എഫ് മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിന്റെ 7ാമത് ശാഖ റാസല്‍ഖോറില്‍ പ്രവര്‍ത്തനമാരംഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫ് മാര്‍ട്ട് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഏറ്റവും പുതിയ ഔട്ട്ലെറ്റ് ദുബായ് റാസല്‍ഖോറില്‍ ആരംഭിച്ചു. എഫ് മാര്‍ട്ടിന്റെ 7ാമത്തെ സുപ്പര്‍മാര്‍ക്കറ്റാണിത്. റാസല്‍ഖോറിലെ സമാരി റീട്ടെയില്‍ ബില്‍ഡിംങ്ങിലാണ് പുതിയ എഫ് മാര്‍ട്ട് ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. പതിനായിരത്തിലധികം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ പുതിയ ഒട്ട്ലെറ്റിന്റെ ഉദ്ഘാടനം എഫ് മാര്‍ട്ട് ചെയര്‍മാന്‍ ഫസ്രൂല്‍ സയ്യിദ് മുഹമ്മദ് നിര്‍വ്വഹിച്ചു.

യുഎഇയിലെ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തികളും എഫ് മാര്‍ട്ട് മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫ്രഷ് ഫുഡ് ഉല്‍പന്നങ്ങളെല്ലാം ഉപഭോക്താക്കള്‍ക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഫ് മാര്‍ട്ട് ശൃംഖലകള്‍ ഒരുക്കിയിരിക്കുന്നതെന്ന് എഫ് മാര്‍ട്ട് ചെയര്‍മാന്‍ ഫസ്രുല്‍ സയ്യിദ് മുഹമ്മദ് അറിയിച്ചു. നിലവില്‍ ബിസിനസ് ബേ, ടീകോം, മറീന, എമ്മാര്‍ സ്‌ക്വയര്‍, മസ്ദര്‍ സിറ്റി, ജുമൈറാ വില്ലേജ് ട്രയാംഗിള്‍ എന്നിവിടങ്ങളിലാണ് എഫ് മാര്‍ട്ടിന്റെ മറ്റ് സുപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 2018 അവസാനത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം 30 ആക്കി ഉയര്‍ത്താനുളള തയ്യാറെടുപ്പിലാണ് ഗ്രൂപ്പെന്നും ഫസ്രുല്‍ സയ്യിദ് മുഹമ്മദ് അറിയിച്ചു.

dubai

60 ശതമാനത്തോളം മലയാളികള്‍ അധിവസിക്കുന്ന റാസല്‍ ഖോര്‍ സമാരി റസിഡന്‍സ് ഏരിയയില്‍ വിവിധ ദേശക്കാരുടെ അഭിരുചിക്കിണങ്ങുന്ന രീതിയിലാണ് എഫ് മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നതെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. ഫ്രഷ് ഫുഡ് ശ്രേണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരുക്കിയ എഫ് മാര്‍ട്ടില്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍, ഫ്രഷ്ലി ബേക്ക്ഡ് ഇന്‍ ഹൗസ് ബ്രഡ്സ്, പഴം പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്ന് എഫ് മാര്‍ട്ട് റീട്ടെയില്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് ഹൈദര്‍ പറഞ്ഞു. ബേക്കറി ഉല്‍പ്പന്നങ്ങളും, കോഫി, പാസ്റ്ററീസ്, സ്നാക്ക്സ് എന്നിവ ലഭ്യമായ പ്രത്യേക കഫേയും സൂപ്പര്‍മാര്‍ക്കറ്റിനുളളില്‍ സജീകരിച്ചിട്ടുണ്ട്. ഉല്‍ഘാടനത്തോടനുബന്ധിച്ച് എല്ലാ വിവിധ ഉല്‍പ്പന്നങ്ങളിലായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രഷ് വെജിറ്റബിള്‍, ഫ്രൂട്ട്സ് ശ്രേണിയിലും സ്പെഷല്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. മിതമായ വിലയില്‍ മികച്ച ഗുണമേന്മയുളള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവുന്നു എന്നതാണ് എഫ് മാര്‍ട്ടിന്റെ സവിശേഷതയെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

കണ്‍വീനിയന്റെ സ്റ്റോര്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്കായി ഹോം ഡെലിവറി ആപ്പിലൂടെ ഓര്‍ഡറുകള്‍ സ്വീകരിച്ച് എത്തിച്ചുനല്‍കുന്നതിനും എഫ് മാര്‍ട്ടില്‍ സംവിധാനമൊരുക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണ്‍ ദ റോക്ക്സ് ബാന്റിന്റെ പ്രത്യേക സംഗീത വിരുന്നും ഹിറ്റ് 96.7 എഫ് എം ആര്‍, ജെ കളുടെ നേതൃത്വത്തില്‍ റോഡ് ഷോയും എഫ് മാര്‍ട്ട് റാസല്‍ഖോര്‍ ഔട്ട്ലെറ്റില്‍ സംഘടിപ്പിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ എഫ് മാര്‍ട്ട് റീട്ടെയില്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് ഹൈദര്‍, ഫ്രഷ് ഫുഡ് ഓപറേഷന്‍സ് മാനേജര്‍ ആന്റോയിന്‍, ഓപറേഷന്‍സ് മാനേജര്‍ ജോണ്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
F mart super market's new branch

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്