കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റിലയില്‍ പോലീസ് പട, മുകേഷ് അംബാനിയുടെ വീട് ചോദിച്ചെത്തി അജ്ഞാതര്‍, സൂചന നല്‍കി ഡ്രൈവര്‍

Google Oneindia Malayalam News

മുംബൈ: വ്യവസായ ഭീമന്‍ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ പോലീസിന്റെ വന്‍ പട. അദ്ദേഹത്തിന്റെ ആഢംബര വസതിയായ ആന്റിലയില്‍ ബോംബ് വെക്കുമെന്ന സൂചന പോലീസിന് ലഭിച്ചിരിക്കുകയാണ്. ഒരു ടാക്‌സി ഡ്രൈവര്‍ മുംബൈ പോലീസിന് നല്‍കിയ സൂചനകള്‍ പ്രകാരമാണ് വീടിന് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു ഭീഷണി അടുത്തിടെ രണ്ടാം തവണയാണ് മുംബൈ പോലീസിന് ലഭിക്കുന്നത്. നേരത്തെ ഉണ്ടായ ഭീഷണിയാണ് മന്ത്രിയുടെ അറസ്റ്റില്‍ വരെ എത്തിയത്. അതേസമയം ഇത്തവണത്തേത് വളരെ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്.

ആര്യന്‍ ഖാന് കൊവിഡ്? രോഗലക്ഷണങ്ങളുണ്ടെന്ന് എന്‍സിബിയെ അറിയിച്ചു, ചോദ്യം ചെയ്യലിന് എത്തിയില്ലആര്യന്‍ ഖാന് കൊവിഡ്? രോഗലക്ഷണങ്ങളുണ്ടെന്ന് എന്‍സിബിയെ അറിയിച്ചു, ചോദ്യം ചെയ്യലിന് എത്തിയില്ല

1

സുരക്ഷ ആന്റിലയ്ക്ക് പുറത്ത് അതിശക്തമാക്കിയിരിക്കുകയാണ്. മുകേഷ് അംബാനിയുടെ ആന്റിലയിലെ വസതിയെ കുറിച്ച് അജ്ഞാതരായ രണ്ട് പേര്‍ അന്വേഷിച്ചതാണ് സംശയങ്ങള്‍ക്ക് കാരണമായത്. ഈ വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. നേരത്തെ സ്‌ഫോടക വസ്തുക്കളുമായി ഒരു വാഹനം ആന്റിലയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. അതാണ് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. തന്റെ കാറില്‍ കയറിയ രണ്ട് പേര്‍ മുകേഷ് അംബാനിയുടെ വീട് ചോദിച്ചുവെന്നും, ഇവരുടെ കൈവശം ഒരു ബാഗുണ്ടായിരുന്നുവെന്നും കാറിന്റെ ഡ്രൈവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ആന്റിലയ്ക്ക് ചുറ്റും പോലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. മുകേഷ് അംബാനി ലണ്ടനിലേക്ക് താമസം മാറുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ ഭീഷണി വന്നിരിക്കുന്നത്. മുംബൈയിലെ ആസാദ് മൈതാന്‍ സ്‌റ്റേഷനിലാണ് ഈ ഡ്രൈവറുള്ളത്. ഇയാളുടെ മൊവി രേഖപ്പെടുത്തുകയാണ്. ഇയാള്‍ പറഞ്ഞ കാര്യങ്ങളില്‍ വാസ്തവമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പലയിടങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് രണ്ട് യാത്രക്കാരെ കുറിച്ച് അന്വേഷിച്ച് വരികയാണ്. വലിയൊരു ബാഗാണ് ഈ യാത്രക്കാരുടെ കൈവശമുണ്ടായിരുന്നതെന്നും, ഇതാണ് സംശയം ജനിപ്പിച്ചതെന്നും ഡ്രൈവര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഫെബ്രുവരി 25നാണ് ആന്റിലയില്‍ വലിയ ബോംബ് ഭീഷണി ഉയര്‍ന്നത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്‌കോര്‍പ്പിയോയില്‍ ജലാറ്റിന്‍ സ്റ്റിക്കും ഒരു ഭീഷണിക്കത്തും പോലീസ് കണ്ടെത്തിയിരുന്നു. ആന്റിലയ്ക്ക് സമീപമായിരുന്നു ഈ വാഹനം നിര്‍ത്തിയിട്ടിരുന്നത്. കേസില്‍ മുംബൈ പോലീസിലെ അസിസ്റ്റന്റ ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയുടെ അറസ്റ്റിലേക്കാണ് നയിച്ചത്. താനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മന്‍സൂക് ഹിരനിന്റെയാണ് ഈ കാറെന്നും കണ്ടെത്തിയിരുന്നു. ഇയാളെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇയാളെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതിയും നല്‍കിയിരുന്നു. സച്ചിന്‍ വാസെയാണ് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചിരുന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

കാലാപാനി വന്‍ നഷ്ടം, മോഹന്‍ലാലിന്റെ ഗതി ആന്റണിക്ക് ഉണ്ടാവരുതെന്ന് പ്രിയദര്‍ശന്‍, വിടാതെ ഫിയോക്കാലാപാനി വന്‍ നഷ്ടം, മോഹന്‍ലാലിന്റെ ഗതി ആന്റണിക്ക് ഉണ്ടാവരുതെന്ന് പ്രിയദര്‍ശന്‍, വിടാതെ ഫിയോക്

English summary
new threat for mukesh ambani, two passengers asking for his home, security beefed up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X