ബൈക്ക് കല്ലില്‍ത്തട്ടിമറിഞ്ഞ് യുവാവ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ്മരണപ്പെട്ടു.ഞായറാഴ്ചരാത്രിവാഴയൂര്‍,പെരിങ്ങാവ്‌റോഡിലാണ്അപകടം.വാഴക്കാട്,ഊര്‍ക്കടവ് അരീക്കുഴിയില്‍ ഹുസൈന്റെമകന്‍ ജമാല്‍ എന്ന വിക്ടറി ജമാല്‍ (37) ആണ് മരിച്ചത്.

ബാബറി മസ്ജിദ് ദിനം: സുരക്ഷാവലയത്തില്‍ ശബരിമല, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

ഞായറാഴ്ച രാത്രി 11 മണിയോടെ ഊര്‍ക്കടവ്ഭാഗത്തുനിന്ന്‌പെരിങ്ങാവിലേക്ക് സഞ്ചരിച്ച ബൈക്ക് കല്ലില്‍തട്ടിമറിയുകയായിരുന്നു.തെറിച്ചുവീണു സാരമായി പരിക്കേറ്റ ജമാലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ഊര്‍ക്കടവില്‍, വിക്ടറിഎന്റര്‍പ്രൈസസ് എന്നസ്ഥാപനംനടത്തുകയായിരുന്നു.

jamal


മരിച്ച ജമാല്‍ എന്ന വിക്ടറി ജമാല്‍

വിക്ടറി ഫുട്ബാള്‍ ക്ലബ് സ്ഥാപകനായ ജമാല്‍ ഫുട്ബാള്‍സംഘാടകനായിരുന്നു. നാട്ടിലെ യുവതലമുറയെ ഫുട്‌ബോളിലേക്ക് ആകര്‍ഷിപ്പിക്കാനും ഫുട്‌ബോള്‍ മത്സര രംഗത്തേക്ക് യുവാക്കളെ ആകര്‍ഷിപ്പിക്കാനും വിക്ടറി ക്്്്‌ളബ്ബ് കൊണ്ട് സാധിച്ചിരുന്നു. യുവാക്കള്‍ക്ക് ഫുട്‌ബോള്‍ സംബന്ധമായ എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കിയിരുന്നു. അതോടൊപ്പം പഴയ തലമുറിയിലെ ഫുട്‌ബോള്‍ കളിക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.


മാതാവ്:ഫാത്തിമ. ഭാര്യ:നൗഫിയ. മക്കള്‍:ജസ്‌ന ഷെറിന്‍, ജനീഷ ഷെറിന്‍, ജിന്‍ഷാദ് റഹ്മാന്‍ സഹോദരങ്ങള്‍:അബ്?ദുല്‍ സര്‍,സീനത്ത്,ശിഹാബുദ്ദീന്‍,അബ്?ദുല്‍ മുനീര്‍,മുഹമ്മദ് കോയ(സൗദി),അബ്ദുല്‍ ഖാദര്‍.

English summary
Youth dead in bike accident
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്