കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍: വര്‍ഗ്ഗീയ വാദിയെന്ന് ആരോപണം; ഷിയാ പുരോഹിതന്റെ പൗരത്വം റദ്ദാക്കി

Google Oneindia Malayalam News

ദുബായ്: ഷിയാ വിഭാഗത്തില്‍പ്പെടുന്ന പ്രമുഖ പുരോഹിതന്റെ പൗരത്വം ബഹ്‌റൈന്‍ റദ്ദാക്കി. വര്‍ഗ്ഗീയവാദിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുന്നി വിഭാഗം ഭരിക്കുന്ന രാജ്യത്ത് പുരോഹിതനെതിരെയുള്ള നടപടി. ആഭ്യന്തര മന്ത്രാലയമാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.

ബഹ്‌റൈനിലെ ഷിയാ വിഭാഗങ്ങളുടെ ആത്മീയ നേതാവായ ഷെയ്ക്ക് ഇസാ ഖാസിമിനെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഔദ്യോഗിക പദവി മറ്റ് വിദേശ താല്‍പ്പര്യങ്ങളെ പിന്തുണക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്നുവെന്നും വര്‍ഗ്ഗീയത വളര്‍ത്തുന്നതിനും ആക്രമണങ്ങളെ പിന്തുണക്കുന്നതിനും ഉപയോഗിക്കുന്നുവെന്നാണ് ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്ന മറ്റ് ആരോപണങ്ങള്‍.

 bahrain

രാജ്യം ശത്രുക്കളായി കരുതുന്ന രാജ്യങ്ങളുമായും സംഘടനകളുമായും ഖാസിം നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഇത് വഴി പുരോഹിതന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടെ ഷിയാ സംഘടനയായ അല്‍ വെഫാഖിന്റെ തലവനായ ഷെയ്ക്ക് സല്‍മാന് കലാപത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് ഒമ്പത് വര്‍ഷത്തെ തടവ് നല്‍കാനും ഉത്തരവുണ്ട്.

 ബഹ്‌റൈന്‍: വിവാഹ വസ്ത്രം ധരിച്ചു; വധുവിന് ഗ്രാന്റ് മോസ്‌കില്‍ പ്രവേശനം നിഷേധിച്ചു ബഹ്‌റൈന്‍: വിവാഹ വസ്ത്രം ധരിച്ചു; വധുവിന് ഗ്രാന്റ് മോസ്‌കില്‍ പ്രവേശനം നിഷേധിച്ചു

വ്യവസ്ഥാപിതമായ രാജവാഴ്ചയും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും വേണമെന്ന ഷിയാക്കളുടെ നിരന്തരമുള്ള ആവശ്യത്തെ തുടര്‍ന്ന് 2011 മുതല്‍ ബഹ് റൈനില്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സൗദിയുടേയും യുഎഇയുടേയും പിന്തുണയും ലഭിക്കുന്നുണ്ട്. നേരത്തെ പ്രതിഷേധക്കാര്‍ ഷിയാ ഗ്രാമത്തിന് പുറത്തുവച്ച് പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

English summary
Bahrain cancels Shia cleric's citizenship over charges of ‘sectarian divisions’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X