടു കൊതി തീരും മുൻപേ അമ്മ മരിച്ചു...
അഞ്ച് ദിവസം മുൻപാണ് ഷീബ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
കോട്ടയം: 18 വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞുങ്ങളെ കൺനിറയെ കാണാനാകാതെ മാതാവ് മരണപ്പെട്ടു. കുമരകം പാണ്ടൻ ബസാറിന് സമീപം പറത്തറ വീട്ടിൽ ശിശുപാലന്റെ ഭാര്യ ഷീബ(42)യാണ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയത്.
അഞ്ച് ദിവസം മുൻപാണ് ഷീബ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. എന്നാൽ തൂക്കക്കുറവുണ്ടായിരുന്നതിനാൽ കുഞ്ഞുങ്ങളെ ഇൻക്യൂബേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ മുലപ്പാൽ നൽകുന്നതിനിടെ മാത്രമാണ് ഷീബയ്ക്ക് കുഞ്ഞുങ്ങളെ കാണാനായത്.

ഗർഭം ധരിച്ചത്...
കുമരകം പാണ്ടൻബസാറിന് സമീപം പറത്തറ വീട്ടിൽ ശിശുപാലൻ ഷീബ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് 18 വർഷമായിട്ടും കുട്ടികളുണ്ടായിരുന്നില്ല. തുടർന്ന് ദീർഘനാളത്തെ ചികിത്സയ്ക്കും പ്രാർത്ഥനകൾക്കും ശേഷമാണ് ഷീബ ഗർഭം ധരിച്ചത്.

ദമ്പതികൾ...
18 വർഷത്തിന് ശേഷം കുഞ്ഞുണ്ടാകാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്ന ദമ്പതികൾ ആ ധന്യനിമിഷത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരുന്നു. ഒടുവിൽ ആ ദിവസം വന്നെത്തിയപ്പോൾ ദൈവം നൽകിയത് ഒന്നല്ല, രണ്ട് കുഞ്ഞുങ്ങളെ.

വ്യാഴാഴ്ച...
ഫെബ്രുവരി ഒന്നാം തീയതി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഷീബ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. രണ്ട് പെൺകുഞ്ഞുങ്ങളെയും ശസ്ത്രക്രിയയിലൂടെയായിരുന്നു പുറത്തെടുത്തത്.

ഇൻക്യൂബേറ്റർ...
എന്നാൽ തൂക്കക്കുറവുണ്ടായിരുന്നതിനാൽ രണ്ട് കുഞ്ഞുങ്ങളെയും പിന്നീട് ഇൻക്യൂബേറ്ററിലേക്ക് മാറ്റി. ഇതിനിടെ മുലപ്പാൽ നൽകുന്നതിനിടെ മാത്രമാണ് ഷീബയ്ക്ക് രണ്ടു കുഞ്ഞുങ്ങളെയും കാണാനായത്.

തിങ്കളാഴ്ച...
ഇൻക്യൂബേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ട് കൊണ്ടിരിക്കെയാണ് ഷീബയ്ക്ക് ശാരീരികാസ്വസ്ഥതകളുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ദേഹാസ്വസ്ഥത്യം അനുഭവപ്പെട്ട ഷീബയെ ഉടൻതന്നെ വെന്റിലേറ്ററിലേക്ക് മാറ്റി.

രക്തസമ്മർദ്ദം താഴ്ന്നു...
എന്നാൽ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഷീബയുടെ ജീവൻ രക്ഷിക്കാനായില്ല. രക്തസമ്മർദ്ദം വളരെ കുറഞ്ഞതായിരുന്നു മരണത്തിന് കാരണം. ചൊവ്വാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയായിരുന്നു ഷീബയുടെ മരണം സംഭവിച്ചത്.

ആശുപത്രിയിൽ...
18 വർഷം കാത്തിരുന്ന ശേഷം പിറന്ന ഇരട്ടക്കുഞ്ഞുങ്ങളെ കൺനിറയെ കാണും മുൻപാണ് ഷീബ യാത്രയായത്. അമ്മയുടെ ചൂടേൽക്കാൻ വിധിയില്ലാത്ത രണ്ട് പെൺകുഞ്ഞുങ്ങൾ ഇപ്പോഴും ഇൻക്യൂബേറ്ററിലും. മരിച്ച ഷീബയുടെ സംസ്കാരം ചൊവ്വാഴ്ച മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications