കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഫോണിന് ഓര്‍ഡര്‍ ചെയ്ത പൂനെ സ്വദേശിക്ക് ലഭിച്ചത് മരക്കഷ്ണം

  • By Gokul
Google Oneindia Malayalam News

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭ്രമം വര്‍ദ്ധിച്ചുവരുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പെരുകുകയാണ്. പലപ്പോഴും ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് പകരം ലഭിക്കുന്നത് ഇഷ്ടിക കഷ്ണങ്ങളും സോപ്പുമൊക്കെയാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണിന് ഓര്‍ഡര്‍ ചെയ്ത പൂണെ സ്വദേശിക്ക് ലഭിച്ചതാകട്ടെ മരക്കഷ്ണങ്ങളാണ്.

ഈമാസം ഏഴിനാണ് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീലില്‍ നിന്നും പൂണെക്കാരന്‍ ദര്‍ശന്‍ ഐഫോണിന് ഓര്‍ഡര്‍ ചെയ്തത്. ഏഴിന് ഓര്‍ഡര്‍ ചെയ്ത ഫോണ്‍ 11ന് തന്നെ വീട്ടിലെത്തി. എന്നാല്‍, തുറന്നു നോക്കിയപ്പോള്‍ ഫോണിന് പകരം കണ്ടത് രണ്ട് മരക്കഷ്ണങ്ങളാണ്. കാഷ് ഓണ്‍ ഡെലിവറി ആയതിനാല്‍ പണം നഷ്ടമായില്ല.

40,508 രൂപയ്ക്ക് രണ്ട് ഫോണുകളായിരുന്നു ഓര്‍ഡര്‍ ചെയ്തതെന്ന് ദര്‍ശന്‍ പറഞ്ഞു. നേരത്തെ തട്ടിപ്പിനിരയായവരുടെ വാര്‍ത്തകള്‍ ശ്രദ്ധിച്ചതിനാല്‍ കൊറിയര്‍ സര്‍വീസുകാരന്‍ പോകുന്നതിന് മുന്‍പുതന്നെ ദര്‍ശന്‍ കവര്‍ പരിശോധിച്ചിരുന്നു. അതുകൊണ്ടുതന്നെ പണം നഷ്ടമായില്ലെന്ന് ദര്‍ശന്‍ അറിയിച്ചു. സംഭവത്തില്‍ സ്‌നാപ് ഡീല്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒരുമാസം മുന്‍പും സമാനമായ സംഭവമുണ്ടായിരുന്നു. സാംസങ് ഫോണിന് ഓര്‍ഡര്‍ കൊടുത്തയാള്‍ക്ക് ലഭിച്ചത് സോപ്പുകട്ടയായിരുന്നു. ഈ സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് സോപ്പു കമ്പനി വഞ്ചിക്കപ്പെട്ടയാള്‍ക്ക് ഫോണ്‍ നല്‍കി മാതൃകയായി. പിന്നീട് സ്‌നാപ് ഡീല്‍ ഇടപെട്ട് പണം തിരിച്ചുനല്‍കുകയും ചെയ്തിരുന്നു.

English summary
Pune Man orders iPhones, Snapdeal delivers pieces of wood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X