കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന താഴ്വരയില്‍ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള തടയണ

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട് : ചെലവൂരില്‍ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന താഴ്വരയില്‍ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള തടയണ. ചെലവൂര്‍ പള്ളിത്താഴത്ത് സ്ഥിതി ചെയ്യുന്ന സുഗന്ധ വിള ഗവേഷണ കേന്ദ്രം നിര്‍മ്മിച്ച മഴവെള്ള സംഭരണിയാണ് നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. കൃഷി ആവശ്യത്തിനാണ് സുഗന്ധ വിള ഗവേഷണ കേന്ദ്രം ഇരുപതിനായിരം ലിറ്റര്‍ ശേഷിയുള്ള തടയണ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന്‍ തടയണകളാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്. മണ്ണില്‍ കുഴിയെടുത്ത് അതില്‍ പ്ലാസ്റ്റിക് വിരിച്ചാണ് തടയണ നിര്‍മ്മിച്ചിട്ടുള്ളത്. തടയണ നിര്‍മ്മിച്ചതിന് താഴെ ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടെയുള്ള നൂറോളം വീടുകളില്‍ ഇത്തവണ പെയ്ത കനത്ത മഴയില്‍ വെള്ളം കയറിയിരുന്നു.

സുഗന്ധ വിള ഗവേഷണ കേന്ദ്രം നിര്‍മ്മിച്ച തടയണ പൊട്ടിയാല്‍ ഇരുന്നോറോളം വീടുകള്‍കള്‍ക്ക് നാശനഷ്ടമുണ്ടാവുമെന്നും ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും കാണിച്ച് നാട്ടുകാര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് ഇത്തരത്തില്‍ ഒരു തടയണ ഉണ്ടായിരുന്നു. ഈ തടയണയാണ് പതിനാലുപേര്‍ മരിച്ച ദുരന്ധത്തിന്‍റെ വ്യാപ്തി കൂട്ടിയത്. കനത്ത മഴ പെയ്യുമ്പോള്‍ തടയണയുടെ താഴ്വാരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയിലാണ്.

news

ഈ തടയണക്ക് സംരക്ഷണ ഭിത്തിയോ സാങ്കേതിക വിദഗ്ദര്‍ ഉപദേശിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ അനിത കുമാരി, വില്ലേജ് ഓഫീസര്‍ മുരളീധരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തല്‍ക്കാലം തടയണയിലെ വെള്ളത്തിന്‍റെ അളവ് കുറക്കാന്‍ തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കി.

Kozhikode
English summary
water Bund with a capacity of 20 lakhs litres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X