• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നാനൂറോളം ആദിവാസികള്‍ക്ക് പിവി അബ്ദുല്‍ വഹാബ് എം.പിയുടെ ഇഫ്താര്‍ വിരുന്ന്; ആദ്യ അനുഭവം, എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം!!

  • By Desk

മലപ്പുറം: സന്‍സദ് ആദര്‍ശഗ്രാമം പദ്ധതി പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി നെടുങ്കയം, മുണ്ടക്കടവ് കോളനികളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ഇഫ്താര്‍ വിരുന്ന്. നാനൂറോളം ആദിവാസികള്‍ക്കാണ് നെടുങ്കയം ട്രൈബല്‍ സ്‌കൂളില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത്. ജീവിതത്തിലാദ്യമായി ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു.

ബുദ്ഗാമിലെ ഹെലികോപ്റ്റർ അപകടം; വീഴ്ച വ്യോമസേനയുടേത്... പാക് വിമാനമെന്ന് കരുതി വെടിവെച്ചിട്ടു!

ഓണത്തിനും, പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലും ഭക്ഷ്യധാന്യ കിറ്റുകള്‍ ലഭിക്കാറുണ്ടെങ്കിലും കോളനിക്കാര്‍ ആദ്യമായാണ് നോമ്പുതുറ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നത്. വിശാലമായ ട്രൈബല്‍ ബദല്‍ സ്‌കൂള്‍ മുറ്റത്ത് നിരത്തിയ ഭക്ഷണം കഴിക്കാനായി എല്ലാവരും ഇരുന്നു. സ്റ്റേജില്‍ നിന്നും ബാങ്ക് വിളിച്ചതോടെ ജീവിതത്തിലാദ്യാമായി കാടിന്റെ മക്കള്‍ കാരക്ക കഴിച്ച് നോമ്പ് തുറന്നു.

Iftar meet

പിന്നീട് തീന്‍മേശയില്‍ നിരത്തിവെച്ച ഓരോന്നും. ഒന്നും നാടന്‍ക്രമം തറ്റൊതെ തന്നെ. മലപ്പുറം ജന്‍ശിക്ഷണ്‍ സംസ്ഥാന്‍ വളണ്ടിയര്‍മാരും, അമല്‍കോളജ് വിദ്യാര്‍ഥികളും, മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരും ഇഫ്താറിന് നേതൃത്വം നല്‍കി. പി.വി അബ്ദുല്‍ വഹാബ് എം.പി അടക്കം ആദിവാസികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത് കോളനിക്കാര്‍ക്ക് പുതുമയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് കരുളായി പഞ്ചായത്ത് സന്‍സദ് ആദര്‍ശ് ഗ്രാമമായി പി.വി അബ്ദുല്‍ വഹാബ് എം.പി ഏറ്റെടുത്തത്.

പ്രാക്തന ഗോത്ര വിഭാഗമായ ചോല നായ്ക്കര്‍ ഉള്‍പ്പെടുന്ന കരുളായി ഗ്രാമ പഞ്ചായത്തിനെ ആദര്‍ശ് ഗ്രാമ പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തിയത് ഏറെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പദ്ധതി പ്രകാരം ഇവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായച്ചു. ഏറെ ശ്രദ്ധയാകര്‍ഷിച്ച ട്രൈബല്‍ സ്‌കൂളും, മറ്റു സാമൂഹ്യ പദ്ധതികളും വലിയ വിപ്ലവമാണ് കോളനികളിലുണ്ടാക്കിയത്. ബദല്‍ സ്‌കൂളിനെ യു.പി തലത്തിലേക്ക് ഉയര്‍ത്തുവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. നിലവില്‍ നാലാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്.

അടുത്ത അധ്യായന വര്‍ഷം അഞ്ചാം ക്ലാസ് തുടങ്ങുമെന്ന് അബ്ദുല്‍ വഹാബ് എം.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാന്‍ അവര്‍ക്ക് പരമാവധി വിദ്യാഭ്യാസം എവിടെതന്നെ നല്‍കുകയെന്താണ് ലക്ഷ്യമെന്ന് എം.പി പറഞ്ഞു. നെടുങ്കയം, മുണ്ടക്കടവ് കോളനിയിലുള്ളവരാണ് ഇഫ്താര്‍ വിരുന്നിനെത്തിയത്. ഈ കോളനികളില്‍ നിന്നും എസ്.എസ്.എല്‍.സി വിജയിച്ച ആറ് പെരെയും, പ്ലസ്ടു വിജയിച്ച നാല് പേരെയും പി.വി അബ്ദുല്‍ വഹാബ് എം.പി ചടങ്ങില്‍ ആദരിച്ചു.

ഇഫ്താര്‍ സംഗമത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ വിഷാരയില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇസ്മായീല്‍ മൂത്തേടം, സറീനാ മുഹമ്മദാലി, ടി.പി അഷ്റഫലി, ബ്ലോക്ക് അംഗം കെ.ടി കുഞ്ഞാന്‍, ജെ.എസ്.എസ് ഡയറക്ടര്‍ ഉമ്മര്‍കോയ, ഗ്രമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശരീഫ, അംഗങ്ങളായ പി.മനോജ്, ഷീബ പൂഴിക്കുത്ത്, ഷേര്‍ളി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കക്കോടന്‍ അബ്ദുല്‍ നാസര്‍, കെ.പി നസീര്‍, സൂര്യനാരായണന്‍, അബ്ദുസമദ് ചീമാടന്‍, മുജീബ് ദേവശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

Malappuram

English summary
PV Abdul Wahab MP for Iftar meets for 400 adivasis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X