തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജഗതി ശ്രീകുമാറിന് 5.9 കോടി രൂപയുടെ നഷ്ടപരിഹാരം

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ. തിരുവനന്തപുരം ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ഇന്‍ഷ്വറന്‍സ് കമ്പനിയും ഇതുസംബന്ധിച്ച ധാരണയിലെത്തി. 10. 5 കോടി രൂപ നഷ്ടപരിഹാരമാണ് ജഗതിയുടെ ഭാര്യ ആവശ്യപ്പെട്ടിരുന്നത്.

ഡ്രൈവറുടെ അശ്രദ്ധയാണെന്ന് കാട്ടി, ജഗതിയുടെ ഡ്രൈവര്‍ അനില്‍കുമാറിനെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പ്രതിചേര്‍ത്താണ് ജഗതിയുടെ ഭാര്യ ശോഭ എം.എ.സി.ടി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. 2012 മാര്‍ച്ച് 10നാണ് കുടകിലേക്ക് ഷൂട്ടിങ്ങനായി പോകവെ ജഗതി ശ്രീകുമാര്‍ സഞ്ചരിച്ച വാഹനം കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം തേഞ്ഞീപ്പാലത്ത് വെച്ച് ഡിവൈഡറില്‍ ഇടിച്ചത്.

jagathy-sreekumar

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതിക്ക് അത്യാധുനിക ചികിത്സ നല്‍കിയിരുന്നെങ്കിലും സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. പല ആശുപത്രികളിലായി നടത്തിയ ചികിത്സയ്ക്കുശേഷം തിരുവനന്തപുരത്തെ വസതിയില്‍ വെച്ചാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്. ജഗതിയുടെ ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ടെന്നും പഴയ ജഗതിയായി സിനിമയിലേക്ക് തിരിച്ചെത്തുമെന്നുമാണ് വീട്ടുകാരുടെ പ്രതീക്ഷ.

ആദ്യഭാര്യയില്‍ രണ്ടുമക്കളുള്ള ജഗതിക്ക് മറ്റൊരു ഭാര്യയില്‍ ഒരു മകളുമുണ്ട്. രണ്ടാംഭാര്യയിലെ മകളെ ജഗതിയെ കാണാന്‍ അനുവദിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രണ്ടാം ഭാര്യയിലെ മകള്‍ ശ്രീലക്ഷ്മി ഇപ്പോള്‍ അച്ഛനെപ്പോലെ സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്.

Thiruvananthapuram
English summary
Jagathy Sreekumar gets Rs 5.9 crore as accident compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X