കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നത് തെറ്റോ!! ഫേസ്ബുക്കില്‍ ഫണ്ട് ശേഖരിച്ചയാള്‍ക്ക് സംഭവിച്ചത്!

  • By Sandra
Google Oneindia Malayalam News

ദുബായ്: അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഫേസ്ബുക്ക് വഴി പണം ശേഖരിച്ച ബ്രിട്ടീഷ് യുവാവിനെ ജയിലിലടച്ചു. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യാതെ സോഷ്യല്‍ മീഡിയ വഴിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ബ്രിട്ടീഷ്- ആസ്‌ട്രേലിയന്‍ പൗരത്വമുള്ള സ്‌കോട്ട് റിച്ചാര്‍ഡ്‌സാണ് അറസ്റ്റിലായത്. അമേരിക്ക കേന്ദ്രമാക്കി നടത്തിയ പണപ്പിരിവാണ് ഇയാളെ കുറ്റക്കാരനാക്കിയത്. 2012ല്‍ കുട്ടികള്‍ തണുപ്പുമൂലം മരിച്ച കാബൂളിലെ ചഹാരി ഖാമ്പര്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് കമ്പിളിപ്പുതപ്പുകള്‍ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു 'ഗോ ഫണ്ട് മി പേജ്' എന്ന പേജ് വഴി ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

 കുത്തക പിടിച്ചെടുക്കാന്‍ ജിയോ! കാണിയ്ക്കുന്നത് നെറികേടെന്ന് എയര്‍ടെല്ലും വോഡഫോണും ഐഡിയയും കുത്തക പിടിച്ചെടുക്കാന്‍ ജിയോ! കാണിയ്ക്കുന്നത് നെറികേടെന്ന് എയര്‍ടെല്ലും വോഡഫോണും ഐഡിയയും

ദുബായിലെ വീട്ടില്‍ നിന്ന് 2016 ജൂണ്‍ 28ന് അറസ്റ്റ് ചെയ്ത ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ക്യാമ്പയിന്‍ നടത്തിയ സമര്‍പ്പിച്ച ദുബായിലെ ഡീറ്റെയ്ന്‍ ഗ്രൂപ്പ് ഇയാള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു. ദുബായിലെ അല്‍ മുറാഖാബാദിലെ സ്റ്റേഷനിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. തടവുകാര്‍ക്ക് ഒരുവിധത്തിലുള്ള സൗകര്യങ്ങളുമില്ലാത്ത തടവുകാരെ കുത്തിനിറച്ച് പാര്‍പ്പിച്ചിട്ടുള്ള സെല്ലുകളാണ് സ്റ്റേഷനിലേത്.

ദുബായില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ലൈസന്‍സ് അനിവാര്യമാണെന്നും ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി വാങ്ങിയിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. കുറ്റക്കാര്‍ക്കെതിരെ ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തുകയും ഒരു വര്‍ഷം വരെ ശിക്ഷ നല്‍കുകയും ചെയ്യും. സാമ്പത്തിക കാര്യ ഉദപേഷ്ടാവായ റിച്ചാര്‍ഡ്‌സ് എട്ട് വര്‍ഷം മുമ്പാണ് ബ്രിട്ടനില്‍ നിന്ന് ദുബായിലെത്തുന്നത്. എന്നാല്‍ ദുബായിലെ പ്രസ്തുത നിയമത്തെക്കുറിച്ച് അവബോധമില്ലാത്തതിനാലാണ് പ്രശ്ത്തില്‍ ഉള്‍പ്പെട്ടതെന്നാണ് ഇയാളുടെ വിശദീകരണം. ദുബായിലെത്തി കേസുകളില്‍പ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടുന്നവരുടെ എണ്ണം 2014ല്‍ മാത്രം 258 ആണ്‌.

English summary
British man imprisoned in Dubai over FB post raising money for refugees in Afghanistan. He operated Go Fund Me Page to raise money to distribute blankets to refugee camps in Afganisthan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X