കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള അവസാന തിയ്യതി ജൂണ്‍ 30ന്

  • By Neethu
Google Oneindia Malayalam News

ദുബായ്: ദുബായിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ഇനി ഒരു ദിവസം കൂടി ബാക്കി. ജൂണ്‍ 30 ന് അവസാനിക്കുന്ന അവസാന തിയ്യതിക്കു മുമ്പായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ കനത്ത പിഴ നല്‍കേണ്ടി വരും.

സൗദി: നിര്‍മ്മാണ മേഖലില്‍ എത്തുന്ന തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ നിര്‍ബന്ധംസൗദി: നിര്‍മ്മാണ മേഖലില്‍ എത്തുന്ന തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ നിര്‍ബന്ധം

വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ആറ് മാസം അധിക കാലാവധി നല്‍കിയിട്ടുണ്ട്. കമ്പനികള്‍ക്ക് കീഴിലായി ജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന ചുമതല സ്ഥാപനങ്ങള്‍ക്കാണ്.

insurance

2014 മുതലാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്ന നിയമം നിലവില്‍ വന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ ഘട്ടങ്ങളിലായാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്. ഈ മാസം അവസാനത്തോടെ ദുബായിലെ മുഴുവന്‍ ജീവനകാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്കു മാത്രമായിരിക്കും വിസ ലഭിക്കുക.

English summary
Less than a month before the mandatory health insurance deadline hits, the Dubai Health Authority (DHA) has decided to extend a grace period.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X