പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും മികച്ച ഡിജിറ്റില്‍ പഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളുമായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പഠന സൗകര്യം അടിയന്തരമായി ലഭ്യമാക്കുന്നതിനും കുട്ടികളുടെ ഡിജിറ്റല്‍ ക്ലാസ് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഈ മാസം 10നുള്ളില്‍ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിലും വിദ്യാഭ്യാസ സമിതി യോഗങ്ങള്‍ ചേരണം. അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്ന പൊതുവിദ്യാലയങ്ങളില്‍ നിന്നും സൗകര്യങ്ങള്‍ ഒരുക്കിനല്‍കേണ്ട കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യണം.

ഇന്റര്‍നെറ്റ് ലഭ്യത, വൈദ്യുതി വിതരണം തുടങ്ങിയ ദീര്‍ഘകാല പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിക്കും. പഠന സാമഗ്രികള്‍ വിതരണം ചെയ്യുവാന്‍ സ്‌പോണ്‍സര്‍മാരുടെ സേവനം ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ സഹകരണ ബാങ്കുകളുടെ സേവനവും ലഭ്യമാക്കണം. ജില്ലയിലെ 143 പഠന സഹായ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. പഠനവുമായി ബന്ധപ്പെട്ട് മലയോര, വന മേഖലകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേന കുടുംബശ്രീ അംഗങ്ങളുടെ വീട്ടില്‍ ഡിജിറ്റല്‍ പഠനത്തിനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തും.

കുട്ടികളുടെ പഠന കാര്യങ്ങള്‍ വിലയിരുത്താന്‍ ഈ മാസം പത്താം തീയതിക്കുള്ളില്‍ പിടിഎ മീറ്റിങ്ങുകള്‍ കൂടണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ മികച്ചതാക്കാന്‍ രക്ഷിതാക്കളുടെ ഇടപെടല്‍ വളരെ വലുതാണ്. രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ ഡിജിറ്റല്‍, ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുമനസുള്ളവര്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാന്‍ സന്നദ്ധരായി മുന്‍പോട്ട് വരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദ്യര്‍ഥിച്ചു.

 pathanamthitta

Recommended Video

cmsvideo
V Sivankutty about the education system in Kerala

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പ്രസീന രാജ്, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാ ദേവി, വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടര്‍ സജി ഇഡിക്കുള, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്.സുദേവ്, സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ പി.എസ് സിന്ധു, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണു ഗോപാലന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ്.എസ്. വള്ളിക്കോട്, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, അക്ഷയ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷിനു, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
Online learning facilities in PathanamthittaEnsure: District Panchayat President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X