മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനാഫ് വധം: അന്‍വര്‍ എംഎല്‍എയുടെ അനന്തിരവന് ആശുപത്രിയില്‍ സുഖവാസമെന്ന്, ഹര്‍ജി കോടതിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മനാഫ് വധക്കേസിലെ പ്രതിയായ നിലമ്പൂര്‍ എം.എല്‍.എയുടെ അനന്തിരവന് ആശുപത്രിയില്‍ സുഖവാസമാണെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് മനാഫിന്റെ സഹോദരന്റെ ഹരജി ജില്ലാ കോടതിയുടെ പരിഗണനയില്‍. കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ച പി.വി അന്‍വര്‍ എം.എല്‍.എയുടെ അനന്തിരവനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് (50) അസുഖം അഭിനയിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പഞ്ചനക്ഷത്ര സൗകര്യത്തില്‍ കഴിയുന്നതായി ആരോപിച്ച് കോടതിയെ സമിപിച്ച മനാഫിന്റെ സഹോദരന്റെ അബ്ദുല്‍റസാഖിന്റെ ഹരജിയാണ് ജില്ലാ കോടതിയുടെ പരിഗണനയിലുള്ളത്.

<strong>പ്രകാശ് കാരാട്ട്, വിജു കൃഷ്ണന്‍, ബൃന്ദ; സിപിഎം ദേശീയ നേതാക്കള്‍ കേരളത്തില്‍ നിന്ന് മത്സരിച്ചേക്കും</strong>പ്രകാശ് കാരാട്ട്, വിജു കൃഷ്ണന്‍, ബൃന്ദ; സിപിഎം ദേശീയ നേതാക്കള്‍ കേരളത്തില്‍ നിന്ന് മത്സരിച്ചേക്കും

മനാഫ് വധക്കേസില്‍ 24വര്‍ഷമായി ഒളിവില്‍ക്കഴിഞ്ഞ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍മാര്‍ ദുബായില്‍ സുഖജീവിതം നയിക്കുന്നതിന്റെ തെളിവുകളും കഴിഞ്ഞ ദിവസം മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് പുറത്തുവിട്ടിരുന്നു. കേസിലെ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖും (49), സഹോദരനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫും (51) പാട്ടുപാടിയും കളിച്ചും അടിച്ചുപൊളിച്ചു ജീവിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളുമാണ് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് പുറത്തുവിട്ടത്.

 കീഴടങ്ങാന്‍ ശ്രമം

കീഴടങ്ങാന്‍ ശ്രമം

നാട്ടിലെത്തിയ ഷെഫീഖ് അടുത്തദിവസം കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. പി.വി അന്‍വര്‍ എം.എല്‍.എയുടെ അനന്തിരവന്‍മാരടക്കം നാലു പ്രതികളെയും മൂന്നു മാസത്തിനകം ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടെങ്കിലും ആറുമാസമായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എം.എല്‍.എയുടെ സഹോദരീപുത്രനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് 21ന് മഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു.

 ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന്!!

ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന്!!

കോടതി റിമാന്റ് ചെയ്ത് ജയിലിലേക്കയച്ച ഷെഫീഖിന് ദേഹാസ്വാസ്ത്യം ഉള്ളതായി പറഞ്ഞതിനെ തുടര്‍ന്ന് ് പോലീസ് സഹായത്തോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനി കേസില്‍ പിടിയിലാകാനുള്ള ഒന്നാം പ്രതി ഷെഫീഖ് മുണ്ടേങ്ങരയിലെ ഫുട്‌ബോള്‍ കമ്പത്തെക്കുറിച്ച് പാട്ടുപാടുന്നതും, ഷെഫീഖും സഹോദരന്‍ ഷെരീഫും യു.എ.ഇ മുണ്ടേങ്ങര പ്രവാസി അസോസിയേഷന്റെ കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതും സ്‌പോര്‍ട്‌സ് മീറ്റില്‍ ഫുട്‌ബോള്‍ കളിക്കുന്നതടക്കമുള്ള ഫോട്ടോകളുമാണ് മനാഫിന്റെ സഹോദരന്‍ പുറത്തുവിട്ടത്.

കോടതി ഉത്തരവിന് വിലയില്ല

കോടതി ഉത്തരവിന് വിലയില്ല

ലുക്കൗട്ട് നോട്ടീസിറക്കി ഇവരെ പിടികൂടണമെന്ന് കോടതി ഉത്തരവിറക്കിയ ശേഷവും ഇവര്‍ ഷാര്‍ജയില്‍ യു.എ.ഇ മുണ്ടേങ്ങര പ്രവാസി അസോസിയേഷന്‍ കുടുംബസംഗമത്തിലും കഴിഞ്ഞ ഒകേ്ടാബര്‍ 19ലെ ഫുട്‌ബോള്‍ മത്സരങ്ങളിലും പങ്കെടുത്തിരുന്നതായും ഇവര്‍ ആരോപിക്കുന്നു.
മനാഫിനെ കൊലപ്പെടുത്തി 24 വര്‍ഷം ഗള്‍ഫില്‍ സുഖജീവിതം കഴിഞ്ഞ് കീഴടങ്ങിയിട്ടും മൂന്നാം പ്രതി ഷെഫീഖിന് അസുഖം അഭിനയിച്ച് മഞ്ചേരി ആശുപത്രിയില്‍ സുഖചികിത്സ നല്‍കുകയായിരുന്നുവെന്ന് മനാഫിന്റെ സഹാദരന്‍ അബ്ദുല്‍റസാഖ് ആരോപിച്ചു. ഇതിനെതിരെ ഇന്ന് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുമെന്നും സഹോദരന്‍ പറഞ്ഞു.

കോടതിയില്‍ കീഴടങ്ങി

കോടതിയില്‍ കീഴടങ്ങി


കേസിലെ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45),നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ നാടകീയമായി കഴിഞ്ഞ ആഗസ്റ്റ് 30തിന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇവര്‍ നാട്ടിലുള്ളതായുള്ള വിവരം പലതവണ അറിയിച്ചിട്ടും അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു. 1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കം 21 പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടത്. ഇതിനെതിരെ പ്രതികള്‍ക്ക് ശിക്ഷനല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Malappuram
English summary
plea against anwar mla's relative consider district court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X