വിദ്യാഭ്യാസത്തിന് പ്രായവും വെല്ലുവിളിയും തടസ്സമല്ലെന്ന് തെളിയിച്ച ഇവർ!!!
തിരുവനന്തപുരം: വിദ്യാഭ്യാസത്തിന് പ്രായവും വെല്ലുവിളിയും തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലുള്ള നഗരസഭ സാക്ഷരതാ മിഷനിലെ നാല് പഠിതാക്കൾ. തിരക്ക് പിടിച്ച കലാജീവിതത്തില്‍ മുടങ്ങിപ്പോയ ഉപരിപഠനം സാധ്യമാക്കുന്നതിനാണ് വർഷങ്ങൾ പിന്നിട്ടിട്ട് പോലും ഇവർ തുല്യതാ പഠനം പൂർത്തിയാക്കിയത്. അതേ സമയം, ആറ്റിങ്ങല്‍ നഗരസഭാ പരിധിയിലും ചിറയിന്‍കീഴ് ബ്ലോക്ക് തലത്തിലും നിലവില്‍ 223 പഠിതാക്കള്‍ക്കാണ് സാക്ഷരത മിഷനിലൂടെ അധികൃതർ തുല്യതാ പഠനം ലഭ്യമാക്കുന്നത്.
ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

സാക്ഷരതാ മിഷനിലെ തുല്യതാ പഠന വിദ്യാര്‍ത്ഥികളായ മധുവിനും, സജീവിനും കലാരംഗത്ത് ആയിരത്തിലധികം ശിഷ്യസമ്പത്തും, നിരവധി ആരാധകരും ഉണ്ടെന്നുള്ളതാണ് ഏറെ കൗതുകമുളവാക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി 64കാരിയായ അനിതകുമാരി കഥാപ്രസംഗ കോഴ്സില്‍ ഒന്നാം റാങ്ക് ജേതാവാണ്. നിലവില്‍ ഇവര്‍ക്ക് പ്രൊഫഷണല്‍ കഥാപ്രസംഗ മത്സര വേദികളില്‍ വിധികര്‍ത്താവായി ജഡ്ജിംഗ് പാനലിനെ നയിക്കാനുള്ള യോഗ്യതയുമുണ്ട്.

കൂടാതെ, കഴിഞ്ഞ വര്‍ഷം ആറ്റിങ്ങലിലെ വിശ്വംഭരന് ഫൗണ്ടേഷന് സംഘടിപ്പിച്ച സംസ്ഥാന കഥാപ്രസംഗ മത്സരത്തിലും അനിതകുമാരി ജേതാവായിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയായ അനിതകുമാരി പ്ലസ് വണ്‍ പരീക്ഷയെഴുതിയാണ് ഫലം കാത്തിരിക്കുന്നത്. അതേസമയം, വേറിട്ട ജന്മം കൊണ്ടു തന്നെ ജീവിതത്തില്‍ നിരവധി പ്രതിസിന്ധികളെ തരണം ചെയ്ത് കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ച പ്ലസ് വണ്‍ തുല്യതാ പഠിതാവും ട്രാന്‍സ് ജെന്‍ഡറും കൂടിയാണ് 20 കാരി വാസുകി. വര്‍ക്കല വടശ്ശേരിക്കോണം സ്വദേശിയായ ഇവര്‍ ഞെക്കാട് സര്‍ക്കാര്‍ സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്.

നഗരസഭ സാക്ഷരതാ മിഷനിലെ തുല്യതാ പഠന വിദ്യാര്‍ത്ഥികളാണ് കലാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ മധു ഗോപിനാഥ്, വക്കം സജീവ്, വാസുകി, അനിതകുമാരി എന്നിവർ. ഇതില്‍ ചിറയിന്‍കീഴ് സ്വദേശിയായ മധു ഗോപിനാഥും, വക്കം സജീവും 1998 മുതല്‍ സമുദ്ര പെര്‍ഫോമിംഗ് ആര്‍ട്ട്സ് എന്ന നൃത്തവിദ്യാലയത്തിൻ്റെ ഭാഗമാണ്. സമുദ്ര നടന ശൈലിയെന്ന വേറിട്ട നൃത്താവിഷ്കാരത്തിന്റെ പ്രധാനികളും ഇവരാണ്. കൂടാതെ മലയാളത്തിലെ ആദ്യത്തെ ഏറ്റവും നല്ല കൊറിയോഗ്രഫിക്ക് 2006 ല്‍ നാഷണല്‍ അവാര്‍ഡും, സംസ്ഥാന അവാര്‍ഡും, 2011 ല്‍ സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരവും ഇവരെ തേടിയെത്തിയതും ഇവരുടെ കഴിവിനെ വാനോളമുയർത്തുന്നു.

പിന്നീട്, തന്റെ കലാജീവിതത്തിന് സമാനമായി തുടര്‍ വിദ്യാഭ്യാസം സാധ്യമാക്കാനായാണ് നഗരസഭ ട്രാന്‍സ്ജെന്‍ഡര്‍ കോർഡിനേറ്റര്‍ ഗീത മുഖേന സാക്ഷരതാ മിഷനില്‍ എത്തിയത്. വെല്ലുവിളിയേറിയ ജീവിതത്തില്‍ തളരാതെ കലയുടെയും അറിവിന്റെയും സമൃദ്ധമായ കോട്ടമതില്‍ തീര്‍ത്ത് മാതൃക സൃഷ്ടിക്കുകയാണ് വാസുകി. തിരക്ക് പിടിച്ച കലാജീവിതത്തില്‍ മുടങ്ങിപ്പോയ ഉപരിപഠനം സാധ്യമാക്കുന്നതിനാണ് അമ്പതാമത്തെ വയസിലും പ്ലസ്ടു തുല്യതാ പഠിതാക്കളായ ഇവര്‍ പരീക്ഷയെഴുതിയത്. വിവാഹിതരായ ഇരുവര്‍ക്കും പരീക്ഷയില്‍ വിജയിച്ചാല്‍ തുടര്‍ന്നും പഠിക്കണമെന്ന ആഗ്രഹവും ഇവർ പങ്കുവയ്ക്കുന്നു.

നഗരസഭ സാക്ഷരതാ മിഷന് നോഡല്‍ പ്രേരക് ജി.ആര്.മിനിരേഖ കേവലമൊരു അധ്യാപിക എന്നതിനപ്പുറം സാധ്യമായവരിലൊക്കെ അറിവ് പകര്‍ന്ന് നല്കി ചരിത്രം സൃഷ്ടിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. കൂടാതെ, നഗരസഭയുടെ സഹായത്തോടെ തൊഴില്‍ പരിശീലനം നടത്തുന്നതിന്റെ ഭാഗമായി 20 പേരെ തയ്യല്‍ തൊഴില്‍ പഠിപ്പിച്ച് മിഷനിലൂടെ സ്വയം തൊഴിലിന് പ്രാപ്തരാക്കാന്‍ സാധിച്ചെന്നും നോഡല്‍ പ്രേരക് ജി.ആര്.മിനിരേഖ പറഞ്ഞു.

പത്താം ക്ലാസില്‍ മറ്റ് പഠിതാക്കള്‍ക്ക് പുറമെ ഒരു ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥി കൂടി ആഗസ്റ്റ് 16 ന് ആരംഭിക്കുന്ന പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നു.പഠിതാക്കള്‍ വിദ്യാഭ്യാസത്തിന് നല്കുന്ന പ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് റൂം പഠനവും ഓണ്‍ലൈന്‍ പഠനവും കൃത്യതയോടെ നല്കി പരീക്ഷക്ക് ഇവരെ സര്‍വ്വ സജ്ജരാക്കാനും അധ്യാപകര്‍ക്ക് സാധിക്കുന്നുവെന്ന പ്രത്യേകതയും ഇവിടെയുണ്ട്.
ആറ്റിങ്ങല്‍ നഗരസഭാ പരിധിയിലും ചിറയിന്‍കീഴ് ബ്ലോക്ക് തലത്തിലും ഉള്‍പ്പടെ നിലവില്‍ 223 പഠിതാക്കള്‍ക്കാണ് മിഷനിലൂടെ തുല്യതാ പഠനം ലഭ്യമാക്കുന്നത്. അതില്‍, പ്ലസ് വണ്‍ ക്ലാസില്‍ 38 പുരുഷന്മാരും, 68 സ്ത്രീകളും, ഒരു ട്രാന്‍സ് ജെന്ഡറുമാണുള്ളത്. പ്ലസ് ടു ക്ലാസില്‍ 28 പുരുഷന്മാരും, 88 സ്ത്രീകളുമുണ്ട്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications