• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഷിഗല്ല രോഗം:വയനാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

വയനാട്: കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ലോസിസ്. ഷിഗല്ല വിഭാഗത്തില്‍ പെടുന്ന ബാക്റ്റീരിയകള്‍ ആണ് ഷിഗല്ലോസിസ് രോഗബാധയ്ക്ക് കാരണം.

രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജലീകരണം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങള്‍.

രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.ഷിഗല്ലോസിസിന് പ്രതിരോധ മരുന്നില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.

രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. സാധാരണഗതിയില്‍ ചികിത്സയില്ലാതെ തന്നെ രോഗം ഭേദമാകാറുണ്ട്. ORS, IV ഫ്‌ലൂയിഡ്, പാരസെറ്റമോള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രാഥമികമായി നല്‍കുന്നത്.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.വ്യക്തിശുചിത്വം പാലിക്കുക.

തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക.പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. വെള്ളവും ഭക്ഷണവും ഇളം ചൂടോടുകൂടി കഴിക്കുക. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.?? കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.

രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഓ ആര്‍ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക.കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.രോഗം പിടിപെടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കൊവിഡിനെ തുരത്താൻ ട്രിപ്പിള്‍ സിറോ ക്യാമ്പയിന്‍, വിജയിപ്പിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

cmsvideo
  കോഴിക്കോടിനെ നടുക്കി ഷിഗെല്ല..എല്ലാം മരണവീട്ടിൽ നിന്ന് | Oneindia Malayalam

  സമസ്തയെന്ന മതസംഘടനക്ക് വർഗീയ ചിന്തയുള്ളതായി വിമര്‍ശിച്ചിട്ടില്ല; വിശദീകരണവുമായി പി ജയരാജൻ

  Wayanad

  English summary
  Shigella disease: Alert in Wayanad district
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X