തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്‌ളോഗര്‍, ഗായകന്‍, ഡോക്ടര്‍; ഗുരുവായൂരപ്പന്റെ മേല്‍ശാന്തി ഇനി സോഷ്യല്‍ മീഡിയയിലെ മിന്നും താരം

Google Oneindia Malayalam News

തൃശൂര്‍: കഴിഞ്ഞ ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് കക്കാട്ടുമനയില്‍ കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്. കിരണ്‍ ആനന്ദ് സോഷ്യല്‍ മീഡിയയിലെ ഒരു താരം കൂടിയാണ്. ആയൂര്‍വേദ ഡോക്ടറായ കിരണ്‍ ട്രാവല്‍ മ്യൂസിക്ക് വ്‌ളോഗുകളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായത്.

Recommended Video

cmsvideo
സോഷ്യല്‍ മീഡിയയിലെ മിന്നും താരം ഇനി ഗുരുവായൂരപ്പന്റെ മേല്‍ശാന്തി |*Kerala
1

ആരോഗ്യം, യാത്ര, സാങ്കേതിക വിദ്യയുടെ പുതുമകള്‍ ഉള്ളടക്കങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹാര്‍ട്ട് ഡുവോസ് എന്ന യൂട്യബ് ചാനലിലൂടെയാണ് കിരണ്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ഭാര്യ മാനസി കക്കാടും ചേര്‍ന്നാണ് വീഡിയോകള്‍ ചെയ്യുന്നത്. ഒട്ടേരെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വീഡിയോകള്‍ കിരണിന്റെ യൂട്യൂബിലുണ്ട്.

2

25 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; വില്‍പ്പനയില്‍ റെക്കോര്‍ഡ്, ശേഷിക്കുന്നത് 1 ലക്ഷം ടിക്കറ്റുകള്‍25 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; വില്‍പ്പനയില്‍ റെക്കോര്‍ഡ്, ശേഷിക്കുന്നത് 1 ലക്ഷം ടിക്കറ്റുകള്‍

2011 മുതല്‍ ആയൂര്‍വേദ ഡോക്ടറായി പ്രവര്‍ത്തിക്കുന്ന കിരണ്‍ ആനന്ദ് കുറച്ചുകാലം നാട്ടില്‍ ജോലി ചെയ്തതിന് ശേഷം റഷ്യയിലെ മോസ്‌കോയിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ വച്ചാണ് വ്‌ളോഗിങ്ങിലേക്കുള്ള താല്‍പര്യം വരുന്നത്. കിരണ്‍ ഒരു ഗായകന്‍ കൂടിയാണ്. കൂടാതെ കിരണും സുഹൃത്തും ചേര്‍ന്ന് ഹാപ്പി ഫീസ്റ്റ് എന്ന പേരില്‍ മറ്റൊരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്.

3

2015ല്‍ ആണ് ഭാര്യയുമായി ചേര്‍ന്ന് ഹാര്‍ട്ട് ഡുവോസ് എന്ന ചാനല്‍ തുടങ്ങിയതെന്ന് കിരണ്‍ പറഞ്ഞു. ഗുരുവായൂര്‍ മേല്‍ശാന്തിയായി തിരഞ്ഞെടുത്തതിന്റെ സന്തോഷവും കിരണ്‍ പങ്കുവച്ചു. ഗുരുവായൂരപ്പന്റെ അടുത്തുനില്‍ക്കുന്ന വ്യക്തിേെയന്ന നിലയില്‍ ഇപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയെന്ന് കിരണ്‍ പറഞ്ഞു. പുതിയ ചുമതലകള്‍ക്ക് അനുസരിച്ച് രീതികളില്‍ മാറ്റമുണ്ടാകുമെന്നും കിരണ്‍ പറയുന്നു.

4

വ്‌ളോഗര്‍ എന്ന നിലയിലൊന്നും തുടങ്ങിയതായിരുന്നില്ല യൂടുബ് ചാനല്‍. രാജ്യത്തിനു പുറത്ത് പോയപ്പോള്‍ കിട്ടിയ ഒഴിവു സമയത്ത് ആരംഭിച്ചതാണത്. ഇപ്പോഴും പാട്ടും മൃദംഗവുമെല്ലാം അഭ്യസിക്കുന്നുണ്ടെന്നും കിരണ്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തിന് അവകാശമുള്ള നാല് കുടുംബങ്ങളാണുള്ളത്. ഈ നാല് കുടുംബങ്ങളില്‍ ഒന്നാണ് കിരണിന്റേത്.

5

ചിത്രത്തിലൊരു കടുവ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാംചിത്രത്തിലൊരു കടുവ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാം

മേല്‍ശാന്തിസ്ഥാനത്തേക്ക് 41 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍നിന്നാണ് കിരണ്‍ ആനന്ദിന് ഗുരുവായൂര്‍ മേല്‍ശാന്തിയാകാന്‍ അവസരം ലഭിച്ചത്. ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്.

ഭൂപ്രകൃതിയും കാലാവസ്ഥയും കേരളത്തിലെ റോഡുകള്‍ തകരാറാക്കുന്നു; മന്ത്രിയെ പിന്തുണച്ച് മുരളി തുമ്മാരുകുടിഭൂപ്രകൃതിയും കാലാവസ്ഥയും കേരളത്തിലെ റോഡുകള്‍ തകരാറാക്കുന്നു; മന്ത്രിയെ പിന്തുണച്ച് മുരളി തുമ്മാരുകുടി

Thrissur
English summary
Guruvayur temple New Melshanthi Dr Kiran Anand is a Social media star, Know About Him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X