കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലീഗിന്‍റെ തന്ത്രം ജയിച്ചാല്‍ പേരാമ്പ്രയില്‍ ചരിത്രം മാറും; ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ഇടതും

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് പേരാമ്പ്ര മണ്ഡലം. 1957 ല്‍ തുടങ്ങുന്ന മണ്ഡല ചരിത്രം പരിശോധിക്കുമ്പോള്‍ മണ്ഡലത്തിലെ ഇടത് സ്വാധീനം വളരെ വ്യക്തമാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കുമാരന്‍ മഠത്തിലായിരുന്നു വിജയിച്ചത്. പിന്നീട് ഇതുവരെ നടന്ന 13 തിരഞ്ഞെടുപ്പുകളില്‍ പത്ത് തവണയും മണ്ഡലത്തില്‍ വിജയിച്ചത് സിപിഎം ആണ്. ടിപി രാമകൃഷ്ണനിലൂടെ ഇത്തവണയും ആ വിജയം തുടരാന്‍ ഇടതുമുന്നണി ശ്രമിക്കുമ്പോള്‍ മണ്ഡലത്തില്‍ ആദ്യമായി മത്സരിക്കുന്ന മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തന മികവിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

ഇടത് ശക്തി കേന്ദ്രം

ഇടത് ശക്തി കേന്ദ്രം

1960 തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പിഎസ്പിയാണ് വിജയിച്ചതെങ്കിലും 1967 ലെ തിരഞ്ഞെടുപ്പില്‍ വിവി ദക്ഷിണമൂര്‍ത്തിയിലൂടെ സിപിഎം മണ്ഡലം തിരിച്ച് പിടിച്ചു. 1970 ലെ തിരഞ്ഞെടുപ്പില്‍ കെജി അടിയോടിയിലൂടെ മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിച്ചു. പേരാമ്പ്രയിലെ കോണ്‍ഗ്രസിന്‍റെ ആദ്യത്തേയും അവസാനത്തേയും വിജയമായിരുന്നു അത്.

കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ്

1977 മുതല്‍ യുഡിഎഫില്‍ കേരള കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. 1977 ലെ തിരഞ്ഞെടുപ്പില്‍ കെസി ജോസഫിലൂടെ സീറ്റ് പിടിച്ചെടുത്ത് കേരള കോണ്‍ഗ്രസ് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. എന്നാല്‍ അതിന് ശേഷം ഇന്നുവരെ മണ്ഡലത്തില്‍ വിജയിക്കാന്‍ കേരള കോണ്‍ഗ്രസിനോ യുഡിഎഫിനോ സാധിച്ചില്ല. തുടര്‍ച്ചയായ 9 തവണയും പരാജയം.

സീറ്റ് ലീഗിന്

സീറ്റ് ലീഗിന്

ഇത്തവണ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് പോയതോടെയാണ് സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുന്നത്. പേരാമ്പ്രയില്‍ ഇതാദ്യമായാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പേരില്‍ തുടക്കത്തില്‍ മുസ്ലിം ലീഗില്‍ ചില അതൃപ്തികള്‍ ഉണ്ടായിരുന്നു. ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

സിഎച്ച് ഇബ്രാഹീംകുട്ടി

സിഎച്ച് ഇബ്രാഹീംകുട്ടി

എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകനായ സിഎച്ച് ഇബ്രാഹീംകുട്ടിയെ പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ എതിര്‍ സ്വരങ്ങള്‍ എല്ലാം പരമാവധി അനുനയിപ്പിക്കാന്‍ ലീഗിനും യുഡിഎഫ് നേതൃത്വത്തിനും സാധിച്ചിട്ടുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇടത് കോട്ട ഇത്തവണ അട്ടിമറിക്കപ്പെടുമെന്ന ആത്മവിശ്വാസവും അവര്‍ മുന്നോട്ട് വെക്കുന്നു.

പൊതു സ്വതന്ത്രന്‍

പൊതു സ്വതന്ത്രന്‍

യുഡിഎഫില്‍ മുസ്ലിം ലീഗിന് ലഭിച്ച സീറ്റാണെങ്കിലും സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്ല. നാട്ടിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലെ സാന്നിധ്യമായ ഇബ്രാഹിം കുട്ടിക്ക് മുന്നണിക്ക് പുറത്തുള്ള വോട്ടുകളും സമാഹരിക്കാന്‍ കഴിയുമെന്നാണ് ലീഗ് വിലയിരുത്തല്‍. അതുകൊണ്ടാണ് ലീഗ് ചിഹ്നത്തില്‍ മത്സരിപ്പിക്കാതെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കുകയെന്ന തന്ത്രം ലീഗ് പുറത്തെടുത്തത്.

പിന്തുണയുണ്ടാവും

പിന്തുണയുണ്ടാവും

പ്രചാരണത്തില്‍ ആദ്യ ഘട്ടത്തില് പിന്നിലായി പോയെങ്കിലും അവസാന ഘട്ടമായതോടെ ഒപ്പത്തിനൊപ്പം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് യുഡിഎഫ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തതും യുഡിഎഫ് അനുകൂല ഘടമായി കാണുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും ഇബ്രാഹീംകുട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇടത് ആത്മവിശ്വാസം

ഇടത് ആത്മവിശ്വാസം

അതേസമയം മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. മണ്ഡലത്തിലെ പാര്‍ട്ടി സ്വാധീനവും ടിപി രാമകൃഷ്ണന്‍റെ ജനകീയതയിലുമാണ് പ്രതീക്ഷ. മണ്ഡലത്തിലെ ഒരോ പ്രദേശവും ടിപിക്ക് കൈവെള്ളയില്‍ എന്നപോലെ സുപരിചിതാണ്. ഇത് മുന്നാം തവണയാണ് പേരാമ്പ്രയില്‍ നിന്നും ടിപി രാമകൃഷ്ണന്‍ ജനവിധി തേടുന്നത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ


2001 ലായിരുന്നു ആദ്യ മത്സരം. പിന്നീട് ജില്ലാ സെക്രട്ടറി പദവി ഉള്‍പ്പടെ വഹിച്ചതിന് ശേഷം കഴിഞ്ഞ തവണയാണ് ടിപി രാമകൃഷ്ണന്‍ വീണ്ടും പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2016 മത്സരത്തില്‍ കേരള കോണ്‍ഗ്രസിലെ മുഹമ്മദ് ഇഖ്ബാലിനെതിരെ 4101 വോട്ടിന്‍റെ വിജയം മാത്രമായിരുന്നു ടിപിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

വോട്ട് കുറഞ്ഞത്

വോട്ട് കുറഞ്ഞത്

പാര്‍ട്ടിയിലെ തന്നെ ചില പ്രശ്നങ്ങളാണ് അന്ന് ടിപിക്ക് വോട്ട് കുറച്ചതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ അത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ല. പാര്‍ട്ടിയും മുന്നണിയും ടിപിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണി നിരക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കിലും എല്‍ഡിഎഫിന് വലിയ ആത്മവിശ്വാസമാണ് ഉള്ളത്.

മണ്ഡല ചിത്രം

മണ്ഡല ചിത്രം

അരിക്കുളം,ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി,മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര , തുറയൂർ എന്നിങ്ങനെ പത്തി പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. എല്ലായിടത്തും ഇടത് ഭരണം. ചങ്ങരോത്ത്, തുറയൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് യൂഡിഎഫില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. അകെ വോട്ട് കണക്കില്‍ 10072 വോട്ടുകളുടെ ഭൂരിപക്ഷം.

Kozhikode
English summary
kerala assembly election 2021: CPM says TP Ramakrishnan will win by a large majority in Perambra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X