കേൾവിയും സംസാരശേഷിയുമില്ല; അപർണ വ്യത്യസ്തയാകുന്നത് തകർപ്പൻ മാജിക്കിലൂടെ!!!
തിരുവനന്തപുരം: ജാലവിദ്യയിലൂടെ തിരുവനന്തപുരത്തിൻ്റെ കൈയ്യടി നേടുന്ന ഒരു മജീഷ്യനെ പരിചയപ്പെടാം. കക്ഷിക്ക് കേൾവിയും സംസാരശേഷിയുമില്ല.പക്ഷേ കാഴ്ചകൾ കൊണ്ട് വർണ്ണ വിസ്മയങ്ങൾ തീർക്കും. പറഞ്ഞു വരുന്നത്, മറ്റാരെയും കുറിച്ചല്ല, തിരുവനന്തപുരം കരകുളത്തെ പത്താം ക്ലാസ് വിദ്യാർഥിനി അപർണ്ണ സുരേഷിനെ ക്കുറിച്ചാണ്. മാജിക്കിന് പുറമേ ചിത്രരചനയിലും നൃത്തത്തിലും തൻ്റെതായ മികവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കി.
തിരുവനന്തപുരം കരകുളം സ്വദേശിനി അപർണ സുരേഷാണീപ്പോൾ നാട്ടിലെ മജീഷ്യൻ. അപർണ പത്താംക്ലാസുകാരിയാണ്.കേൾവി ശക്തിയും സംസാരശേഷിയും ജന്മനാ നഷ്ടപ്പെട്ടു.പരിമിതികളെ മറന്ന് ഇന്ദ്രജാലത്തിൽ വർണവിസ്മയങ്ങൾ തീർക്കുകയാണീ പെൺകുട്ടി.

മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് അപർണയുടെ ഗുരു.വെറും ഏഴ് മാസത്തെ ശിക്ഷണം മാത്രമാണ് അപർണയ്ക്കുള്ള കൈമുതൽ .മുതുകാടിൻ്റെ സ്ഥാപനമായ ഡിഫറൻ്റ് ആർട്സ് സെൻ്റററിലായിരുന്നു പഠനം. വ്യത്യസ്തകൾ തീർക്കുന്നതാണ് അപർണയുടെ തകർപ്പൻ മാജിക്കുകളേറെയും.കൂടാതെ, കരാട്ടെയും ചിത്രരചനയും നൃത്തവും അപർണയെ വേറിട്ടതാക്കുന്നു. വിസ്മയ കാഴ്ചകൾ കാണിക്കുന്നതിന് പുറമേ ഇത്തരം മേഖലകളിലും തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.
മകൾ ജാലവിദ്യയിലും കഴിവ് തെളിയിച്ചതിൽ വീട്ടുകാർക്കും അഭിമാനം എന്നാണ് അപർണയുടെ അമ്മ പറയുന്നത്. അവൾക്ക് എന്തൊക്കെ വഴങ്ങുമെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. മാജിക്കിൽ കൂടുതൽ പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ അവളെ അവളുടെ ഇഷ്ടത്തിനൊത്ത് പഠിപ്പിക്കും - അപർണയുടെ അമ്മ പറയുന്നു.

Recommended Video
ഏതായാലും,അസാമാന്യ കഴിവിലൂടെയും തൻ്റെ അർപ്പണബോധ്യത്തിലൂടെയും പുതിയൊരു ലോകത്തേക്ക് കൂടി കഴിവുകളെ പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ഈ കൊച്ചുമിടുക്കി.പ്രതിസന്ധികളെ മറന്ന് മികച്ച രീതിൽ അവൾ അവതരിപ്പിക്കുന്ന ഇന്ദ്രജാല വിദ്യകൾ ശ്രദ്ധേയമെന്ന് പറയാതെ വയ്യ.ആ ഇന്ദ്രജാലവിദ്യക്ക് കുടുംബത്തിൻ്റെ പൂർണ പിന്തുണയും കൂടിയുള്ളപ്പോൾ നമുക്കുറപ്പിച്ചു പറയാം, വരും തലമുറയിലെ മറ്റൊരു മാജിക് സാമ്രാട്ടാകും അപർണ സുരേഷ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications