ബാലരാമപുരത്തെ നെയ്ത്ത് തൊഴിലാളികൾ ദുരിതത്തിൽ; സർക്കാർ ഇടപെടൽ കാത്ത് കൈത്തറി മേഖല
തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ കൈത്തറി ഗ്രാമം എന്നറിയപ്പെടുന്ന തിരുവനന്തപുരം ബാലരാമപുരത്തെ നെയ്ത്ത്തൊഴിലാളികൾ പ്രതിസന്ധിയിൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കൈത്തറി തൊഴിലാളികളെ സർക്കാർ പാടെ അവഗണിക്കുകയാണ്. ചെയ്യുന്ന തൊഴിലിനു കിട്ടുന്ന തുച്ഛമായ കൂലി മാത്രമാണ് ഇവരുടെ ഏക വരുമാനമാർഗം.തറിയൊച്ചകൾ നിലക്കുമ്പോഴും സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.അടിയന്തരമായി സർക്കാർ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ തൊഴിലാളികൾ നിത്യപട്ടിണിയിലാകും.
Recommended Video
സംസ്ഥാനത്തെ നെയ്ത്ത് മേഖലയിൽ പതിനായിരത്തോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. എന്നാൽ, മെച്ചപ്പെട്ട വേതനം ലഭിക്കാതെയാണ് ഇവർ പകലന്തിയോളം നെയ്തത്‍ശാലകളിൽ ജോലി ചെയ്യുന്നത്.ഒന്നോ രണ്ടോ പുടവകൾ മാത്രമാണ് ഒരാൾക്ക് ഒരു ദിവസം നെയ്യാൻ കഴിയുക.രാവിലെ 7 മണിക്ക് ജോലി തുടങ്ങും.വൈകിട്ട് 5 ന് അവസാനിക്കും.ഒരു മുണ്ട് നെയ്തതാൽ 185 രൂപയാണ് ലഭിക്കുന്നത്.മറ്റു തടസങ്ങൾ വന്നില്ലെങ്കിൽ ഒരു തൊഴിലാളിക്ക് പരമാവധി രണ്ടു പുടവകൾ വരെ നെയ്യാൻ കഴിയും.തുച്ഛമായ വരുമാനവുമായി പിന്നീട് വൈകിട്ടോടെ ഇവർ വീടുകളിലേക്ക് മടങ്ങും.കിട്ടുന്ന കൂലിക്ക് വീട്ടു സാധനങ്ങൾ പോലും വാങ്ങാൻ കഴിയില്ല. കൂലി വർധിപ്പിച്ചു നൽകാൻ നെയ്ത്ത് ഉടമസ്ഥർ തയാറാകുന്നുമില്ല. അതിനു അവർ പറയുന്നതാകട്ടെ കച്ചവടമില്ലെന്നതാണ്. ഇതര തൊഴിലുകൾക്ക് പോകാൻ കഴിയാത്ത പാവപെട്ട മനുഷ്യരാണ് ഇവിടെ ജോലി ചെയ്യുന്നവരിൽ അധികവും. മുപ്പത് വർഷത്തോളമായി ജോലി ചെയുന്നവരും ഇക്കൂട്ടത്തിലുണ്ട്.
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

പാവുണക്ക്, പാവുചുറ്റ് തൊഴിലാളികളും പരമ്പരാഗത തൊഴിൽ വിട്ട് മറ്റ് തൊഴിൽ തേടിപ്പോവുകയാണ്. നെയ്ത്ത് നൂലിന്റെ ക്ഷാമവും മറ്റൊരു വെല്ലുവിളിയാണ്.പരമ്പരാഗത ഉത്പന്നങ്ങൾ നെയ്ത് ഹാൻടെക്സിന് നൽകിയ വകയിൽ രണ്ടര വർഷമായി 30 കോടി രൂപയുടെ നൂലും കൂലിയും സംസ്ഥാനത്തെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങൾക്ക് കിട്ടാനുണ്ട്.സംഘങ്ങളെ നിയന്ത്രിക്കുന്ന ഹാൻടെക്സിന്റെ പ്രവർത്തനവും മന്ദീഭവിച്ചിരിക്കുകയാണ്. 2020, 2021 വർഷത്തിലെ ജനറൽ ബോഡി യോഗങ്ങൾ ചേരാത്തത് മൂലം പോയ വർഷത്തെ ബഡ്ജറ്റും തയ്യാറാക്കിയിട്ടില്ല.
ഓഡിറ്റ് തയ്യാറാക്കി റിപ്പോർട്ട് അവതരിപ്പിക്കുന്നതിലും കെടുകാര്യസ്ഥത തുടരുകയാണ്. നെയ്ത്ത് സംഘങ്ങൾ വഴി സംഭരിക്കുന്ന 5400 തറികളിലെ തുണിത്തരങ്ങൾ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാർ വെരിഫൈ ചെയ്താൽ പിന്നെ ഹാൻടെക്സ് ആണ് സംഭരിച്ച് പ്രോസ്സസിംഗിന് അയയ്ക്കേണ്ടത്.കഴിഞ്ഞ ഒന്നര വർഷമായി ഹാൻടെക്സ് സംഭരിക്കാതെ പന്ത്രണ്ടര ലക്ഷം മീറ്റർ തുണികൾ കെട്ടിക്കിടക്കുകയാണ്.ആരോഗ്യം ക്ഷയിച്ച് നെയ്ത്ത് മേഖലയിൽ പണിയെടുക്കുന്ന പതിനായിരത്തോളം തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ സർക്കാർ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

നെയ്ത്ത് സംഘടനകൾ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ ലഭ്യമാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടെങ്കിലും സർക്കാർ നടപടി വൈകുകയാണ്. തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന നെയ്ത്ത് മേഖലയിലെ തൊഴിലാളികൾക്ക് പ്രൈവറ്റ് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും പോയി ആയിരക്കണക്കിന് രൂപ നൽകി വാക്സിൻ എടുക്കുന്നത് അപ്രാപ്യമാണ്.

പ്രതിസന്ധിയിലായ കൈത്തറിമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ ലഭ്യമാക്കണം. അടിയന്തരമായി തുണികൾ സംഭരിക്കുന്നതിലും കൂലിയും നൂലും നൽകുന്നതിലും കാലതാമസം നേരിടുകയാണ്. സർക്കാരും വ്യവസായ വകുപ്പും ഇക്കാര്യത്തിൽ അടിയന്തര തീരുമാനം കൈക്കൊള്ളണം.എങ്കിൽ മാത്രമേ നെയ്ത്ത് തൊഴിലാളികളുടെ ജീവിത പ്രതിസന്ധിക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണാനാകൂ.ഇവരും മനുഷ്യരാണ്.ഇവരെയും സങ്കടകടലിൽ നിന്ന് ജീവിതത്തിന്റെ പുതിയ ഏടുകളിലേക്ക് മടക്കി കൊണ്ടുവരേണ്ടതുണ്ട്.അതിനായി ബന്ധപ്പെട്ട അധികൃതർ തയാറാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളും.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications