കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലകുടിബന്ധം:ദമ്പതിമാരുടെ വിവാഹം അസാധുവാക്കി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: മുലകുടി ബന്ധമുള്ളവര്‍ വിവാഹം കഴിയ്ക്കരുതെന്ന ഇസ്ലാമിക് നിയമം സൗദി ദമ്പതിമാരുടെ ജീവിതത്തില്‍ വില്ലനായി. 25 വര്‍ഷത്തെ ദാമ്പത്യബന്ധമാണ് നിയമം മൂലം അവസാനിപ്പിയ്കേണ്ടി വന്നത്. ചെറുപ്പത്തില്‍ ഒരേ സ്ത്രീയുടെ മുലകുടിച്ചത് കൊണ്ട് ദമ്പതിമാര്‍ വേര്‍പിരിയണമെന്നാണ് സൗദി കോടതി ഉത്തരവിട്ടത്.

മൂന്ന് മാസം മുമ്പാണ് കേസ് കോടതിയ്ക്ക് മുന്നില്‍ എത്തുന്നത്. അന്വേഷണത്തില്‍ ദമ്പതിമാര്‍ കുട്ടിക്കാലത്ത് ഒരേ സ്ത്രീയുടെ മുലകുടിച്ചവരാണെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് ഇരുവരും പിരിയണമെന്ന് കോടതി ഉത്തരവിട്ടത്. ഏഴ് മക്കളുള്ള ദമ്പതിമാരാണ് വേര്‍പിരിയുന്നത്. 25 വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്.

Marriage

ഇസ്ലാം നിയമപ്രകാരം ഒരേ സ്ത്രീയുടെ മുലപ്പാല്‍ കുടിയ്ക്കുന്ന കുട്ടികളെ സഹോദരങ്ങളായിട്ടാണ് കണക്കാക്കുന്നത്. രക്തബന്ധത്തില്‍ പിറന്നതുപോലെയാണ് മുലകുടിബന്ധവുമെന്നാണ് ഇസ്ലാം നിയമം അനുശാസിയ്ക്കുന്നത്.

സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുള്‍ അസീസ് ആല്‍ ശൈഖ് നല്‍കിയ മതവിധിപ്രകാരം അല്‍ഖസീം പ്രവിശ്യയിലെ അല്‍റസ് കോടതിയാണ് ബന്ധം പിരിയണമെന്ന് ഉത്തരവിട്ടത്. രണ്ട് വയസ്സിനുള്ളില്‍ ഒരേ സ്ത്രീയില്‍ നിന്ന് മുലപ്പാല്‍ കുടിയ്ക്കുന്നവര്‍ സഹോദരി സഹോദരന്‍മാരാകുമെന്നാണ് ഇസ്ലാമികനിയമം കണക്കാക്കുന്നത്.

English summary
Breastfeeding kinship forces Saudi couple to get divorced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X