കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ ടാക്സികളില്‍ സെന്‍സര്‍ ഘടിപ്പിയ്ക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ദുബായ് ടാക്‌സി കോര്‍പ്പറേഷന്‍ (ഡിടിസി) ടാക്‌സികളില്‍ സെന്‍സറുകള്‍ ഘടിപ്പിയ്ക്കുന്നു. ഇത്തരത്തില്‍ സെന്‍സറുകള്‍ ഘടിപ്പിയ്ക്കുന്നതിനാല്‍ യാത്രക്കാരന്‍ വാഹനത്തില്‍ കടന്നാലുടന്‍ തന്നെ മീറ്ററിനെ ഓട്ടോമാറ്റിക്കായി നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് സെപ്റ്റംബര്‍ 19 ന് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

യാത്രക്കാരന്‍ എവിടെയാണെന്നതിനെപ്പറ്റിയും ഡ്രൈവര്‍ക്ക് മീറ്റര്‍ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അക്കാര്യം അധികൃതര്‍ക്ക് മനസിലാക്കാനും സെന്‍സര്‍ ഘടിപ്പിയ്ക്കുന്നതിലൂടെ കഴിയും. ഡിടിസി ഡയറക്ടര്‍ മുഹമ്മദ് യൂസുഫ് സാലേഹ് ആണ് ഇക്കാര്യം പറഞ്ഞത്. ടാക്‌സി ഡ്രൈവര്‍മാരെപ്പറ്റിയുള്ള പരാതികള്‍ കുറയ്ക്കാനും സെന്‍സര്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തര ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥരുടെ സഹായം ഏര്‍പ്പെടുത്തുന്നതിനും സെന്‍സറുകള്‍ സഹായിയ്ക്കും. ഘട്ടഘട്ടമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യത്തിന് വേണ്ടിയാണ് സെന്‍സറുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മാത്രമല്ല ടാക്‌സി യാത്രകളെ സംബന്ധിയ്ക്കുന്ന പരാതികളും അത് മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും പരിഹരിയ്ക്കുന്നതിന് വേണ്ടി കൂടിയാണ് പുതിയ പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കോള്‍സെന്റര്‍ നമ്പരായ 8009090 ലേയ്ക്ക് വിളിച്ചാല്‍ മതി.

English summary
Dubai Taxi Corporation (DTC) of the Roads and Transport Authority (RTA) has begun installing sensors in its taxi vehicles fleet that will automatically operate the cabs’ meters once a passenger gets on a taxi, the RTA said in a media statement on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X