കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയലട അഥവാ മലബാറിന്റെ ഊട്ടി; സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മലബാറിന്റെ ഊട്ടിയെന്നറിയപ്പെടുന്ന വയലട സഞ്ചാരികള്‍ക്കായി കൂടുതല്‍ അണിഞ്ഞൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ റൂറല്‍ ടുറിസം പദ്ധതിയില്‍പ്പെടുത്തി വയലട ഹില്‍സ് പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കേരളമൊട്ടാകെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ടൂറിസം നയമെന്ന് അദ്ദേഹം പറഞ്ഞു.


കോഴിക്കോട് ടൗണില്‍നിന്നും ഏകദേശം 39 കി.മി.അകലെ ബാലുശ്ശേരിക്ക് സമീപമാണ് അതിമനോഹരമായ വയലട എന്ന പ്രദേശം. അടുത്തകാലത്തായി കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് വയലടഹില്‍സ്. കാട്ടരുവിയും ചെങ്കുത്തായ മലകളും പാറകളുമൊക്കെ നിറഞ്ഞ പ്രദേശത്തിന്റെ കാഴ്ച നയനാനന്ദകരമാണ്.

vayalada

വയലട ഹില്‍സിനെ ചുറ്റപ്പെട്ട ഉള്‍നാടന്‍ ഗ്രാമങ്ങളുടെ വികസനത്തിനുവേണ്ടി വിനോദസഞ്ചാരവകുപ്പ് 3.4 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ പ്രവൃത്തി ചെയ്യുന്നതിന് ഡി.ടി.പി.സി. മുഖേന കെല്‍ എന്ന ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. വിശ്രമസ്ഥലം, ഇരിപ്പിടങ്ങള്‍, ദിശാഫലകങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, പ്രവേശനകവാടം, കുടിവെള്ള വിതരണ സൗകര്യങ്ങള്‍, നടപ്പാതകള്‍, ശൗചാലയം, ഫുഡ്‌കോര്‍ട്ട്, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയാണ് ഒരുക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോടിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ സുപ്രധാന സ്ഥാനം വയലടയ്ക്ക് ലഭിക്കും.

vayalada

ഭാവി കേരളത്തിന്റെ തൊഴില്‍ സാധ്യതാ കേന്ദ്രങ്ങളാണ് വിനോദസഞ്ചാര മേഖലകളെന്ന് മന്ത്രി പറഞ്ഞു. ലോകവിനോദസഞ്ചാരത്തില്‍ മൂന്‍നിരയിലാണ് മലബാര്‍ ടൂറിസത്തിന്റെ സ്ഥാനം. കോഴിക്കോട് ജില്ലയില്‍ രണ്ട് വര്‍ഷം കൊണ്ട് 63 കോടിയുടെ 19 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. സാഹസിക വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയും പനങ്ങാട് ഗ്രാമപഞ്ചായത്തും കൈകോര്‍ത്തുകൊണ്ടാണ് പദ്ധതിക്ക് ജീവന്‍ നല്‍കുന്നത്.

പദ്ധതിയുടെ പ്രവൃത്തികള്‍ 2019 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിച്ച് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് എം.ഡി ഷാജി എം വര്‍ഗ്ഗീസ് പറഞ്ഞു. പദ്ധതിയുടെ ലോഗോ പ്രകാശനവും പദ്ധതിക്കായി സ്ഥലം വിട്ടു നല്‍കിയവര്‍ രേഖകള്‍ കൈമാറുന്ന ചടങ്ങും വേദിയില്‍ നടന്നു. വയലടയുടെ ദൃശ്യ ഭംഗി ആവാഹിച്ച ഫോട്ടോഗ്രാഫി പ്രദര്‍ശനവും ചടങ്ങിന് മിഴിവേകി.

vayalada

ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ യു.വി ജോസ് സ്വാഗതം പറഞ്ഞു. വിനോദസഞ്ചാര വകുപ്പ് ജോയ്ന്റ് ഡയറക്ടര്‍ സി.എന്‍ അനിത കുമാരി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode
English summary
malabar's ooty- vayalada opened for tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X