• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊച്ചിന്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ബലരാമന്‍ ചരിഞ്ഞു

  • By Desk

തൃശൂര്‍: ചികിത്സയിലിരിക്കെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡന്റെ ഉടമസ്ഥതയിലുള്ള കൊമ്പന്‍ തൃപ്രയാര്‍ ബലരാമന്‍ ചരിഞ്ഞു. ഊരകം ക്ഷേത്രത്തിന് സമീപത്ത് ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയോടെയാണ് ചരിഞ്ഞത്. ആറാട്ടുപുഴ പൂരത്തിന് തൃപ്രയാര്‍ തേവരുടെ തിടമ്പേറ്റുന്നതും പൂരം ചടങ്ങിലെ സവിശേഷമായ ചാലുകീറലും ബലരാമനായിരുന്നു പ്രധാനമായും നിര്‍വഹിച്ചിരുന്നത്.

മോദിയെ വാരണാസിയിൽ തളച്ചിടാൻ പ്രിയങ്ക മാത്രം! മകൾ മത്സരിക്കുന്നതിനോട് താൽപര്യമില്ലാതെ സോണിയാ ഗാന്ധി

വാതചികിത്സയുടെ ഭാഗമായി നടത്തിയ എണ്ണ ചൂടാക്കിയുള്ള ചികിത്സയില്‍ കാലില്‍ പൊള്ളലേറ്റത് ആനയുടെ ആരോഗ്യാവസ്ഥ കൂടുതല്‍ ഗുരുതരമാക്കിയെന്ന് ആനപ്രേമികള്‍ പറയുന്നു. തുടര്‍ ചികിത്സയില്‍ ഈ മുറിവ് ഉണങ്ങാതാകുകയും നഖങ്ങള്‍ക്കിടയിലൂടെ പഴുപ്പ് പുറത്തേക്കൊഴുകിയിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ആനയെ തൂണുകളുടെ സഹായത്തോടെയാണ് നിര്‍ത്തിയിരുന്നത്. മഴയും വെയിലും കൊണ്ട് മാവിന്റെ ചുവട്ടിലായിരുന്നു മരണം വരെ ആനയെ നിര്‍ത്തിയിരുന്നത്. പരീക്ഷണ ചികിത്സക്കെതിരെ വനംവകുപ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനും പാപ്പാന്‍മാര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളതായും ആക്ഷേപമുണ്ട്. വെറ്ററിനറി സര്‍ജന്‍ ഡോ. പി.ബി. ഗിരിദാസന്റെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഇന്നലെ വെളുപ്പിന് ചരിയുകയായിരുന്നു.

ആനയുടെ ഗുരുതര സ്ഥിതി ചൂണ്ടിക്കാണിച്ച് ഹെറിട്ടേജ് അനിമല്‍ ടാസ്‌ക്‌ഫോഴ്‌സ് വനംവകുപ്പിന് പരാതിനല്‍കുകയും അതിനെതുടര്‍ന്ന് ഇന്നലെ വനംവകുപ്പ് പരിശോധനയ്ക്ക് എത്താനിരിക്കെയാണ് ആന ചരിഞ്ഞത്. ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ച് ചികിത്സയിലായിരുന്നെങ്കിലും ഇത്തവണ തീരെ അവശനായതിനാല്‍ ബലരാമന്‍ എത്തിയിരുന്നില്ല. പകരം ബോര്‍ഡിന്റെ തന്നെ സീതാരാമനാണ് എഴുന്നള്ളിപ്പില്‍ പങ്കെടുത്തത്. കൊമ്പ് കുത്താന്‍ മടികാണിച്ച ആനയുടെ കൊമ്പില്‍ മണ്ണിട്ടാണ് അന്ന് ചടങ്ങ് നടത്തിയത്. ദേവസ്വം പ്രസിഡന്റ് എം.ബി. മോഹനന്‍, മെമ്പര്‍ എം.കെ. മധു, ജയകുമാര്‍, പി. വിനു തുടങ്ങി നിരവധി പ്രമുഖരും ആനപ്രേമികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വൃത്തിയും ഓര്‍മ്മശക്തിയുമാണ് ഇന്നലെ ചെരിഞ്ഞ തൃപ്രയാര്‍ ബലരാമന്റെ സവിശേഷത.ചളിയിലൂടെ ഈ കൊമ്പന്‍ നടക്കില്ല.തെളിഞ്ഞ വെള്ളത്തിലേ കുളിക്കൂ. ആനച്ചന്തം എന്ന് പറയാവുന്ന സൗന്ദര്യം ബലരാമനില്ല.എങ്കിലും കണ്ടാല്‍ ഇഷ്ടപ്പെടുന്ന നാട്ടാന സൗന്ദര്യം ഉണ്ടായിരുന്നു കരി എന്ന വാക്ക് അന്വര്‍ഥമാക്കും വിധം നല്ല കറുത്ത കൊമ്പനായിരുന്നു ബലരാമന്‍. അനുസരണക്കേടും ഇവന് വേണ്ടോളമുണ്ട്.പലപ്പോഴും ഇടഞ്ഞിട്ടുണ്ട്. ജീവഹാനിയും വരുത്തിയിട്ടുണ്ട്.

വിശേഷപ്പെട്ട ആഹാരം കൊടുത്താല്‍ അവന്‍ അത് ഓര്‍ത്തിരിക്കുമെന്ന് പാപ്പാന്മാര്‍ പറയുന്നു.സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍ ബലരാമന്റെ ഓര്‍മ്മയിലുണ്ടാകും.ആറാട്ടുപുഴ പൂരത്തിന് നാലു പതിറ്റാണ്ടില്പരം കാലം തൃപ്രയാര്‍ തേവരെ പുറത്തേക്കെഴുന്നെള്ളിക്കാനും പൈനൂര്‍ പാടത്ത് ചാലു കുത്താനും ബലരാമന്‍ തന്നെയായിരുന്നു. കൊമ്പന്‍ ഗിരീശനും ഗോവിന്ദന്‍ കുട്ടിയുമായിരുന്നു ബലരാമനു മുമ്പ് ഈ ചടങ്ങുകള്‍ നിര്‍വ്വഹിച്ചിരുന്നത്.

രോഗബാധിതനായി തളയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ദേവസ്വം കൊമ്പന്‍ സീതാ രാമനായിരുന്നു തേവരെ പുറത്തേറ്റാനുള്ള നിയോഗമുണ്ടായത്.ചാലുകുത്തലില്‍ പരിചയക്കുറവിന്റെ പ്രയാസവും സീതാരാമന്‍ അനുഭവിച്ചു.ബലരാമന്‍ പെട്ടെന്നു തന്നെ മൂന്ന് തവണ ചാലു കുത്തി കൊമ്പില്‍ മണ്ണ് കോര്‍ത്തെടുക്കുമായിരുന്നു.സീതാരാമനെക്കൊണ്ട് ഈ ചടങ്ങ് നിര്‍വഹിപ്പിക്കാന്‍ പാപ്പാന്‍ ഏറെ പണിപ്പെട്ടു.ബലരാമന്‍ ചാലു കുത്തലിനായി നിശ്ചിത വഴിയിലൂടെ പാപ്പാന്മാര്‍ പറയാതെ തന്നെ പോകുമായിരുന്നു.

നിലമ്പൂര്‍ കാടുകളില്‍നിന്നാണ് ഈ കൊമ്പനെ പിടികൂടിയത്.പെരിങ്ങോട്ടുകര താശേരിക്കാര്‍ കൊണ്ടുവന്ന ആനയെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നടക്കിരുത്തുകയായിരുന്നു.ചെറു പ്രായത്തില്‍ തന്നെ ഒരു കൊമ്പിന് ഇളക്കമുണ്ടായിരുന്നുവെങ്കിലും പാപ്പാന്മാരുടെ ശ്രദ്ധയും പരിചരണവും കൊമ്പ് ഉറയ്ക്കുന്നതിന് സഹായമായി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ഊരകത്ത് വച്ചാണ് ചികിത്സയില്‍ കഴിയുകയായിരുന്ന 68 വയസ്സുള്ള ബലരാമന്‍ ചെരിഞ്ഞത്.ഒത്തിരി ആരാധകരുള്ള ബലരാമന്റെ വിയോഗം ആനപ്രേമികളെയാകെ സങ്കടത്തിലാഴ്ത്തി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur

English summary
elephant dies in thrissur owned by kochin devaswom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more