രമേശ് ചെന്നിത്തലയ്ക്ക് സംഘി നിലപാട്; പറഞ്ഞത് യൂത്ത് നേതാവ്, നടപടി വേണമെന്ന് ഐ ഗ്രൂപ്പ്

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സംഘപരിവാര്‍ നിലപാടാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് നേതാവ് ചെന്നിത്തലയെ കുറ്റപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തായി. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നേതാവിനെതിരേ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

എറണാകുളം ജില്ലയിലെ പായിപ്ര ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ എംസി വിനയന്റേതെന്ന പേരിലാണ് സന്ദേശം പരക്കുന്നത്. മൂന്ന് ക്ലിപ്പിങ്ങുകളിലായി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശമാണ് പുറത്തായത്.

സുധീരനും മുരളീധരനും പുകഴ്ത്തല്‍

വിഎം സുധീരനെയും കെ മുരളീധരനെയും യൂത്ത് നേതാവ് പുകഴ്ത്തുന്നുണ്ട്. എന്നാല്‍ രമേശ് ചെന്നിത്തലയ്ക്ക് സംഘി നിലപാടാണെന്നും കുറ്റപ്പെടുത്തുന്നു. സുധീരനും മുരളിക്കും മതേതര നിലപാടാണെന്ന് സന്ദേശത്തില്‍ പറയുന്നു.

ചെന്നിത്തല പ്രസിഡന്റായിരിക്കെ തോല്‍വികള്‍

ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടായെന്ന് ക്ലിപ്പില്‍ പറയുന്നു. ഇക്കാര്യം പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ചെന്നിത്തലയുടെ സംഘപരിവാര്‍ നിലപാടുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്യുന്നു.

പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല

ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ നേരിട്ട തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. കമ്യൂണിസ്റ്റുകാരുടെ നെറികെട്ട ഭരണത്തിനെതിരേ ആഞ്ഞടിച്ച തരംഗം മുതലെടുക്കാനായില്ല. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 72 സീറ്റില്‍ ഒതുങ്ങിയെന്നും സന്ദേശത്തില്‍ പറയുന്നു.

സുധീരന്‍ മുട്ടുമടക്കിയില്ല

ഈ സംഭവിച്ചതെല്ലാം ചെന്നിത്തലയുടെ കഴിവുകേടല്ലേ. വ്യക്തി പൂജ അവസാനിപ്പിക്കണം. സുധീരന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ ഒരു ജാതിമത സംഘടനകള്‍ക്ക് മുന്നിലും മുട്ടുമടക്കിയില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

ചെന്നിത്തല മാറികൊടുക്കണം

സുധീരന്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവച്ചത്. എന്നാല്‍ സ്വന്തം കഴിവില്ലായ്മ കൊണ്ട് ചെന്നിത്തല മാറികൊടുക്കണമെന്നേ ഞാന്‍ പറയുന്നുള്ളൂവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

 ചെന്നിത്തല എന്തു വൃത്തികേടാണ് പറഞ്ഞത്

നിയമസഭയില്‍ അബ്ദുല്‍ ഖാദര്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചെന്നിത്തല പറഞ്ഞത് വൃത്തികേടാണെന്നാണ് നേതാവ് പറയുന്നു. അബ്ദുല്‍ ഖാദര്‍ എംഎല്‍എയുടെ മണ്ഡലത്തിലുള്ള ക്ഷേത്രമാണ് ഗുരുവായൂര്‍ ക്ഷേത്രം. അമ്പലത്തില്‍ കയറരുതെന്നേയുള്ളൂ. പുറത്തുള്ള കാര്യത്തില്‍ ഇടപെട്ടുകൂടെയെന്നും യൂത്ത് നേതാവ് ചോദിക്കുന്നു.

ഈ നിലപാടുകളോടാണ് എതിര്‍പ്പ്

പ്രതിപക്ഷ നേതാവിന് ചോദിക്കാന്‍ പറ്റുന്ന ചോദ്യമാണോ ചെന്നത്തല നിയമസഭയില്‍ ചോദിച്ചതെന്ന് ശബ്ദസന്ദേശത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള ചെന്നിത്തലയുടെ സംഘി നിലപാടുകളോടാണ് ഞങ്ങള്‍ക്ക് വെറുപ്പെന്നും യൂത്ത് നേതാവ് പറഞ്ഞു.

മുരളീധരന്‍ പ്രതിപക്ഷ നേതാവാകണം

ചെന്നിത്തല മാറി മുരളീധരനെ പോലുള്ള മതേതര നേതാവ് പ്രതിപക്ഷ നേതാവാകണം. അല്ലെങ്കില്‍ വിഡി സതീശന്‍ വരികതന്നെ വേണം. അതിനിപ്പം ആരെ ആരൊക്കെ എന്തൊക്ക പറഞ്ഞാലും ആ നിലപാടില്‍ നിന്നു മാറ്റമില്ല- ഇങ്ങനെയാണ് സന്ദേശം അവസാനിക്കുന്നത്.

നടപടി വേണമെന്ന് നേതാക്കള്‍

ഇതിനെതിരേ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. യൂത്ത് നേതാവിനെതിരേ മാതൃകാ പരമായി ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Youth Congress Leader Alleged that Ramesh Chennithala as Sanghi, Audio clips are viral.
Please Wait while comments are loading...