വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്യമൃഗശല്യം കേന്ദ്രഫണ്ട് :സംസ്ഥാനസര്‍ക്കാരിനെതിരെ കര്‍ഷക സംഘടനകള്‍, അനുവദിച്ച തുക വകമാറ്റി!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നകിനായി കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കാന്‍ മടി കാണിക്കുന്നത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് സംയുക്ത കര്‍ഷക സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് ഗുണകരമാവേണ്ട ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുകയാണ്. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിക്ക് ഇതുവരെ രൂപം നല്‍കിയിട്ടില്ല.

ഫെന്‍സിംഗ്, കിടങ്ങ് മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായാണ് കേന്ദ്രസര്‍ക്കാര്‍ 12 കോടി രൂപയോളം അനുവദിച്ചത്. വയനാട്ടില്‍ വനാതിര്‍ത്തികളില്‍ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നത് വന്യമൃഗശല്യമാണ്. പ്രതികൂല കാലാവസ്ഥയോട് പൊരുതിയും ധനവും അധ്വാനവും ചിലവഴിച്ചും പരിപാലിച്ചുപോരുന്ന കൃഷി ഒറ്റരാത്രി കൊണ്ടാണ് വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്. കൃഷിനാശത്തോടൊപ്പം ജീവഹാനിയും വന്യമൃഗശല്യം മൂലമുണ്ടാവുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 88 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം 26 പേരുടെ ജീവനും നഷ്ടമായി. നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളും ഇക്കാലയളവില്‍ കര്‍ഷകര്‍ക്ക് നഷ്ടമായി. ഇതിന് പരിഹാരമാവേണ്ട കേന്ദ്രഫണ്ടാണ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

karshsakasangh

അയല്‍ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ സമീപനങ്ങളാണ് സ്വീകരിച്ചുവരുന്നത്. വെള്ളം, വൈദ്യുതി, വിത്ത്, വളം തുടങ്ങിയവ അയല്‍ സംസ്ഥാനങ്ങള്‍ സൗജന്യമായി നല്‍കിവരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ കോടികളുടെ പാക്കേജും അവിടെ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിലെ കര്‍ഷകര്‍ അന്നന്ന് കടക്കെണിയിലാകുന്ന സാഹചര്യമാണുള്ളത്. കര്‍ഷകരുടെ കടങ്ങളും, മക്കളുടെ വിദ്യാഭ്യാസ ലോണുകളും എഴുതിത്തള്ളണമെന്ന ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. കര്‍ഷക പെന്‍ഷന്‍ മുടങ്ങിയിട്ടും നാളുകളായി. ജപ്തിനടപടികളും, കേസുകളും കര്‍ഷകരെ വിടാതെ പിന്തുടരുന്നു. ബാങ്കുകള്‍ക്ക് കര്‍ഷകരെ ദ്രോഹിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും ഒരുക്കുന്നത് സര്‍ക്കാരാണ്. വായ്പാ കുടിശിക ഈടാക്കാന്‍ സര്‍ഫാസി പോലുള്ള കരിനിയമം കൊണ്ട് ബാങ്കുകള്‍ കര്‍ഷകരുള്‍പ്പെടെയുള്ളവരെ ശ്വാസം മുട്ടിക്കുകയാണ്. മഴക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോടികള്‍ നാശനശ്ടം സംഭവിച്ചപ്പോള്‍ കര്‍ഷകര്‍ ബാങ്കുകളില്‍ നിന്നും പലിശക്കാരില്‍ നിന്നും വാങ്ങിയ വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഓണത്തിന് മുമ്പ് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ പറഞ്ഞു. കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി വൈകിയാല്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടിവരുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് അഡ്വ. ജോഷി സിറിയക്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാപ്രസിഡന്റ് വി അസൈനാര്‍ ഹാജി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ വി എന്‍ ശശീന്ദ്രന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് പി എം ബെന്നി, സ്വതന്ത്രകര്‍ഷക സംഘം ജില്ലാസെക്രട്ടറി സി മമ്മി എന്നിവര്‍ പങ്കെടുത്തു.

Wayanad
English summary
Wayanad Local News against centre on fund allocation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X