പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആസാദ് കശ്മീര്‍ പരാമര്‍ശം; കെടി ജലീലിനെതിരെ കേസെടുക്കണമെന്ന് കോടതി

Google Oneindia Malayalam News

പത്തനംതിട്ട: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എക്കെതിരെ കേസ് എടുക്കണം എന്ന് കോടതി. എഴുമറ്റൂര്‍ സ്വദേശി അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കെ ടി ജലീല്‍ എം എല്‍ എക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

കെ ടി ജലീലിന് എതിരെ കേസെടുക്കാന്‍ തിരുവല്ല കോടതി കീഴ്‌വായ്പൂര്‍ എസ് എച്ച് ഒക്ക് ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത് എന്ന് അരുണ്‍ മോഹന്‍ പറഞ്ഞു.

സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...

1

ജലീലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലെ 'ആസാദ് കശ്മീര്‍', 'ഇന്ത്യന്‍ അധിനിവേശ കശ്മീര്‍' എന്നീ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 153 ബി പ്രകാരം കലാപ ആഹ്വാനം, 1971-ലെ ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട്-സെക്ഷന്‍ 2 എന്നിവ പ്രകാരം ജലീലിനെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

2

പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച് കൊണ്ടായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാകിസ്താന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത് കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്താന്റെ നിയന്ത്രണത്തിലുള്ളത്.

'ഭാവന അതിജീവനത്തിന്റെ ഉത്തമ ഉദാഹരണം, കരുത്തിന്റെ പ്രതീകം'; മഞ്ജു വാര്യർ'ഭാവന അതിജീവനത്തിന്റെ ഉത്തമ ഉദാഹരണം, കരുത്തിന്റെ പ്രതീകം'; മഞ്ജു വാര്യർ

3

സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു എന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയില്‍ ആക്കി മാറ്റി. പിന്നാലെ അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം തോന്നുന്നു എന്നുളള പ്രതികരണവുമായി കെ ടി ജലീല്‍ രംഗത്ത് വന്നിരുന്നു.

4

തന്റെ ഫേസ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്തു എന്നും നാടിന്റെ നന്മയ്ക്കായി അത് പിന്‍വലിക്കുകയാണ് എന്നും കെ ടി ജലീല്‍ വ്യക്തമാക്കി. വിവാദമായ പരാമര്‍ശങ്ങള്‍ നീക്കി 1947 ല്‍ പൂര്‍ണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും പോസ്റ്റില്‍ തിരുത്തി.

5

വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കളും ബി ജെ പിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് സി പി ഐ എമ്മും അമര്‍ഷം അറിയിച്ചതോടെ ആണ് കെ ടി ജലീല്‍ പരാമര്‍ശം പിന്‍വലിച്ചത്. മന്ത്രിമാരായ എം വി ഗോവിന്ദനും പി രാജീവും കെ ടി ജലീലിന്റെ പോസ്റ്റിലെ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.

Recommended Video

cmsvideo
പൊതുവേദിയിൽ ഭാവനയെക്കുറിച്ച് വാചാലയായി മഞ്ജു വാര്യർ | *Kerala

ജില്ലകളെ ബന്ധിപ്പിച്ച് വിമാന സര്‍വീസ് വേണമെന്ന് മഞ്ഞളാംകുഴി അലി; എങ്ങനെ സാധിക്കുന്നു എന്ന് പിണറായിജില്ലകളെ ബന്ധിപ്പിച്ച് വിമാന സര്‍വീസ് വേണമെന്ന് മഞ്ഞളാംകുഴി അലി; എങ്ങനെ സാധിക്കുന്നു എന്ന് പിണറായി

English summary
Azad Kashmir reference; should take case against KT Jaleel MLA says court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X