• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ കൂട്ടാക്കാതെ ജാഡ കളിച്ചു നടന്നാല്‍ ഭരണമാവില്ല: സിപിഎം

വയനാട്: വയനാട് ജില്ലയിലെ കൊറോണ വ്യാപനത്തിൽ ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തി സിപിഎം. സിപിഎം ജില്ലാ കൺവീനർ കെവി മോഹനനാണ് ജില്ലാ ഭരണകൂടത്തിനും പോലീസിനുമെതിരെ രംഗത്തെത്തിയിട്ടുള്ളത്. വയനാട്ടിൽ കൊറോണ വൈറസ് വ്യാപനത്തിന് കാരണമായിട്ടുള്ളത് പോലീസ് ഉൾപ്പെടെയുള്ള ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ജില്ലാ ഭരണകൂടം വാർത്താ സമ്മേളന ജാഡ നടത്തിയതുകൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുവെങ്കിൽ അത് ശരിയല്ലെന്നാണ് തെളിയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍: രണ്ടാംഘട്ട പ്രഖ്യാപനം ഇന്ന്, വൈകീട്ട് 4 ന് ധനമന്ത്രി മാധ്യമങ്ങളെ കാണും

 വാർത്താസമ്മേളനം ജാഗ്രതയാവില്ല

വാർത്താസമ്മേളനം ജാഗ്രതയാവില്ല

കേരളത്തില്‍ പൊതുവില്‍ കോവിഡ് 19 സമൂഹവ്യാപനം ഉണ്ടാകുന്നില്ല എന്നത് ആശ്വാസമുണ്ട്. കാസര്‍ഗോഡും, കണ്ണൂരും, പത്തനംതിട്ടയും ഇടുക്കിയും സമൂഹ വ്യാപനത്തില്‍ നിന്ന് കരകയറിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ വയനാട് ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ദുഖകരമാണെന്നും സിപിഎം ജില്ലാ കൺവീനർ ചൂണ്ടിക്കാണിക്കുന്നു. പോലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്‍റെ അശ്രദ്ധയാണ് ഇങ്ങനെ സംഭവിച്ചതിന്റെ കാരണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ജില്ലാ ഭരണകൂടം വാര്‍ത്താ സമ്മേളന ജാഡ നടത്തിയത് കൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല എന്നാണ് ഇവിടെ തെളിയുന്നതെന്നും മോഹനൻ ഫേസ്ബുക്കിൽ കുറിച്ചു.

 പോലീസുകാർക്കും ബന്ധം?

പോലീസുകാർക്കും ബന്ധം?

ജില്ലയിൽ ഒരാളിൽ നിന്നാണ് കൂടുതല്‍ ആളുകള്‍ക്ക് രോഗം വ്യാപിച്ചത്. ഇപ്പോഴാകാട്ടെ രണ്ട് പോലീസുകാര്‍ അടക്കം രോഗികളുമാണ്. ലോറി ഡ്രൈവറുടെ ക്ലീനര്‍ പോകാതെ അയാളുടെ മകന്‍ എങ്ങനെ ലോറിയില്‍ പോയി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടവര്‍ മൌനം ദീക്ഷിക്കുന്നത് ആരെ രക്ഷിക്കാനാണെന്നും അദ്ദേഹം ചോദിക്കുന്നു. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളില്‍ നേരിയ അശ്രദ്ധ ഉണ്ടായാല്‍ അപകടമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയും വയനാട്ടുകാര്‍ മുഖവിലയ്ക്കെടുക്കുന്നതേയില്ല. അതുകൊണ്ടാണ് ക്ലീനര്‍ക്ക് പകരം മകന്‍ പോയതും, മകന്‍റെ സ്നേഹിതന്റെ റൂട്ട് മാപ്പ് കൃത്യമായി ലഭിക്കാത്തതും. ചില മയക്കുമരുന്നുകളുടെ വിപണനവുമായി ബന്ധപ്പെട്ട് മാനന്തവാടിയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നും അതിന്‍റെ കണ്ണിയാണ് ഈ റൂട്ട് മാപ്പ് കൃത്യമായി നല്‍കാത്ത രോഗി എന്നും നാട്ടില്‍ പാട്ടാണ്. ഇതൊന്നും ശ്രദ്ധിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നേരമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

 ജില്ലാ ആശുപത്രിയിൽ നടക്കുന്നതെന്ത്

ജില്ലാ ആശുപത്രിയിൽ നടക്കുന്നതെന്ത്

മാനന്തവാടി ജില്ലാ ആശുപത്രി ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനമാണ്. അവിടെയുള്ള രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം ജില്ലാപഞ്ചായത്തിനാണ്. ആശുപത്രിയിൽ സർക്കാർ ഉത്തരവും നിര്‍ദ്ദേശങ്ങളും ലംഘിച്ച്കൊണ്ട് ചില സന്നദ്ധ സംഘടനകള്‍ക്ക് ഭക്ഷണം നല്‍കാന്‍ സൌകര്യം ഒരുക്കികൊടുത്തതിനെയും കെവി മോഹനൻ കുറ്റപ്പെടുത്തുന്നു. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണാധികാരി എന്ന നിലയ്ക്ക് ജില്ലാ കളക്ടറും എല്ലാം ചേര്‍ന്ന് ഭക്ഷണ വിതരണം നടത്തേണ്ടത് എന്നിരിക്കെയാണ് ഈ നടപടികളെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ജാഡകളിച്ച് നടന്നാൽ ഭരണമാവില്ല

ജാഡകളിച്ച് നടന്നാൽ ഭരണമാവില്ല

സര്‍ക്കാരുകള്‍ നിര്‍ദ്ദേശങ്ങളും അതുവഴി ഉത്തരവുകളും നല്‍കുമ്പോള്‍ അതൊന്നും പാലിക്കാന്‍ കൂട്ടാക്കാതെ ജാഡകളിച്ചു നടന്നാല്‍ ഭരണമാവില്ല. അതിന്‍റെ ദുര്യോഗമാണ് വയനാട്ടില്‍ അരങ്ങേറുന്നത്. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും അറിയിച്ചാലും പരാതിപ്പെട്ടാലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുകയുമില്ല എന്ന ബോധ്യം നമുക്കുണ്ടെന്നും മോഹനൻ ചൂണ്ടിക്കാണിക്കുന്നു.

രോഗവ്യാപനം ആഗ്രഹിക്കുന്നവരോ?

രോഗവ്യാപനം ആഗ്രഹിക്കുന്നവരോ?

നമുക്ക് ഒരു ജില്ല പാഞ്ചായത്തും അതിന്‍റെ കീഴില്‍ എച്ച്എംസിയും ആശുപത്രിയിലുണ്ട്. അതില്‍ വിവിധ പാര്‍ട്ടി നേതാക്കളും ഉണ്ട്. എന്നിരുന്നാലും ഇത്തരം ജാഗ്രതക്കുറവുകള്‍ പരിഹരിക്കാന്‍ അവരൊക്കെ ഇടപെടും എന്നാണ് നമ്മുടെ പ്രതീക്ഷ. ഇല്ലെങ്കില്‍ കേരളത്തില്‍ കൊറോണ രോഗത്തിന്‍റെ വ്യാപനം ആഗ്രഹിക്കുന്ന ദുഷ്ട ശത്രുക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ പാസില്ലാതെ അന്യ സംസ്ഥാനത്ത് നിന്ന് ആള്‍ക്കാരെ കൊണ്ടുവരാനും, നിയമ വിധേയമായ പരിശോധനകളും ക്വാറന്‍റൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതെയും സാമൂഹിക അകലം പാലിക്കാതെയും ഇവിടെ രോഗ വ്യാപനം ഉണ്ടാകാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. അതില്‍ ആത്മസുഖം കൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ കഴിയുമോ എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തില്‍ ഇത്തരക്കാര്‍ പെടുമോ എന്ന സംശയം ഉടലെടുക്കുകയാണെന്നും സിപിഎം നേതാവ് പറയുന്നു.

Wayanad

English summary
CPM Wayanad district convenor against district collector over coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X