• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിപ്പയും പ്രളയവുമുണ്ടായ കോഴിക്കോടിന് നിരാശയുടെ ബജറ്റ്‌; നവകേരള നിര്‍മാണത്തിന് കേരള ബജറ്റില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നു പോലും ജില്ലയ്ക്കു ലഭിച്ചില്ല

  • By Desk

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ കോഴിക്കോട് ജില്ലയിലെ വലിയ പദ്ധതികളൊന്നും പരിഗണിക്കപ്പെട്ടില്ലെന്ന് വ്യാപക പരാതി. പ്രളയക്കെടുതി, നിപ്പ ബാധ, നോട്ട് നിരോധനം തുടങ്ങിയ കാരണങ്ങളാല്‍ വന്‍ തിരിച്ചടി നേരിട്ട വ്യാപാര മേഖലയോടുള്ള അവഗണന കോഴിക്കോടിനെ സാരമായി ബാധിക്കും. കരിപ്പൂര്‍ വിമാനത്താവളം, മൊബിലിറ്റി ഹബ്, ബേപ്പൂര്‍ തുറമുഖം, ഐ.ടി മേഖല, വിനോദസഞ്ചാര മേഖല, മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്, ബീച്ച് നവീകരണം, നഗരപാതാ വികസന പദ്ധതി രണ്ടാംഘട്ടം തുടങ്ങിയവയൊന്നും ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടില്ല.

അമ്പലപ്പുഴയിൽ 3 വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ ആത്മഹത്യ ചെയ്ത സംഭവം; 2 പ്രതികളെ വെറുതെ വിട്ടു, പെൺകുട്ടികളുടെ സഹപാഠികളെയാണ് വെറുതെ വിട്ടത്!!

നവകേരള നിര്‍മാണത്തിന് കേരള ബജറ്റില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നു പോലും ജില്ലയ്ക്കു ലഭിച്ചില്ല. കുട്ടനാടിനും വയനാടിനും പ്രത്യേക പരിപാടികള്‍ പ്രഖ്യാപിച്ചപ്പോഴും കോഴിക്കോടിന് കാര്യമായൊന്നും തടഞ്ഞില്ല. കരിപ്പൂര്‍ വിമാനത്താവളത്തിന് ഏതെങ്കിലും വിധത്തിലുള്ള പിന്തുണ പ്രതീക്ഷിച്ചെങ്കിലും സമ്പൂര്‍ണ നിരാശയായിരുന്നു ഫലം. അതേസമയം നേരത്തെ വന്‍ ഇന്ധന നികുതി ഇളവ് പ്രഖ്യാപിച്ച കണ്ണൂര്‍ വിമാനത്താവളത്തിന് വീണ്ടും തലോടലുണ്ടായി.

കണ്ണൂര്‍ വിമാനത്താവളത്തിനോട് ചേര്‍ന്ന് വ്യവസായ സമുച്ഛയ ശൃംഖല സജ്ജാക്കുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍, വന്‍ പ്രക്ഷോഭങ്ങള്‍ക്കു ശേഷം വീണ്ടും ചിറകുവിരിച്ച കരിപ്പൂരിന്റെ പ്രതീക്ഷകളോട് ധനകാര്യമന്ത്രി മുഖം തിരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന് പത്തു വര്‍ഷത്തേക്ക് ഇന്ധന നികുതി ഇനത്തില്‍ 27 ശതമാനം ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കരിപ്പൂരിനും നികുതി ഇളവ് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

മാനാഞ്ചിറ- വെള്ളിമാടുകുന്നു റോഡ് ഏറ്റെടുക്കാന്‍ മുഖ്യ തടസ്സം ഫണ്ടിന്റെ അഭാവമാണെന്നതിനാല്‍ ബജറ്റില്‍ വിഹിതം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ഇതോടെ റോഡ് വികസനം ഇനിയും അനന്തമായി നീളുമെന്നുറപ്പായി. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് വകയിരുത്തിയില്ലെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ കുറ്റപ്പെടുത്തി. പ്രളയം ഏറെ ദുരന്തം വിതച്ചെങ്കിലും കോഴിക്കോടിന് യാതൊരു പരിഗണനയും ബജറ്റില്‍ ലഭിച്ചില്ല.

ബേപ്പൂര്‍ ചാലിയത്ത് ഫിഷ് ലാന്റിംഗ് സെന്റര്‍, കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 2000 പേര്‍ക്ക് തൊഴില്‍ എന്നിവയാണ് ബജറ്റില്‍ ജില്ലയ്ക്ക് ലഭിച്ച ചെറിയ തലോടല്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ന്യൂനപക്ഷ പഠനകേന്ദ്രം, ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി ഒരു ബ്ലോക്ക് എന്നിവ ബജറ്റില്‍ അനുവദിച്ചു. മെഡിക്കല്‍ കോളെജുകള്‍ക്കായി നീക്കിവെച്ച 232 കോടിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിനും വിഹിതം ലഭിക്കുമെന്നും പ്രളയബാധിത പഞ്ചായത്തുകള്‍ക്കുള്ള 250 കോടി പ്രത്യേക സഹായത്തിന് ജില്ലയിലെ ചില പഞ്ചായത്തുകള്‍ ഉള്‍പ്പെടുമെന്നും ആശ്വസിക്കാം.

നാളികേര ഉല്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതി, തീരദേശത്ത് എല്ലാവര്‍ക്കും ലൈഫ് മിഷനില്‍ നിന്ന് വീട്, കടലാക്രമണം തടയാന്‍ 227 കോടി, തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ പദ്ധതി, തീരദേശ റോഡുകള്‍ക്ക് 200 കോടി, തീരദേശത്ത് 900 കോടിയുടെ കിഫ്ബി നിക്ഷേപം എന്നിവയില്‍ ജില്ലയ്‌ക്കൊരു വിഹിതമുണ്ടാകുമെന്നും പ്രതീക്ഷിക്കാം.

Kozhikode

English summary
Kerala budget is disappointment for Calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more