കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷരോത്സവത്തിന് തിരി തെളിഞ്ഞു

Google Oneindia Malayalam News

ദുബായ്: യുഎഇ യുടെ വായന വര്‍ഷാചരണത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കേരളസാഹിത്യ അക്കാദമി ദുബായിലെ സാമൂഹികസംഘടനയായ സാന്ത്വനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അക്ഷരക്കൂട്ടം സാഹിത്യശില്‍പശാലയ്ക്ക് തുടക്കമായി. യുഎഇ എക്‌സ്‌ചേഞ്ചിന്റെയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും സഹകരണത്തോടെ നടക്കുന്ന ശില്‍പശാല സാഹിത്യകാരന് ശ്രീ എന്.എസ് മാധവന്‍ ഉദ്ഘാടനം ചെയ്തു.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ പെരുമ്പടവം ശ്രീധരന് അധ്യക്ഷത വഹിച്ചു. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തില്‍ സര്‍വ്വ ശ്രീ.എന്‍.എസ് മാധവന്‍, മധുപാല്‍, കുരീപ്പുഴ ശ്രീകുമാര്‍, കവയിത്രി ആര്‍. ലോപ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും സംവാദങ്ങളും നടത്തും. ഡോ.ശിഹാബ് ഗാനീം ഉള്‍പ്പെടെ അറബ് സാഹിത്യപ്രമുഖരും ശില്‍പശാലയുടെ ഭാഗമാകും.

aksharotsavam

പ്രവാസലോകത്തെ അദ്ധ്യാപകവിദ്യാര്‍ത്ഥികള്‍, മുഖ്യധാരയിലേക്ക് എത്താന്‍ കഴിയാത്ത എഴുത്തുകാര്‍, തൊഴിലാളികള്‍ക്കിടയിലെ സര്‍ഗ്ഗവാസനയുള്ളവര്‍ ഉള്‍പ്പെടെയുള്ള സാഹിത്യ കുതുകികള്‍ക്ക് കേരളസാഹിത്യ അക്കാദമിയടക്കം മുഖ്യധാരാ പ്രസ്ഥാനങ്ങളുമായി ബന്ധം സുദൃഢമാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. മലയാള മാധ്യമങ്ങളുടെ പ്രസക്തി' എന്ന വിഷയത്തില്‍ യുഎഇയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ ശില്‍പശാലയും പരിപാടിയുടെ ഭാഗമായുണ്ടാകും. ശില്‍പശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഥ, കവിത, ലേഖനം തുടങ്ങി വിഭാഗങ്ങളില്‍ മത്സരങ്ങളും വിജയികള്‍ക്ക് അക്കാദമി പുരസ്‌ക്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

ഷാര്‍ജ ബുക്ക് ഫെയര്‍ External Affairs Executive ശ്രീ മോഹന്‍ കുമാറിനെ പുസ്തകങ്ങളുടെ പ്രചാരണത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ശില്‍പ്പശാലയുടെ സമാപന സമ്മേളനത്തില്‍ ആദരിക്കും. വായനാവര്‍ഷത്തോടനുബന്ധിച്ച് ലേബര്‍ ക്യാമ്പുകളില്‍ വായനാശാലകള്‍ തുടങ്ങുന്ന സാന്ത്വനംപദ്ധതിയില്‍ ആദ്യപുസ്തക വിതരണം ചടങ്ങില്‍ സി.ഡി.എ ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കും. ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ ഈ മാസം 4 വരെയാണ് ശില്‍പശാല. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഐഡിയിലോ 050 879 0590 , 052 799 9850 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

English summary
Aksharakoottam Sahithya Silpasaala, An event of Santhwanam started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X