തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിക്കകത്തെ 'സരോവരം' ആഘോഷലഹരിയിൽ; അശ്വതിക്ക് സിവിൽ സർവീസിൽ 481-ാമത് റാങ്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കത്തിൽ 481-ാമത് റാങ്കുമായി തിരുവനന്തപുരം കരിക്കകം സ്വദേശിനി അശ്വതി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിനടുത്തുള്ള സരോവരം വീട് അക്ഷരാർഥത്തിൽ ഉത്സവലഹരിയിലാണ്. മൂന്നുതവണ സിവിൽ സർവീസിനായി പരിശ്രമിച്ചെങ്കിലും നാലാം വട്ടമാണ് അശ്വതിക്ക് റാങ്ക് ലഭിക്കുന്നത്. 481-ാമത് റാങ്കായതിനാൽ ഐഎഎസ് ലഭിക്കുന്നതിനുള്ള സാധ്യത കുറവാണ്. അതിനാൽ, ഐഎഎസ് ലഭിക്കുന്നത് വരെയും പഠനവും കഠിന പരിശ്രമവും തുടരുമെന്ന് അശ്വതി ''വൺ ഇന്ത്യ മലയാളത്തോട്'' പറഞ്ഞു.

1

നിർമാണ തൊഴിലാളിയായ പ്രേംകുമാറിൻ്റെയും വീട്ടമ്മയായ ശ്രീലതയുടെ മകളാണ് എസ്. അശ്വതി. ഇത് നാലാം തവണയാണ് അശ്വതിക്ക് സിവിൽ സർവീസ് ലഭിക്കുന്നത്. കഴിഞ്ഞ മൂന്നു തവണ പരീക്ഷ എഴുതിയിട്ടും പ്രിലിംസ് പോലും പാസാവാൻ കഴിഞ്ഞിരുന്നില്ല. സിവിൽ സർവീസ് അക്കാദമിയിലടക്കം പരിശീലനം നേടിയതിന് ശേഷമാണ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

2

27കാരിയായ അശ്വതിക്ക് ഐഎഎസ് നേടണമെന്നുള്ള മോഹം തുടങ്ങിയത് പന്ത്രണ്ടാം വയസ്സിലാണ്. എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം ടാറ്റാ കൺസൾട്ടൻസി സർവീസസിൽ ഭേദപ്പെട്ട ജോലിയും നേടിയതിന് ശേഷമാണ് സിവിൽ സർവീസ് പരീക്ഷക്കായി അശ്വതി കൂടുതൽ പരിശ്രമിച്ചു തുടങ്ങുന്നത്.

3

ജോലി ചെയ്യുന്നതിനിടെ രണ്ടുതവണ പരീക്ഷ എഴുതിയെങ്കിലും പ്രിലിംസ് പോലും പാസാവാൻ കഴിഞ്ഞിരുന്നില്ല. പ്രതിമാസം 25,000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി രാജിവെച്ച് മുഴുവൻ സമയ പരിശീലനത്തിലേക്ക് കടന്നു. എന്നാൽ, മൂന്നാം തവണയും പരീക്ഷ എഴുതിയിട്ടും രക്ഷയില്ലാതായതോടെ അച്ഛനും അമ്മയ്ക്കും ചെറിയ വിഷമവും പരിഭവവും അനുഭവപ്പെട്ടെന്നും അശ്വതി പറയുന്നു.

സൗദിയിലേക്ക് വിമാന സര്‍വീസ്; എയര്‍ ഇന്ത്യയുടെ പുതിയ പ്രഖ്യാപനം ഇങ്ങനെ... പ്രവാസികള്‍ക്ക് ആശ്വാസംസൗദിയിലേക്ക് വിമാന സര്‍വീസ്; എയര്‍ ഇന്ത്യയുടെ പുതിയ പ്രഖ്യാപനം ഇങ്ങനെ... പ്രവാസികള്‍ക്ക് ആശ്വാസം

4

സഹോദരൻ അരുൺ നൽകിയ പിന്തുണയാണ് നാലാംതവണ സിവിൽസർവീസ് പാസാകുന്നതിന് തനിക്ക് കരുത്തായതെന്നും അശ്വതി പറഞ്ഞു. മലയാളം ഐഛിക വിഷയമായെടുത്താണ് പരീക്ഷ എഴുതിയത്. ആദ്യത്തെ ഓപ്ഷൻ ഐഎഎസും രണ്ടാമത്തെ ഓപ്ഷനായി ഐആർഎസുമാണ് നൽകിയിരിക്കുന്നതെന്ന് അശ്വതി പറയുന്നു. അതിനാൽ, 481-ാം റാങ്ക് ആയതിനാൽ ഐആർഎസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഐഎഎസ് ലഭിക്കും വരെയും കഠിന പരിശ്രമം പഠനപ്രവർത്തനങ്ങളും തുടരുമെന്നും അശ്വതി മനസ്സുതുറന്നു.

സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നീക്കം വെട്ടും; സുരേന്ദ്രന് വേണ്ടി രംഗത്തിറങ്ങി ബിഎൽ സന്തോഷ്സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നീക്കം വെട്ടും; സുരേന്ദ്രന് വേണ്ടി രംഗത്തിറങ്ങി ബിഎൽ സന്തോഷ്

5

പ്രിലീംസും മെയിനും ജയിച്ചു കയറിയാണ് നാലാം തവണ അശ്വതി റാങ്ക് പട്ടികയിൽ ഇടം നേടിയത്. കരിക്കകം ഗവൺമെൻ്റ് ഹൈസ്കൂളിലും കോട്ടൺഹിൽ ഹയർ സെക്കൻ്ററി സ്കൂളിലുമായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. തുടർന്ന് എൻജിനീയറിങ് പഠനത്തിനായി ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിൽ ചേരുകയായിരുന്നു. എഞ്ചിനീയറിംഗ് ബിരുദത്തിലും മിന്നുന്ന വിജയമാണ് അശ്വതി കരസ്ഥമാക്കിയത്.

6

സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയതറിഞ്ഞ് മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ വീട്ടിലെത്തി അശ്വതിയെ അഭിനന്ദിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളുമായിട്ടാണ് പലരും ഈ മിടുക്കിയെ വരവേൽക്കാനെത്തിയത്. തനിക്ക് ലഭിച്ച നേട്ടത്തിൻ്റെ സന്തോഷം അശ്വതി വൺ ഇന്ത്യ മലയാളത്തോടും പങ്കുവച്ചു.

Recommended Video

cmsvideo
Vijay filed civil lawsuit against parents and 9 others

Thiruvananthapuram
English summary
Aswathy, a native of Karikkakom, Thiruvananthapuram, was achieved 481 th rank in UPSC civil service examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X