കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ സര്‍ട്ടിഫിക്കറ്റ്: ഒട്ടേറെ മലയാളി നഴ്‌സുമാര്‍ സൗദിയില്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

ദമ്മാം: ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി പരിചയം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ നിരവധി മലയാളി നഴ്‌സുമാര്‍ പിടിയിലായി. ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ ഹാജരാക്കിയ പല സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് തെളിഞ്ഞതാണ് മലയാളി നഴ്‌സുമാര്‍ കുടുങ്ങാന്‍ കാരണമായിരിക്കുന്നത്.

Saudi Arabia

പലരും കുടുംബത്തോടെ താമസിക്കുന്നവരാണ്. പിടിയിലായവര്‍ക്കെതിരെ ക്രമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കേസ് അവസാനിക്കുന്നതുവരെ ഇവരുടെ യാത്രയും അവതാളത്തിലാകും. നഴ്‌സിംങ് മേഖലയില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാക്കിയ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പലരും ഏജന്‍സികള്‍ മുഖാന്തരം വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്.

ദമ്മാമിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നിന്നു മാത്രം ഏതാണ്ട് 7 മലയാളി നഴ്‌സുമാര്‍ പിടിയിലായതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. പുതിയ സാഹചര്യത്തില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പലരും ആശങ്കയിലാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഇത്തരം തെറ്റായ പ്രവണതയില്‍ നിന്നും മാറി നില്‍ക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

English summary
Saudi Arabia: So many Malayali nurses in trouble because of Fake Certificates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X