മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിനിമാ താരം റഹ്മാന്റെ പിതാവ് മരിച്ചു: ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് നിലമ്പൂര്‍ ചന്തക്കുന്നില്‍!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രശസ്ത സിനിമാ താരം റഹ്മാന്റെ പിതാവ് നിലമ്പൂര്‍ ചന്തക്കുന്ന് കുഴിക്കാട്ടില്‍ കെ.എം.എ റഹ്മാന്‍ (85) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകുന്നേരം 6.30ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബറ സ്ഥാനില്‍ നടക്കും. ഭാര്യ സാവി. മകള്‍ ഡോ: ഷെമീമ മരുമക്കള്‍. മെഹ്‌റുന്നീസ്. ആരീഫ് ബാംഗ്ലൂര്‍. മലയാളത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയതെങ്കിലും റഹ്മാന്‍ പിന്നീട് മറ്റ് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയിലേക്ക് ചേക്കേറി.

1983ലില്‍ പുറത്തിറങ്ങിയ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആയിരുന്നു റഹ്മാന്റെ ആദ്യ മലയാളചിത്രം. ഈ ചിത്രത്തിലെ രവി പൂത്തൂരാന്‍ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തില്‍ റഹ്മാന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. റഷീന്‍ റഹ്മാന്‍ എന്നാണ് റഹ്മാന്റെ യഥാര്‍ത്ഥ പേര്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ നായക-ഉപനായക വേഷങ്ങളില്‍ ഇതിനോടകം അഭിനയിച്ചു.

kmarahman-1

എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തില്‍ ഇടവേള വന്നു. സംവിധായകന്‍ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാന്‍. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാന്‍ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. ശിവാജി ഗണേശന്‍, പ്രേംനസീര്‍ തുടങ്ങിയ പഴയതലമുറയ്‌ക്കൊപ്പവും അഭിനയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍ കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങള്‍ പുറത്തുവന്നു. ഇവയിലേറെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകരുടെയും ചിത്രങ്ങളില്‍ റഹ്മാന്‍ അഭിനയിച്ചു. കാണാമറയത്ത്, വാര്‍ത്ത, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അടിയൊഴുക്കുകള്‍, കരിയിലക്കാറ്റുപോലെ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ റഹ്മാന്റെയായി പുറത്തുവന്നു. എണ്‍പതുകളുടെ അവസാനമാണ് തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത്.

തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2006ല്‍ രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് പത്തു വര്‍ഷത്തിനു ശേഷമായിരുന്നു മലയാളത്തില്‍ റഹ്മാന്‍ നായകനായി ഒരു ചിത്രം പുറത്തുവന്നത്. എബ്രാഹം ലിങ്കണ്‍ എന്ന ഈ ചിത്രത്തില്‍ പക്ഷേ, കലാഭവന്‍ മണിയും മറ്റൊരു നായകനായി ഉണ്ടായിരുന്നു. മഹാസമുദ്രം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം,ഗോള്‍,റോക്ക് എന്‍ റോള്‍, നന്മ, വെറുതെ ഒരു ഭാര്യ (അതിഥി വേഷം), മോസ് എന്‍ ക്യാറ്റ്, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലും റഹ്മാന്‍ പിന്നീട് അഭിനയിച്ചു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കുന്ന അപൂര്‍വം മലയാള നടന്‍മാരില്‍ ഒരാള്‍കൂടിയാണ് റഹ്മാന്‍. കൂടെവിടെയാണ് ഈ ബഹുമതി നേടിക്കൊടുത്തത്.

Malappuram
English summary
Actor rahman's father kma rahman passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X