• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അന്ന് കന്നി അങ്കത്തിന് വന്ന് ഞെട്ടിച്ചു:ഇന്ന് മന്ത്രിയായി എത്തി പേരാമ്പ്രക്കാരുടെ മനം കവര്‍ന്ന് റോഷി

Google Oneindia Malayalam News

പേരാമ്പ്ര: തന്‍റെ കന്നി അങ്കത്തിന് വേദിയായ പേരാമ്പ്രയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എത്തിയ ഓര്‍മ്മകള്‍ പങ്കുവെച്ച് റോഷി അഗസ്റ്റിന്‍. പൂളക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു മന്ത്രിയായതിന് ശേഷമുള്ള റോഷി അഗസ്റ്റിന്‍റെ ആദ്യ പേരാമ്പ്ര സന്ദര്‍ശനം. 1996 ല്‍ കന്നി അങ്കത്തിന് എത്തുമ്പോള്‍ മണ്ഡലവുമായി യാതൊരു പരിചയവും ഇല്ലെങ്കിലും അന്നാട്ടിലെ ചെറുപ്പക്കാർ ഉൾപ്പെടെ ഉളളവർ ചങ്ക് ആയി കൂടെ നിന്നു. ഫലം വന്നപ്പോൾ എതാണ്ട് 1500 ന് അടുക്കൽ വോട്ടുകൾക്ക് തോൽവി. ഒട്ടും നിരാശ തോന്നിയില്ലെന്നും അദ്ദേഹം പറയുന്നു.

ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി താരരാജാക്കന്‍മാര്‍ ദുബൈയില്‍: ചിത്രങ്ങള്‍ വൈറല്‍

''1996 ൽ പേരാമ്പ്രയിൽ കന്നി അങ്കത്തിന് ഇറങ്ങുമ്പോൾ എനിക്ക് 26 വയസ്സ്. മണ്ഡലവും ആയി വലിയ പരിചയം ഒന്നും ഇല്ല. എങ്കിലും അന്നാട്ടിലെ ചെറുപ്പക്കാർ ഉൾപ്പെടെ ഉളളവർ ചങ്ക് ആയി കൂടെ നിന്നു. ഫലം വന്നപ്പോൾ എതാണ്ട് 1500 ന് അടുക്കൽ വോട്ടുകൾക്ക് തോൽവി. ഒട്ടും നിരാശ തോന്നിയില്ല. ഇന്ന് പൂളക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനത്തിന് കോഴിക്കോട് എത്തിയപ്പോൾ അന്നത്തെ ഓർമകൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി.''- റോഷി അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

സന്ദര്‍ശത്തിനിടെ പേരാമ്പ്ര സ്വദേശി സായന്ത് കോരൻ എന്ന ചെറുപ്പക്കാരനെ കണ്ടു. വർഷങ്ങളായി എനിക്ക് പിന്തുണ നൽകുന്ന ആളാണ് സായന്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി പോസ്റ്ററുകൾ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഡിസൈൻ ചെയ്തു തന്നു. പരിചയം ഉണ്ടെങ്കിലും ഇന്ന് ആദ്യമായാണ് നേരിൽ കണ്ടുമുട്ടുന്നത്. വിശേഷങ്ങൾ പങ്കുവെച്ചു. സ്വന്തം നാട്ടിലും മണ്ഡലത്തിലും ഒക്കെ ലഭിക്കുന്ന സ്നേഹത്തിന് പുറമെ ഇത്തരത്തിൽ അകലങ്ങളിലിരുന്നു പോലും ജനങ്ങൾ നൽകുന്ന കരുതലും പിൻതുണയും തന്നെയാണ് എനിക്ക് ഊർജവും ശക്തിയും പകരുന്നത്. നിങ്ങളുടെ ഒക്കെ സ്നേഹം ആണ് എൻ്റെ കരുത്തെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റിലൂടെ പ്രതികരിച്ചുകൊണ്ട് മുതിര്‍ന്ന് സി പി എം നേതാവും മുന്‍ എം എല്‍ എ യുമായ എകെ പത്മനാഭന്‍, കലാകാരന്‍ സായന്ത് കോരന്‍ എന്നിവരും രംഗത്ത് എത്തിയിട്ടുണ്ട്. '1996 ൽ പേരാമ്പ്ര കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത് അന്ന് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടരിയായ പ്രവർത്തിച്ച എനിക്ക് റോഷി നടത്തിയ ചുറുചുറുക്കുള്ള തെരഞ്ഞെടുപ്പ് പ്രകടനത്തെ കുറിച്ച നല്ല മതിപ്പാണ് എന്നും ഉണ്ടായിരുന്നത് അന്നത്തെ ആ തോൽവിയാണ് പി ന്നീടുള്ള എല്ലാ വിജയങ്ങൾക്കും നിദാനമായത് ഇന്ന് ഒരേ ചേരിയിൽ നിന്ന് കൊണ്ട് അഭിവാദ്യമർപ്പിക്കാൻ കഴിഞ്ഞ തിൽ വളരെയധികം സന്തോഷിക്കുന്നു'- എന്നായിരുന്നു മുന്‍ എം എല്‍ എ എകെ പത്മനാഭന്‍ കുറിച്ചത്.

ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍

റോഷി സർ ഞെട്ടിച്ചു കളഞ്ഞുവെന്നായിരുന്നു കലാകാരനായ സായന്തിന്‍റെ പ്രതികരണം. എനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ സർപ്രൈസ്. ഇന്ന് സാർ കോഴിക്കോട് വരുന്നുണ്ട് എന്ന് പ്രൈവറ്റ് സെക്രട്ടറി ജോഷി മണിമല സർ അറിയിച്ചപ്പോൾ കാണാൻ പോയതാണ്. അദ്ദേഹത്തെ കണ്ടു വിശേഷങ്ങൾ പങ്കിട്ട്, ഒരു സ്നേഹ സമ്മാനവും നൽകി തിരിച്ചു വീട്ടിൽ എത്തി, ഫേസ്ബുക്ക്‌ തുറന്നപ്പോൾ സാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ഞെട്ടിച്ചു കളഞ്ഞു ഇനിയും കരുത്തോടെ മുന്നോട്ട് പോകാൻ സാധിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കമന്‍റ് ബോക്സില്‍ രേഖപ്പെടുത്തി.

cmsvideo
  Man illegally get vaccinated through window
  Kozhikode
  English summary
  Roshy Agustine Visited Perambra for the first time after becoming minister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X