വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെങ്ങും അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ യോഗാദിനാചരണത്തില്‍ എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ യോഗാപരിശീലനം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജെ. പൈലി അധ്യക്ഷത വഹിച്ചു. തങ്കമ്മാ യേശുദാസ്, കെ.കെ.സി മൈമൂന, ദിനേശ് ബാബു, കെ. ഷീബ, ആര്‍. ദീപ്തി എന്നിവര്‍ സംസാരിച്ചു.

കേരള പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുനെല്ലി ഗവ.ആശ്രമം ഹൈസ്‌കൂളില്‍ യോഗാദിനാചരണം വിവിധ പരിപാടികളോടെ നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് തിരുനെല്ലി ആയൂര്‍വേദ ട്രൈബല്‍ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷിതാ തോമസ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ആലത്തൂര്‍ ആയുഷ് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ദീപശ്രീ യോഗാദിന സന്ദേശം നല്‍കി. കായികാധ്യാപകന്‍ ജെറില്‍ സെബാസ്റ്റ്യന്‍ യോഗപരിശീലനം നല്‍കി.

yogaday

ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ആയുഷ്മാന്‍'വ സമഗ്രചികിത്സ പദ്ധതിയുടെ ആഭിമുഖ്യത്തിലും ജില്ലയില്‍ അന്താരാഷ്ട്ര യോഗദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ജില്ലാ ഹോമിയോ ആശുപത്രി മാനന്തവാടി, ഹോമിയോ ഡിസ്പന്‍സറി സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ രണ്ടാഴ്ചയായി നടന്നു വരുന്ന രോഗപ്രതിരോധ ചികിത്സായോഗപരിശീലന പരിപാടികള്‍ക്കും തുടക്കമായി.

സുല്‍ത്താന്‍ ബത്തേരിയില്‍ സെന്റ് മേരിസ് കോളേജ് ഓഡിറ്റോറിയത്തല്‍ നടന്ന ചടങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഷേബ ജോസഫ് ഉദ്ഘാടനം ചെയ്തു. ആയുഷ്മാന്‍ ഭവ പ്രൊജക്ട് കണ്‍വീനര്‍ ഡോ. എം. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ കോളേജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്ക് യോഗാദിവസത്തിന്റെ പ്രാധാന്യം സംബന്ധിച്ചും, യോഗാ ചികിത്സയെ സംബന്ധിച്ചും ക്ലാസും യോഗപരിശീലനവും നല്‍കി.മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടന്ന യോഗാദിനാചരണം മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. അജി വില്‍ബര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗാദിനത്തോടനുബന്ധിച്ച് നെന്മേനി പഞ്ചായത്തിലെ ആനപ്പാറ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലും തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലും തരിയോട് പഞ്ചായത്തിലെ സെന്റ് മേരീസ് യു.പി. സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി യോഗപരിശീലന ക്ലാസുകള്‍ നല്‍കി.

Wayanad
English summary
International Yoga day celebrations wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X