കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രവാദവും അനാശാസ്യവും 4അറബ് യുവതികള്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

Black, Magic
റാസ് അല്‍ ഖൈമ: മന്ത്രവാദത്തിലൂടെ പുരുഷന്‍മാരെ വശീകരിയ്ക്കുകയും അനാശാശ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത നാല് അറബ് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. റാസ് അല്‍ ഖൈമ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് സ്ത്രീകളെ അറസ്‌ററ് ചെയ്തത്. ഇവര്‍ പുരുഷന്‍മാരെ വശീകരിച്ച് പണം തട്ടിയതായും പൊലീസ് പറയുന്നു.

തന്റെ നാട്ടുകാരിയായ സ്ത്രീ മന്ത്രവാദം നടത്തുന്നുവെന്ന് ഒരു അറബ് സ്ത്രീ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിയ്ക്കുന്നത്. റാസല്‍ ഖൈമയിലെ ഒരു ഫ്ളറ്റിലാണ് ഇവര്‍ താമസിയ്ക്കുന്നതെന്നും പൊലീസിനോട് പറഞ്ഞു. മതിയായ രേഖകള്‍ ഇല്ലാതെ രാജ്യത്ത് തങ്ങുകയാണ് സത്രീയെന്നും അറിയിച്ചു.

തുടര്‍ന്ന് പരാതിക്കാരിയുടെ സഹായത്തെടെ തന്നെ പ്രതിയെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചു. പരാതിക്കാരിയായ സ്ത്രീയെക്കൊണ്ട് മന്ത്രവാദിനിയെ വിളിപ്പിയ്ക്കുകയും ഭര്‍ത്താവിന് വേണ്ടി ആഭിചാരം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തന്റെ ഫ്ളാറ്റില്‍ എത്താന്‍ മന്ത്രവാദിനി ആവശ്യപ്പെട്ടു. പരാതിക്കാരിയും മന്ത്രവാദിയും ഫ്ളാറ്റില്‍ കണ്ട് മുട്ടിയപ്പോള്‍ പൊലീസ് ഫ്ളാറ്റില്‍ എത്തി. പരാതിക്കാരിയെയും മന്ത്രവാദിനിയെയും കൂടാതം മറ്റ് രണ്ട് സത്രീകളും ഒരു പുരുഷനും സ്ഥലത്ത് ഉണ്ടായിരുന്നു.

പരാതിക്കാരിയായ സ്ത്രീയ്ക്ക മന്ത്രവാദിനിയുമായി മുന്‍പരിചയം ഉണ്ടായിരുന്നെന്നും മന്ത്രവാദം നടക്കുന്നകാര്യം ഇവര്‍ക്ക് അറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രമാണ് പരാതിക്കാരി സത്യങ്ങള്‍ പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചത്. വാര്‍ത്താസമ്മേളനത്തിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

English summary
Four Arab women expatriates have been arrested by the Criminal Investigation Department (CID) of Ras Al Khaimah Police for allegedly practising witchcraft and sorcery to lure men and exploit them financially, according to the Ras Al Khaimah Police website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X