സൗരഭ് കിർപാലിനെ ജഡ്ജിയാക്കണമെന്ന് ആവർത്തിച്ച് കൊളീജിയം; സ്വവർഗ്ഗാനുരാഗം അയോഗ്യതയല്ല
ദില്ലി: സ്വവർഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച മുതിർന്ന അഭിഭാഷകന്‍ സൗരഭ് കിർപാലിനെ ദില്ലി ഹൈക്കോടതി ജഡ്ജിയായി നിയമിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവർത്തിച്ച് സുപ്രീം കോടതി കൊളീജയിം. സൗരഭ് കിർപാല്‍ അടക്കമുള്ളവരെ ജഡ്ജിമാരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2021 നവംബറില്‍ സമർപ്പിച്ച ശിപാർശയാണ് സുപ്രീംകോടതി വീണ്ടും ആവർത്തിച്ചത്.
"ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനമാക്കി സ്വന്തം അന്തസ്സും വ്യക്തിത്വവും നിലനിർത്താൻ ഓരോ വ്യക്തിക്കും അർഹതയുണ്ടെന്ന്" എന്നും കൊളീജിയം വ്യക്തമാക്കി. സ്വവർഗരതി രാജ്യത്ത് കുറ്റമല്ലെങ്കിലും ഇത്തരം വിവാഹത്തിന് അംഗീകാരമില്ലെ കേന്ദ്ര സർക്കാറിന്റെ വാദം സുപ്രീം കോടതി തള്ളുകയും ചെയ്തു. കിർപാലിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കണമെന്ന നിർദേശം അഞ്ച് വർഷത്തിലേറെയായി തീരുമാനമാകാതെ കിടുക്കുകയാണ് ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും കൊളീജിയം ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയത്തില്‍ ജസ്റ്റിസുമാരായ എസ് കെ കൌള്‍, കെ എം ജോസഫ് എന്നിവരുമാണ് ഉള്‍പ്പെടുന്നത്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ തീവ്രമായ ഇടപെടലും വൈകാരികമായ താല്‍പ്പര്യവും പക്ഷപാതത്തിന്റെയും മുന്‍വിധിയുടെയും സാധ്യത തള്ളിക്കളയുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ദേശീയസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ കിര്‍പാലിന്റെ പങ്കാളിയുടെ വ്യക്തിഗത പെരുമാറ്റത്തെ സംബന്ധിച്ച് റോയുടെ രണ്ട് ആശയവിനിമയങ്ങളും ഒരു ആശങ്കയും പ്രതിഫലിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കി.
മുൻ ചീഫ് ജസ്റ്റിസ് ബിഎൻ കിർപാലിന്റെ മകനും മുതിർന്ന അഭിഭാഷകനുമായ സൗരഭ് കിർപാല്‍. തന്റെ ലൈംഗിക താല്‍പര്യങ്ങള്‍ തുറന്ന് പറഞ്ഞത് കാരണമാണ് താന്‍ തഴയപ്പെട്ടുന്നതെന്ന് കിർപാല്‍ അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. "എന്റെ ലൈംഗികതയാണ് ഒഴിവാക്കപ്പെടാന്‍ കാരണം. ഒരു സ്വവർഗ്ഗാനുരാഗിയെ ബെഞ്ചിലേക്ക് നിയമിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല," കിർപാല്‍ അഭിമുഖത്തില്‍ പറഞ്ഞു.
2017 മുതല്‍ ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചില്ലെന്നാണ് ആരോപണം. 2017 മുതൽ ഇദ്ദേഹത്തിന്റെ പേരു ശുപാർശ ചെയ്യുന്നതാണെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. 2021 ലാണു സുപ്രീം കോടതി കൊളീജിയം കിർപാലിനെ അംഗീകരിച്ചത്. എന്നാല്‍ ഇദ്ദേഹത്തെ അംഗീകരിക്കാന്‍ സർക്കാർ ഇതുവരേയും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി തങ്ങളുടെ നിലപാട് വീണ്ടും ആവർത്തിച്ചത്.
കൊളീജിയം ശുപാർശകള്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും സുപ്രീംകോടതിയും തമ്മില് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. കൊളീജിയം നൽകിയ ശുപാർശകളിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും ജഡ്ജിമാരുടെ സമിതി നൽകിയ എല്ലാ ശുപാർശകളിലും സർക്കാർ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നുമാണ് കേന്ദ്ര നിയമവകുപ്പ് മന്ത്രി കിരണ് നേരത്തെ അഭിപ്രായപ്പെട്ടത്.
ടൂറിസത്തിലെ കരുത്തന്‍ ആ നഗരം; അമേരിക്കയെ പോലും ഞെട്ടിച്ച് ചൈനയുടെ കുതിപ്പ്












Click it and Unblock the Notifications