കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക കയാക്കിങ് ചാംപ്യന്‍ഷിപ്പ് 18 മുതല്‍; വിദേശതാരങ്ങള്‍ എത്തി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ലോക കയാക്കിങ് ചാംപ്യന്‍ഷിപ്പ് 18 മുതല്‍ | Oneindia Malayalam

കോഴിക്കോട്: ലോക കയാക്കിങ് ഭൂപടത്തില്‍ സ്ഥാനമുറപ്പിച്ച് കോഴിക്കോട്. ആറാമത് മലബാര്‍ റിവര്‍ഫെസ്റ്റിവലും ആദ്യ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ജൂലായ് 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 19ന് വൈകിട്ട് 5 മണിക്ക് പുലിക്കയത്ത് സഹകരണ, വിനോദസഞ്ചാര, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം തോമസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-കായിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

അഞ്ച് ദിവസങ്ങളിലായി 20 രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 15 ലക്ഷം രൂപയാണ് സമ്മാനത്തുക. ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് ആണ് മത്സരങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനായി 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി 20 ലക്ഷം രൂപയും ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി അനുവദിച്ചിട്ടുണ്ട്. ജി.എം.ഐ കോഴിക്കോട് ചാമ്പ്യന്‍ഷിപ്പിനായുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്നുണ്ട്.

kayaing6

ഫ്രഞ്ച് ഒളിമ്പിക് സംഘാംഗവും നിലവിലെ ലോക ചാമ്പ്യനുമായ ന്യൂട്രിയ ന്യൂമാന്‍, 2015 ലെ ലോക ചാമ്പ്യനായ സ്‌പെയിനില്‍ നിന്നുള്ള ഗേഡ് സെറ സോള്‍സ്, 2012 ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കന്‍ ഫ്രീസ്റ്റൈല്‍ സംഘാംഗവും റെഡ്ബുള്‍ അത്‌ലീറ്റുമായ ഡെയിന്‍ ജാക്‌സ, കാനഡ ഫ്രീസ്റ്റൈല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ തുടങ്ങിയവര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

kayaking1

ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയ്ന്‍, ഇംഗ്ലണ്ട്, സ്‌കോര്‍ട്ട്‌ലാന്‍ഡ്, ഇന്തൊനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, നോര്‍വെ, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്, യു.എസ്.എ, കാനഡ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍നിന്ന് ചാംപ്യന്‍ഷിപ്പില്‍ പാതിനിധ്യമുണ്ടാകും. കേരളത്തിലെ സാഹസിക ജലവിനോദത്തിന്റെ സാധ്യതകളും പ്രകൃതി ഭംഗിയും ലോകത്തിനു സമര്‍പ്പിക്കുകയാണ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന ഉദ്ദേശ്യം. കേരളത്തിലെ സാഹസിക കായിക പ്രേമികള്‍ക്ക് ജലസാഹസിക വിനോദങ്ങള്‍ പരിചയപ്പെടുത്താനും കേരളത്തിലെ വൈറ്റ് വാട്ടര്‍ വിനോദങ്ങളെ ലോകത്തെ അറിയിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2013 ല്‍ തുടങ്ങിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക വിനോദമേഖലയായി മാറിവരുകയാണ്. മലബാറിലെ ടൂറിസത്തിന്റേയും കോഴിക്കോട്ടെ മണ്‍സൂ ടൂറിസത്തിന്റേയും വികസനത്തിന് ഫെസ്റ്റിവല്‍ കാരണമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

kayaking2

ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് വേദിയായി അറിയപ്പെടുന്ന കോഴിക്കോട്ട് പരിപാടിയോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, ഹോം സ്റ്റേ, സ്ഥിരം പവലിയന്‍ എന്നിവ ഒരുക്കുന്നതിന് പദ്ധതിയുണ്ടെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ തുടക്കക്കാര്‍, പരിചിതര്‍, പ്രത്യേക വിഭാഗം എന്നിങ്ങനെ ഇന്ത്യക്കാര്‍ക്കായി മത്സരങ്ങള്‍ ഉണ്ടാകും. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ അന്താരാഷ്ട്ര കനോയിങ് ഫെഡറേഷന്‍ അംഗീകരിച്ച ഫ്രീസ്റ്റൈല്‍, സ്ലാലോം, എക്‌സ്ട്രീം സ്ലാലോം എന്നീ വിഭാഗങ്ങളില്‍ മത്സങ്ങളുണ്ടാകും. ടീം റേസ് ലോക ചാമ്പ്യന്‍ഷിപ്പായിരിക്കും മത്സരത്തിന്റെ അവസാന ഇനം.

kayaking3

ദേശീയ അന്തര്‍ദേശീയ അത്‌ലറ്റുകളും മാധ്യമപ്രവര്‍ത്തകരും രാജ്യത്തിനകത്തും പുറത്തുമുള്ള സാഹസിക പ്രേമികളും പരിപാടിക്കായി എത്തുന്നുണ്ട്. കേരളത്തിനെ സാഹസികതയുടെ നാടായി ബ്രാന്‍ഡ് ചെയ്യാന്‍ മാത്രമല്ല, കോഴിക്കോടിനെ രാജ്യത്തെ പ്രധാനപ്പെട്ട കയാക്കിങ് കേന്ദ്രമാക്കി മാറ്റാനും ഈ ചാമ്പ്യന്‍ഷിപ്പിലൂടെ ഇവര്‍ ലക്ഷ്യമിടുന്നു.

kayaking4

ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ക്യാമറ സംഘം സമൂഹമാധ്യമങ്ങള്‍ വഴി മത്സരങ്ങളുടെ തത്സമയ സംപ്രേഷണം നടത്തും. അഡിഡാസ് സിഡിലൈന്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകര്‍ ഒലാഫ് ഒബ്‌സൊമ്മെറാണ് ജര്‍മന്‍ ക്യാമറാ സംഘത്തെ നയിക്കുന്നത്. യൂറോപ്പിലേയും അമേരിക്കയിലേയും സാഹസിക കായിക വിനോദ ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളും ക്യാമറ സംഘം സന്ദര്‍ശിക്കുന്നുണ്ട്. കയാക്കിങ് മെക്ക എന്ന് സാം സുസണെ പോലുള്ള ലോക ചാമ്പ്യന്‍മാര്‍ വിശേഷിപ്പിച്ച മലബാര്‍ മേഖലയിലെ കയാക്കിങ് സാധ്യതയെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്ന മത്സരമായിരിക്കും ഇത്തവണത്തെതെന്നും അദ്ദേഹം പറഞ്ഞു.

kayaking5

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഒളിമ്പ്യന്‍മാര്‍, ലോക ചാമ്പ്യന്‍മാര്‍, രാജ്യത്തെ പ്രമുഖ കയാക്കിങ് അത്‌ലറ്റുകള്‍ തുടങ്ങിയവര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സമാപനസമ്മേളനം ജൂലായ് 22 ന് പുല്ലൂരാംപാറയില്‍ നടക്കും.

ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി 29 ന് ഡെക്കാത്തലന്റെ സഹകരണത്തോടെ മൗണ്ടന്‍ ടെറയ്ന്‍ ബൈക്കിംങും ഓഗസ്റ്റ് ഒമ്പത് മുതല്‍ 12 വരെ കാലിക്കറ്റ് ഫ്‌ളൈ വീല്‍സിന്റെ സഹകരണത്തോടെ ഓഫ്‌റോഡിങ് ചാമ്പ്യന്‍ഷിപ്പും നടത്തും. കോടഞ്ചേരി പഞ്ചായത്തിലെ മുത്തപ്പന്‍ പുഴ കേന്ദ്രമാക്കിയാണ് പരിപാടി നടത്തുക. കയാക്കിങ് പൂര്‍ത്തിയാവുന്നതോടെ

Kozhikode
English summary
World kayaking championship opening goign to start
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X